കെ.ജി.എൻ.എ ഏരിയ സമ്മേളനം

Thursday 30 April 2026 12:14 AM IST

കരുനാഗപ്പള്ളി: നിലവിലുള്ള രോഗി-നഴ്സ് അനുപാതം പുനഃക്രമീകരണമെന്ന് കെ.ജി.എൻ.എ കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയിൽ നടന്ന സമ്മേളനം ജില്ലാ ട്രഷറർ എസ്.ജി. ഗംഗ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ആർ.എസ്. മയൂഷ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഒ. രജനി വാർഷിക റിപ്പോർട്ടും ട്രഷറർ പി. നിഷ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ. അനീഷ് ശ്രീകല, സബിത സരസൻ, ജെ. കല, എസ്.ജി​. സിന്ധു, എ.എസ്. അഫ്സിയ, ഐ. നദീറബീവി എന്നിവർ സംസാരിച്ചു. ഭാരവാഹി​കൾ: ഒ. രജനി (പ്രസിഡന്റ്), ആർ.എസ്. മയൂഷ (സെക്രട്ടറി), നിഷ പി.പിള്ള (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.