ഗോകുലം വനിതകൾക്ക് വമ്പൻ വിജയം

Thursday 07 May 2026 7:46 AM IST

കൊൽക്കത്ത: ഇന്ത്യൻ വിമൻസ് ഫുട്ബോൾ ലീഗിൽ ഗർവാൾ യുണൈറ്റഡ് എഫ്.സിയെ ഗോകുലം കേരള എഫ് സി വനിതാ ടീം 6-2.ന് തകർത്തു. ക്യാപ്റ്റൻ എമുജേ ഗോകുലത്തെ ഇരട്ടഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചു. തീർത്ഥ,​ മുസ്കാൻ,​സഹീന,പ്രിയങ്ക എന്നിവർ ഗോകലത്തിനായി ഓരോ ഗോ​ൾ വീതം നേടി.പോയിന്റ് ടേബിളിൽ 10 കളികൾക്ക് ശേഷം 13 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ഇതോടെ ടീമിന് സാധിച്ചു. 9ന് ഗോകുലം കിക്ക്‌ സ്റ്റാർട്ട് എഫ് സിയെ നേരിടും.