കെട്ടിട സമുച്ചയം ഉദ്ഘാടനം

Friday 01 May 2026 12:40 AM IST
മുക്കം ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കാഞ്ചനമാല നിർവഹിക്കുന്നു

മുക്കം: ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനവും കലാകേന്ദ്രയുടെ വാർഷിക മഹോത്സവവും സംഘടിപ്പിച്ചു. കെട്ടിട ഉദ്ഘാടനം ബി.പി മൊയ്തീൻ സേവാ മന്ദിർ ഡയറക്ടർ കാഞ്ചനമാലയും 'കലാകേന്ദ്ര 'യുടെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം വയലിനിസ്റ്റ് ഗംഗാ ശശിധരനും നിർവഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം പുസ്തകം സമർപ്പിച്ച് സുഹറ വഹാബ് നിർവഹിച്ചു. പുതിയ കെട്ടിട ലിഫ്റ്റിൻ്റെ ഉദ്ഘാടനം

ശ്രീജ മഠത്തിൽ നിർവഹിച്ചു. ആധുനീക കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം രാജേശൻ വെളളാരം കുന്നത്ത് നിർവഹിച്ചു.

ആധുനീക റോബോട്ടിക് ലാബിൻ്റെ ഉദ്ഘാടനം സോജ നിർവഹിച്ചു. ജംഷീന സി.പി അദ്ധ്യക്ഷത വഹിച്ചു. വത്സൻ മഠത്തിൽ, സി.എം മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.