ട്രെയിൻ റദ്ദാക്കും
Thursday 30 April 2026 1:16 AM IST
പാലക്കാട്: തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ റോഡ്-കോട്ടയം എക്സ്‌പ്രസ്(16325) ട്രെയിനിന്റെ സർവീസ് ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും. മേയ് 14, 21, 26, ജൂൺ രണ്ട് തീയതികളിൽ നിലമ്പൂർ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന എക്സ്‌പ്രസ് ട്രെയിൻ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയേ സർവീസ് നടത്തുകയുള്ളു. ഈ ദിവസങ്ങളിൽ തൃപ്പൂണിത്തുറ മുതൽ കോട്ടയം വരെയുള്ള ഈ ട്രെയിനിന്റെ സർവീസ് റദ്ദാക്കുമെന്നു റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.