നിലവാരമില്ലാത്ത എ.സി: യു.എസിൽ കമ്പനിക്ക് പിഴ

Monday 04 May 2026 12:33 AM IST

വാഷിംഗ്ടൺ: യു.എസിൽ ഗുണ നിലവാരമില്ലാത്തതും തീപിടിത്തമുണ്ടായതുമായ എയർകണ്ടിഷണറുകൾ (എ.സി) വിറ്റ കമ്പനിക്ക് പിഴയീടാക്കൻ നിർദ്ദേശം. ന്യൂജേഴ്‌സി കമ്പനിയായ റോയൽ സോവറിൻ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് കമ്പനി എട്ട് ദശലക്ഷം ഡോളറാണ് അടയ്ക്കേണ്ടത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മിഷൻ ഉത്തരവിട്ടു.

റിപ്പോർട്ടുകൾ പ്രകാരം റോയൽ സെഞ്ചൂറിയൻ ഇൻ‌കോർപ്പറേറ്റഡ് എന്ന പേരിലാണ് റോയൽ സോവറിൻ ബിസിനസ് നടത്തിയിരുന്നത്. 2008 നും 2014 നും ഇടയിൽ ചൈനയിൽ നിന്നിറക്കുമതി ചെയ്ത 33,000ത്തിലധികം തകരാറുള്ള എ.സികൾ കമ്പനി വിറ്റു. തുടർച്ചയായി

40 ലധികം എ.സി അപകടങ്ങളാണുണ്ടായത്. ഇതേത്തുടർന്ന് ഒരാൾ മരണപ്പെടുകയും ചെയ്തു. 2025 ഓഗസ്റ്റിലാണ് ഉപഭോക്തൃ ഉത്പന്ന സുരക്ഷാ നിയമം പ്രകാരം കമ്പനിക്കെതിരെ കുറ്റം ചുമത്തിയത്.