ഒ.എം.ആർ പരീക്ഷ 17ന്
Thursday 07 May 2026 12:54 AM IST
കോട്ടയം: പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സംരംഭക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒ.എം.ആർ പരീക്ഷ 17 ന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിലെ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർഥികളും ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചിത സമയത്ത് എത്തണം. അഡ്മിറ്റ് കാർഡ് https://lbsedp.lbscetnre.in/akshaya26/ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2574477, ഇ - മെയിൽ : adpoktm.akshaya@kerala.gov.in. വെബ്‌സൈറ്റ്: akshaya.kerala.gov.in.