പ്രതിഷ്ഠാ വാർഷികവും കളമെഴുത്തുംപാട്ടും
Friday 08 May 2026 12:01 AM IST
വൈക്കം : കുലശേഖരമംഗലം മുട്ടപ്പള്ളി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കളമെഴുത്തുംപാട്ടും ഭക്തിനിർഭരമായി. ഗണപതിഹോമം, ധർമ്മദൈവങ്ങൾക്ക്പൂജ, സർപ്പങ്ങൾക്ക് നൂറൂംപാലും, നാഗരാജാവിന്റെ ഭസ്മക്കളം, കരിനാഗയക്ഷിയുടെ പൊടിക്കളം, നാഗയക്ഷിയുടെ കൂട്ടക്കളം, ദേവിക്കുള്ള വാളും ചിലമ്പും സമർപ്പണം, അന്നദാനത്തിന് അരി സമർപ്പണം എന്നിവ നടന്നു. ചടങ്ങുകൾക്ക് തന്ത്രി സന്തോഷ് ആർ പോറ്റി മുഖ്യകാർമ്മികനായിരുന്നു. ഗോവിന്ദൻ പോറ്റി, രാജൻ പോറ്റി, എന്നിവർ സഹകാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ടി.ഡി.രമേശൻ, സെക്രട്ടറി കെ.കെ.സുനിൽ, രക്ഷാധികാരി കെ.ഡി.ദേവരാജൻ എന്നിവർ നേതൃത്വം നൽകി.