കാർഷിക വിപണി

Thursday 30 April 2026 7:54 AM IST

കുട്ടനാട്: ഗ്രാമശക്തി ഫോറം കുട്ടനാട് നേതൃത്വത്തിൽ രാമങ്കരിയിൽ ആരംഭിച്ച സ്വതന്ത്ര ജൈവ കാർഷിക വിപണി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡോമിനിക് തേവേരി ഉദ്ഘാടനം ചെയ്തു. മുൻ കൃഷി ഓഫീസറും ഗ്രാമശക്തിഫോറം രക്ഷാധികാരിയുമായ ജിമ്മിച്ചൻ നടിച്ചിറ അധ്യക്ഷനായി. തോമസുകുട്ടി രാമങ്കരി,​ ഡാർളി പാട്ടത്തിൽ,​ ചാക്കോച്ചൻ,​ മേടയിൽ ബൈജു ചേന്നാട്ടുശ്ശേരി,​ ആര്യമോർ,​ ആന്റപ്പൻ തായങ്കരി,​ ബൈജു മാരാംപറമ്പ് തുടങ്ങിയർ സംസാരിച്ചു. സെക്രട്ടറി സൈനോ തോമസ് സ്വാഗതവും പ്രസിഡന്റ് സി.കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.