സുഹൃത്തുക്കൾ തമ്മിൽ സംഘർഷം: യുവാവിന് കുത്തേറ്റു

Monday 04 May 2026 12:27 AM IST

തൊടുപുഴ: കോലാനി പഞ്ചവടിപ്പാലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു .പഞ്ചവടി പാലംഭാഗത്ത് താമസിക്കുന്ന പടിഞ്ഞാറേതൊട്ടിയിൽ മനു പി.കെയ്ക്കാണ് (36) കുത്തേറ്റത്. സംഭവശേഷം രക്ഷപെട്ട പ്രതി സുനിൽ ജോസഫിനായി ( കൊടി സുനി ) പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി 9മണിയോടെയായിരുന്നു സംഭവം. ഭാര്യവീട്ടിലെത്തിയ പ്രതി വഴക്കിനിടയിൽ മനുവിന്റെ പുറം ഭാഗത്ത് കത്തിക്ക് കുത്തി പരിക്കേൽപ്പിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാളെ ഉടനടി തൊടുപുഴജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. മനുവിന്റെ പരിക്ക് ഗുരുതരമല്ല. ഹോസ്പിറ്റലിൽ സർജൻ ഇല്ലാത്തതിനാൽ ആവശ്യമെങ്കിൽ പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.