പ്രതിഷേധ പ്രകടനവും പൊതുയോഗവും

Thursday 30 April 2026 12:08 AM IST
പ്രതിഷേധ പ്രകടനത്തിൽ നിന്ന്

​മുക്കം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പി.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ടി. ബാബു പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി. നിലീന അദ്ധ്യക്ഷത വഹിച്ചു. ഒ.കെ. സാമി,​ അഖിലേഷ് കെ.പി,​ ബിന്ദു കെ, ​സന്തോഷ് കുമാർ, ​ജയദീപൻ എന്നിവർ നേതൃത്വം നൽകി. ​ഏരിയ സെക്രട്ടറി സി.എൻ. വിശ്വൻ സ്വാഗതം പറഞ്ഞു.