ജില്ലാ പഞ്ചായത്ത് ഏകദിന ശിൽപ്പശാല

Friday 08 May 2026 12:50 AM IST
ശിൽപ്പശാല ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി, ജില്ല പഞ്ചായത്തംഗങ്ങളായ ടി.കെ സിബി, ബാബു കപ്പുറത്ത്കണ്ടി, ജില്ല പ്ലാനിംഗ് ഓഫീസർ പി.ആർ രത്‌നേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല വനിതശിശു വികസന ഓഫീസർ സബീന ബീഗം, ജില്ല സാമൂഹികനീതി ഓഫീസർ അഞ്ജു മോഹൻ, റിട്ട. സീനിയർ സൂപ്രണ്ട് ഡോ. ടി അബ്ദുന്നാസർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.