മത്സര പരീക്ഷ പരിശീലനം
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മത്സര പരീക്ഷകൾ (പി.എസ്.സി, എസ്.എസ്.സി ഉൾപ്പെടെ) എഴുതുന്ന പട്ടികജാതി /വർഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്കും മറ്റു സംവരണ വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ അംഗീകരിച്ച സ്‌റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി: 18- 45. ആറ് മാസമാണ് പരിശീലനം. പൂരിപ്പിച്ച അപേക്ഷകൾ ജാതി, വരുമാനം (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല), വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം മെയ് 22നകം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും ഫോൺ: 8547853718, 9446833259.