ഹോട്ടൽ സമരം വിജയം, വിശന്ന് യാത്രക്കാർ

Thursday 07 May 2026 12:44 AM IST
പാ​ച​ക​ ​വാ​ത​ക​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​കോ​ഴി​ക്കോ​ട് ​ഇ​ൻ​കം​ ​ടാ​ക്സ് ​ഓ​ഫീ​സി​ലേ​ക്ക് ​ന​ട​ത്തി​യ​ ​ ​മാ​ർ​ച്ച്

കോ​ഴി​ക്കോ​ട്:​ ​പാ​ച​ക​വാ​ത​ക​ ​ക്ഷാ​മ​ത്തി​നൊ​പ്പം​ ​വി​ല​ ​വ​ർ​ദ്ധ​ന​യും​ ​കൂ​ടി​യാ​യ​തോ​ടെ​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ഹോ​ട്ട​ലു​ട​മ​ക​ൾ​ ​ന​ട​ത്തി​യ​ ​ക​ട​യ​ട​പ്പ് ​സ​മ​രം​ ​വി​ജ​യം,​ ​അ​തേ​സ​മ​യം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡു​ക​ളി​ലും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​വ​ന്നി​റ​ങ്ങി​യ​വ​ർ​ ​ഭ​ക്ഷ​ണം​ ​കി​ട്ടാ​തെ​ ​വ​ല​ഞ്ഞു.​ ​ഓ​ൺ​ലൈ​ൻ​ ​വി​ത​ര​ണ​ ​ആ​പ്പു​ക​ളി​ലും​ ​ക​ട​ക​ളി​ലും​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണം,​ ​ഊ​ൺ,​ ​ബി​രി​യാ​ണി​ ​തു​ട​ങ്ങി​യ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​വി​ഭ​വ​ങ്ങ​ളും​ ​ല​ഭി​ച്ചി​ല്ല.​ ​ചാ​യ​യും​ ​എ​ണ്ണ​ ​പ​ല​ഹാ​ര​ങ്ങ​ളും​ ​ന​ൽ​കി​യ​ത് ​വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ ​ക​ട​ക​ൾ​ ​മാ​ത്രം.​ ​അ​തേ​സ​മ​യം​ ​കൂ​ൾ​ ​ബാ​റു​ക​ളും​ ​ഇ​ട​ത്ത​രം​ ​ബേ​ക്ക​റി​ക​ളും​ ​തു​റ​ന്ന​ത് ​ആ​ശ്വാ​സ​മാ​യി.​ ​ചെ​റു​ക​ടി​ക​ളും​ ​ബി​സ്ക​റ്റും​ ​മ​റ്റു​മാ​ണ് ​ഇ​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ത്.​ ​ വാ​ണി​ജ്യ​ ​സി​ലി​ണ്ട​റി​ന് ​വി​ല​ ​കു​ത്ത​നെ​ ​കൂ​ട്ടി​യ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഹോ​ട്ട​ലു​ക​ളും​ ​റ​സ്റ്റോ​റ​ന്റു​ക​ളും​ ​ബേ​ക്ക​റി​ക​ളും​ ​സം​സ്ഥാ​ന​മൊ​ട്ടാ​കെ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ജി​ല്ല​യി​ലും​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ക​ട​ക​ൾ​ ​അ​ട​ച്ച​ത്.​ ​ന​ഗ​ര​ത്തി​ലെ​യും​ ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും​ ​ഹോ​ട്ട​ലു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​അ​ട​ച്ചി​രു​ന്നു.​ ​ന​ഗ​ര​ത്തി​ൽ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​യും​ ​പൊ​ലീ​സ്,​ ​മ​റ്റ് ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ക​ന്റീ​നു​ക​ളെ​യാ​ണ് ​ജ​നം​ ​കൂ​ടു​ത​ലാ​യി​ ​ആ​ശ്ര​യി​ച്ച​ത്.അ​തേ​ ​സ​മ​യം​ ​ഓ​ൺ​ലെെ​ൻ​ ​ആ​പ്പു​ക​ളി​ൽ​ ​പീ​ത്‌​സ,​ ​ബ​ർ​ഗ​ർ​ ​പോ​ലു​ള്ള​ ​തു​ട​ങ്ങി​യ​ ​ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ​ ​വി​ള​മ്പു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​ഫൂ​ഡ് ​ഡെ​ലി​വ​റി​ ​യൂ​ണി​റ്റു​ക​ളി​ലെ​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ല​ഭ്യ​മാ​യി.19​ ​കി​ലോ​ ​വ​രു​ന്ന​ ​എ​ൽ.​പി.​ജി​ക്ക് 993​ ​രൂ​പ​യും​ ​ഛോ​ട്ടു​ഗ്യാ​സി​ന് 261​ ​രൂ​പ​യാ​ണ് ​ഒ​റ്റ​യ​ടി​ക്ക് ​വ​ർ​ദ്ധി​പ്പി​ച്ച​ത്.​ ​ജി​ല്ല​യി​ൽ​ ​ഒ​രു​ ​സി​ലി​ണ്ട​റി​ന്‌​ 3117​ ​രൂ​പ​യാ​യി.​ ​ഇ​തോ​ടെ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​സം​ഘ​ട​ന​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്. കു​റ്റ്യാ​ടി​/​ ​താ​മ​ര​ശ്ശേ​രി​:​ ​കെ.​എ​ച്ച്.​ആ​ർ.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ 24​ ​മ​ണി​ക്കൂ​ർ​ ​സ​മ​രം​ ​കു​റ്റ്യാ​ടി​യി​ൽ​ ​പൂ​ർ​ണം.​ ​സ​മ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​റ്റ്യാ​ടി​യി​ലെ​ 84​ഓ​ളം​ ​ക​ട​ക​ളാ​ണ് ​അ​ട​ഞ്ഞു​കി​ട​ന്ന​ത്.​ ​താ​മ​ര​ശ്ശേ​രി​യി​ൽ​ ​ഹോ​ട്ട​ലു​ക​ളും​ ​ചാ​യ​ക്ക​ട​ക​ളും​ ​അ​ട​ഞ്ഞു​കി​ട​ന്നു.​ ​തെ​രു​വോ​ര​ങ്ങ​ളി​ൽ​ ​ബി​രി​യാ​ണി​ ​ക​ട​ക​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്‌​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ആ​ശ്വാ​സ​മാ​യി.​ ​

പ്രതിഷേധ മാർച്ചും ധർണയും

ഹോട്ടൽ ആൻഡ്‌ റസ്റ്ററന്റ്‌സ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളാണ് 24 മണിക്കൂർ നീളുന്ന സമരത്തിൽ പങ്കെടുത്തത്. ജില്ലാതലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ഇൻകം ടാക്സ് ഓഫീസിന് മുന്നിലാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്. അമിതമായ ഗ്യാസ് വിലവർദ്ധന പിൻവലിക്കുക, ഞങ്ങൾക്കും ജീവിക്കണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്കർ, കാറ്ററിംഗ് അസോ. സംസ്ഥാന കമ്മിറ്റി അംഗം പ്രേംചന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് യു.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതവും ട്രെഷറർ ബഷീർ ചിക്കീസ് നന്ദിയും പറഞ്ഞു.