മഴക്കാല പൂർവ ശുചീകരണം
Thursday 30 April 2026 12:51 AM IST
കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കച്ചേരിമുക്കിൽ സന്നദ്ധ സംഘടനകളുടെയും ഹരിത കർമ സേനയുടെയും നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുനിസ അൻവർ ഉദ്ഘാടനം നിർവഹിച്ചു. സിൻസിയർ പബ്ലിക് ലൈബ്രറി സെക്രട്ടറി കെ. കമറുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. എസ്. ശരണ്യ, സി.കെ. മുഹമ്മദ്, സി.കെ. അൻവർ, സിദീഖ് മലബാരി, കെ.കെ. പ്രമോദ് ദാസ് എന്നിവർ നേതൃത്വം നൽകി. കിഴക്കോത്ത് വില്ലേജ് ഓഫീസ് വളപ്പിൽ കൂട്ടിയിട്ട മാലിന്യങ്ങൾ എടുത്ത് മാറ്റാൻ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചു.