രക്തസാക്ഷി സ്മാരകം
Monday 04 May 2026 7:31 AM IST
ആലപ്പുഴ: ഗരുഡൻ ബാവയുടെ രക്തസാക്ഷി സ്മാരകം മണ്ണഞ്ചേരി വടക്കനാര്യാട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. പി.കെ. മേദിനി ഗരുഡൻ ബാവയുടെ ഛായാചിത്രം പ്രകാശനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.എസ്. സോളമൻ, പി.വി. സത്യനേശൻ, ജി.കൃഷ്ണ പ്രസാദ്, ദീപ്തി അജയകുമാർ, ആർ. ജയസിംഹൻ എന്നിവർ സംസാരിച്ചു.