വാർഷികാഘോഷവും രോഗനിർണയ ക്യാമ്പും

Thursday 07 May 2026 12:16 AM IST
സാംസ്കാരിക സമ്മേളനം സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

മടിക്കൈ: പൂത്തക്കാൽ ഇ.വി കുഞ്ഞമ്പു സ്മാരക ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ 38-ാം വാർഷികാഘോഷവും സൗജന്യ തിമിരരോഗ നിർണ്ണയ ക്യാമ്പും നടത്തി. പയ്യന്നൂർ ഐ ഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് മിഡ് ടൗൺ പയ്യന്നൂർ, മടിക്കൈ പഞ്ചായത്ത്, ഇ.വി.എസ് ആലമ്പാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ഡോ. തൃഷ, ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. കെ.വി ബാലൻ അദ്ധ്യക്ഷനായി. ഇ.വി ശ്രീജിത്ത് സ്വാഗതവും കെ. ജനാർദ്ദനൻ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡോ. പി. കൃഷ്ണദാസ് പ്രഭാഷണം നടത്തി. ഒ. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. എം. കുഞ്ഞമ്പു, കെ.വി ബാലൻ, ഇ.വി കുഞ്ഞിരാമൻ, രാമചന്ദ്രൻ കാരളി എന്നിവർ സംസാരിച്ചു.