കുടുംബ വഴക്ക്: വാക്കേറ്റത്തിൽ യുവാവിന് വെട്ടേറ്റു

Monday 04 May 2026 1:46 AM IST

കോന്നി: കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ യുവാവിന് തലയ്ക്ക് വെട്ടേറ്റു. തണ്ണിത്തോട്, മേടപ്പാറ, സുമേഷ് ഭവനത്തിൽ, സിനുമോൻ (40) നെ ഗുരുതര പരുക്കുകളുടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴുത്തിന് പിറകിലാണ് സിനുമോന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിനുമോന്റ പിതാവിന്റെ സഹോദരൻ ഭാസ്കരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെട്ടേറ്റ് റോഡിൽ കിടന്ന സിനുമോനെ നാട്ടുകാർ ആദ്യം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മദ്യപിച്ച ശേഷം ഇവർ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നതായി പൊലീസ് പറഞ്ഞു.