ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ്

Thursday 30 April 2026 11:42 PM IST

തിരുവല്ല : ചെസ് അസോസിയേഷൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ നടന്ന 17 വയസിൽ താഴെയുള്ള കുട്ടികളുടെ ഓപ്പൺ ചെസ് മത്സരങ്ങൾ മുൻസിപ്പൽ കൗൺസിലർ ത്രിലോകനാഥ് ഉദ്ഘാടനം ചെയ്തു. ഓപ്പൺ വിഭാഗത്തിൽ ഹലേൽ സുനിൽ ചാമ്പ്യനായി. ജുവൻ ജോർജ്, പ്രണവ് ആർ.സുനിൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ നീയാ ആൻറെൻസിൻ ചാമ്പ്യനായി. ദേവിക സതീഷ്, ആർദ്രനാഥ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 9 വയസിൽ താഴെയുള്ള കുട്ടികളുടെ മത്സരത്തിൽ കാശിനാഥും. ജെനിഫർ പിയും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരാർത്ഥികൾക്ക് ത്രിലോക് നാഥും പ്രമോദ് കെയും സമ്മാനദാനം നിർവഹിച്ചു.