സഖാക്കൾക്ക് ഇനി പേടിക്കാതെ സ്വന്തം അഭിപ്രായം പറയാം: എം.വി. ഗോവിന്ദൻ 

Thursday 07 May 2026 2:41 AM IST

തിരുവനന്തപുരം: ബ്രാഞ്ച് തലം വരെയുള്ള പാർട്ടി പ്രവർത്തകർക്ക് സ്വതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം ഒരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

മേയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന ജില്ല സെക്രട്ടേറിയറ്റും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജില്ലാക്കമ്മിറ്റി യോഗങ്ങളും ഉടൻ ചേരും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന ഏരിയാക്കമ്മിറ്റി യോഗങ്ങൾ നടക്കും. ജില്ലാക്കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ബ്രാഞ്ച് യോഗങ്ങളും ചേരും. പ്രവർത്തകർക്ക് പറയാനുള്ളത് കേൾക്കും. യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് റിവ്യു തയ്യാറാക്കുക. തോൽവിയുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്തും. ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും മുഖവിലയ്‌ക്കെടുത്ത് മുന്നോട്ടു പോകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതിന് അനുസരിച്ചുള്ള തിരുത്തലുകൾ വരുത്തും. ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിലാകും തിരുത്തലുകളെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ 37.6 % വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. 2019 ൽ 35.17 ശതമാനവും 2024 ൽ 33.75 ശതമാനവുമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയപക്ഷത്താണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പത്രസമ്മേളനത്തിൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

 പി​ണ​റാ​യി​യു​ടെ​ ​'​എ​ന്റെ​ ​ത​ല,​ ​എ​ന്റെ​ ​ഫി​ഗ​ർ' തി​രി​ച്ച​ടി​യാ​യി​:​ ​സെ​ബാ​സ്റ്റ്യ​ൻ​ ​പോൾ

​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ദ​യ​നീ​യ​ ​തോ​ൽ​വി​ക്കു​ ​കാ​ര​ണം​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നോ​ടു​ള്ള​ ​അ​വ​മ​തി​പ്പാ​ണെ​ന്ന് ​മു​ൻ​ ​എം.​പി​യും​ ​ഇ​ട​ത് ​സ​ഹ​യാ​ത്രി​ക​നു​മാ​യ​ ​ഡോ.​ ​സെ​ബാ​സ്റ്റ്യ​ൻ​ ​പോ​ൾ​ ​പ​റ​ഞ്ഞു.​ ​'​എ​ന്റെ​ ​ത​ല,​ ​എ​ന്റെ​ ​ഫു​ൾ​ഫി​ഗ​ർ​"​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണം.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ക്കു​ ​പോ​ലും​ ​സാ​ധി​ച്ചി​ല്ലെ​ന്നും​ ​സെ​ബാ​സ്റ്റ്യ​ൻ​ ​പോ​ൾ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു. കേ​ര​ളം​ ​നേ​രി​ട്ട​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​മു​ന്നി​ൽ​ ​നി​ന്നു.​ ​അ​തി​ന് 2021​ൽ​ ​ജ​നം​ ​മി​ക​ച്ച​ ​വി​ജ​യം​ ​സ​മ്മാ​നി​ച്ചു.​ ​ഭ​ര​ണ​ത്തി​ൽ​ ​ആ​ർ​ക്കും​ ​കു​റ്റം​ ​പ​റ​യാ​നി​ല്ല.​ ​പ്ര​ശ്‌​ന​മാ​യി​ ​ജ​ന​ങ്ങ​ൾ​ ​ക​ണ്ട​ത് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ന​ങ്ങ​ളോ​ട് ​ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ ​ആ​ളാ​യി​രി​ക്ക​ണം,​ ​ധി​ക്കാ​രി​യാ​ക​രു​ത്. വീ​ട്ടി​ൽ​പ്പോ​യി​ ​ചോ​ദി​ക്കാ​നാ​ണ് ​സ​ഖാ​വി​നോ​ട് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്. ജി.​ ​സു​ധാ​ക​ര​നെ​ ​പോ​ലു​ള്ള​വ​രെ​ ​ചേ​ർ​ത്തു​നി​റു​ത്തു​ന്ന​തി​നു​ ​പ​ക​രം​ ​പു​റ​ത്തേ​ക്കു​ ​പോ​കാ​നു​ള്ള​ ​വ​ഴി​യൊ​രു​ക്കി.​ ​പാ​ർ​ട്ടി​ക്കെ​തി​രെ​ ​മ​ത്സ​രി​ച്ച​വ​രെ​യെ​ല്ലാം​ ​ജ​ന​ങ്ങ​ൾ​ ​പി​ന്തു​ണ​ച്ചെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.