പി.ഡി.ഡി.പി ക്ഷീരകർഷകർക്ക് അവാർഡ് വിതരണം

Wednesday 29 April 2026 6:27 PM IST

അങ്കമാലി: ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ക്ഷീരകർഷക അവാർഡ് വിതരണം പ്ലാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. മാർ തോമസ് ചക്യേത്ത് അദ്ധ്യക്ഷനായി. കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ്, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്താ പോൾ,​ കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, പി.ഡി.ഡി.പി ചെയർമാൻ ഫാ.തോമസ് വാളൂക്കാരൻ,​ വാർഡ് മെമ്പർ മെർലി ആന്റണി, സ്റ്റാഫ് പ്രതിനിധി എം.ടി. മാർട്ടിൻ,​ വൈസ് ചെയർമാൻ ഫാ.ആൻസൺ നടുപറമ്പിൽ,​ പി.ഡി.ഡി.പി ബോർഡ് സെക്രട്ടറി കെ.ജെ. ബോബൻ, ട്രഷറർ ഒ.പി. മത്തായി എന്നിവർ സംസാരിച്ചു.