കോതമംഗലത്ത് ഷിബുവിന് 50%ലേറെ വോട്ട്
കോതമംഗലം: കോതമംഗലത്ത് യു.ഡി.എഫ്.സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിന്റെ വിജയം അൻപത് ശതമാനത്തിലധികം വോട്ട് നേടി.73479 വോട്ടാണ് ഷിബു തെക്കുംപുറം നേടിയത്. ആകെ പോൾ ചെയ്തതിൽ 52.83 ശതമാനമാണിത്. 16,859 വോട്ടുകളാണ് ഭൂരിപക്ഷം. എൽ.ഡി.എഫ്. സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എ. ആന്റണി ജോണിന് കിട്ടിയത് 56,620 വോട്ടുകൾ. 40.71 ശതമാനം ആണിത്. എൻ.ഡി.എ.സ്ഥാനാർത്ഥി അജി നാരായണന് ലഭിച്ചത് 7,049 വോട്ടുകൾ. ആകെ ഏഴ് സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. വോട്ട് എണ്ണലിന്റെ ഒരു ഘട്ടത്തിലും ആന്റണി ജോണിന് ലീഡ് നേടാൻ കഴിഞ്ഞില്ല. ആദ്യ റൗണ്ടിൽ നേടിയ ലീഡ് പിന്നീടുള്ള 13 റൗണ്ടുകളിലും ഷിബു വർദ്ധിപ്പിച്ചു. ബിജി ഷിബുവാണ് ഭാര്യ. മക്കൾ: എലൻ ഏലു ഷിബു, എറിൻ ലിസ്ബത്ത് ഷിബു.