പിച്ചാത്തോൺ എട്ടിന്
Thursday 07 May 2026 12:14 AM IST
തൃശൂർ: സംരംഭകരുടെ കൂട്ടായ്മയായ തൃശൂർ എന്റർപ്രണേഴ്‌സ് അലയൻസ് (ടി.ഇ.എ) സംഘടിപ്പിക്കുന്ന പിച്ചാത്തോൺ എട്ടിന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് മൂന്നു വരെ ശക്തൻനഗറിലെ എമർജിംഗ് തൃശൂർ പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് എൻർപ്രണേഴ്‌സ് മീറ്റപ്പും നടക്കും. തൃശൂർ സ്റ്റാർട്ട് അപ്പ് ഇന്നവേഷൻ കൗൺസിൽ, തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ, കിറ്റെക്‌സ് എന്നിവർ സഹകരിക്കുമെന്ന് ടി.ഇ.എ അംഗങ്ങളായ അമിത് രാമൻ, സെലസ്റ്റിൻ തോമസ്, അജേഷ് രാജഗോപാൽ, പ്രിയ ചന്ദ്രൻ, ഷീബ സുനിൽ എന്നിവർ പറഞ്ഞു.