ഫാക്ടിന്റെ തലവര തെളിയുന്നു.

Sunday 03 May 2026 12:53 AM IST

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലെ ഫോസ്‌ഫേറ്റ് പ്ലാന്റിൽ ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി ) വളം നിർമ്മിക്കുന്നതിന് രാസവളം മന്ത്രാലയം അനുമതി നൽകി. വളം നിർമ്മാണവും വിൽപ്പനയും ഇതോടെ സാദ്ധ്യമാകും. അമ്പലമേട്ടിലെ(കൊച്ചിൻ ഡിവിഷൻ ) ഫാക്ടം ഫോസ്‌പ്‌ലാൻഡിൽ ഡി.എ. പി ഉൾപ്പെടെ വിവിധങ്ങളായ പ്രൊഡക്റ്റ്സും ഉത്പാദിപ്പിക്കുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

വൈവിദ്ധ്യമാർന്ന വളങ്ങൾ ഉത്പാദിപ്പിക്കാൻ ഇതോടെ ഫാക്‌ടിന് അവസരമൊരുങ്ങും. കേന്ദ്ര സർക്കാരിന്റെ ന്യൂട്രിയന്റ് ബെയ്സ്ഡ് സബ്സിഡി സ്കീമിൽ ഉൾപ്പെടുന്നതിനാൽ കർഷകർക്ക് കുറഞ്ഞ നിരക്കിൽ വളം ലഭിക്കും. ഫോസ്ഫാറ്റിക്ക് പൊട്ടാഷിക് വളങ്ങൾക്കാണ് മുൻഗണന. കുറഞ്ഞ വിലയിൽ കർഷകർക്ക് വളം ലഭിക്കുന്നതിനാൽ കാർഷിക ഉല്പാദനം വർദ്ധിപ്പിക്കാനും മണ്ണിലെ പോഷകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനുമാകും.