സ്വാഗതസംഘം

Monday 04 May 2026 1:56 AM IST

തിരുവനന്തപുരം: ജവഹർ ബാൽമഞ്ച് ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ ചെയർമാൻ മനു അരുമാനൂർ ചെയർമാൻ,സംഘടന ചുമതലയുള്ള ജില്ലാ കോഓർഡിനേറ്റർ കെ.എസ് മനു ജനറൽ കൺവീനർ,സംസ്ഥാന കോർഡിനേറ്റർമാരായ മഹേഷ് പല്ലശ്ശന,എ.എസ് ഉണ്ണികൃഷ്ണൻ,രാജാജിനഗർ മഹേഷ് എന്നിവരാണ് രക്ഷാധികാരികൾ. 16ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ഗോപു നെയ്യാർ നിർവ്വഹിച്ചു.