ഇ.പി.എഫ് പേയ്മെന്റിനു സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്
Friday 08 May 2026 12:02 AM IST
കൊച്ചി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇ.പി.എഫ്.ഒ) സഹകരിച്ച് ഇ.പി.എഫ് പേയ്മെന്റുകൾ നടത്താൻ ഫെഡറൽ ബാങ്ക് സൗകര്യമൊരുക്കുന്നു. ബാങ്കിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് പേയ്മെന്റുകൾക്ക് സൗകര്യം. വൻകിട ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഇടപാടുകാർക്ക് ലളിതവും തടസരഹിതവുമായ മാർഗങ്ങളിലൂടെ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. ഡെൽഹിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരായ ബ്രിജ് മോഹൻ സിംഗ്, അജയ് കൃഷ്ണ പലിവാൾ, കപിൽ ആനന്ദ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും ഗവർമെന്റ് ബിസിനസ് ഡിപ്പാർട്ട്മെന്റ് കൺട്രി ഹെഡുമായ അനൂപ് ടി തുടങ്ങിയവർ പങ്കെടുത്തു.
ഇടപാടുകാർക്ക് സൗകര്യപ്രദമായതും കാലഘട്ടത്തിന് യോജിച്ചതുമായ സേവനങ്ങൾ അവതരിപ്പിക്കാൻ പ്രതിബദ്ധമാണെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹർഷ് ദുഗർ പറഞ്ഞു.