റിട്ട. ഉർദു ടീച്ചേഴ്സ് ജില്ലാ സംഗമം

Friday 01 May 2026 12:50 AM IST
റിട്ടയേർഡ് ഉർദു ടീച്ചേഴ്സ് ജില്ലാ സംഗമം എംഎൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. 2) സമ്മേളനത്തിൽ നിന്ന്

മുക്കം: കോഴിക്കോട് ജില്ലാ റിട്ടയേർഡ് ഉർദു ടീച്ചേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ചേന്ദമംഗല്ലൂരിൽ കെ.ടി.സി ബീരാൻ സാഹിബ് നഗറിൽ നടന്ന ഉർദു സംഗമം സാഹിത്യകാരൻ ഡോ. എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.പി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി ബീരാൻ, ഡോ. കെ അബ്ദുൽ ഗഫൂർ എന്നിവർക്കുള്ള സ്മരണാഞ്ജലി, കെ.ടി നജീബ്, കെ അബ്ദുസലാം, എന്നിവർക്ക് സമർപ്പിച്ചു. സലാം മലയമ്മയെ ആദരിച്ചു. വി അമ്മദ് വേളം ഉപഹാര ദാനം നിർവഹിച്ചു. പി.കെ.സി മുഹമ്മദ്, ഷംസുദ്ദീൻ പന്നൂർ, ഡോ. പി.എ കരീം, ഹക്കീം പിലാശ്ശേരി, കെ അബ്ദുറഹ്മാൻ കക്കാട്, പി.കെ അമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.