ബ്ലൂ ലില്ലി ജൂണിൽ

Wednesday 06 May 2026 8:08 PM IST

കൊച്ചി: പ്രണയനിമിഷങ്ങളും ദാമ്പത്യബന്ധങ്ങളിലെ അപ്രതീക്ഷിത ഗതിമാറ്റങ്ങളും ആവിഷ്‌കരിക്കുന്ന 'ബ്ലൂ ലില്ലി' ഹ്രസ്വചിത്രം ജൂണിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു. മിനി നായർ നിർമ്മിച്ച് ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ചാർവി റാം മോഹന്റേതാണ്. ശ്രുതി രജനീകാന്ത്, അനിരുദ്ധ് ബാലു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്‌കാരങ്ങൾ ബ്ലൂ ലില്ലി സ്വന്തമാക്കി. അഭിനവ് സി. പ്രീജ് ജൂനിയർ, ഗൗതം രവീന്ദ്രൻ എന്നിവർ ഛായാഗ്രഹണവും അതുൽ റോയ് സംഗീതവും നിർവഹിച്ചു.