ജീവൻ രക്ഷാ പരിശീലനം

Friday 08 May 2026 12:26 AM IST
f

താനൂർ: സാന്ത്വന പരിചരണ രംഗത്ത് വട്ടത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്തം പെയിൻ ആന്റ് പാലിയേറ്റിവ് ക്ലിനിക്ക് താനാളൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ജീവൻരക്ഷാ പരിശീലനം നൽകും. 19ന് വട്ടത്താണി സി.കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിശീലനത്തിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ജനപ്രതിനികൾക്കും ഒരു വാർഡിൽ നിന്നും അഞ്ചിൽ കുറയാത്ത സന്നദ്ധ പ്രവർത്തകർക്കും പങ്കെടുക്കാം. ചടങ്ങിൽ കിഡ്നി രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും. പരിപാടിയുടെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം അസ്മ പുക്ലാശേരിയെ ചേർത്ത് പ്രസിഡന്റ് വി.പി.ഒ അസ്ഗർ നിർവഹിച്ചു. ഹസ്തം പാലിയേറ്റിവ് ക്ലിനിക്ക് ചെയർമാൻ ടി.പി.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷനായി. രജിസ്‌ട്രേഷന് 94463 62920 നമ്പറിൽ ബന്ധപ്പെടാം.