നെല്ലിമുകൾ - മണക്കാല റോഡിൽ 48 ദിവസം ഗതാഗതം നിരോധിച്ചു

Friday 08 May 2026 12:53 AM IST

അടൂർ: ദേശീയപാത 183 എ ഭരണിക്കാവ് - അടൂർ റോഡിൽ നെല്ലിമുകൾ ജംഗ്ഷനു സമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ 11 മുതൽ ജൂൺ 28 വരെ നെല്ലിമുകൾ മുതൽ മണക്കാല വരെയുള്ള ഭാഗത്തെ ഗതാഗതം നിരോധിച്ചു. അടൂർ ഭാഗത്തു നിന്ന് ഭരണിക്കാവ് റൂട്ടിലേക്കുള്ള വാഹനങ്ങൾ മണക്കാല ജംഗ്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞ് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട് വഞ്ചിമുക്ക് ജംഗ്ഷനിൽ എത്തി ഇടത്തേക്കു തിരിഞ്ഞ് നെല്ലിമുകൾ ജംഗ്ഷനിലെത്തി 183 എ ദേശീയ പാതയിൽ പ്രവേശിച്ചു യാത്ര തുടരണം. ഭരണിക്കാവ് ഭാഗത്തുനിന്ന് അടൂരിലേക്കുള്ള വാഹനങ്ങൾ നെല്ലിമുകൾ ജംഗ്ഷനിൽ ഇടത്തേക്കു തിരിഞ്ഞ് പെരിങ്ങനാട് വഞ്ചിമുക്ക് ജംഗ്ഷനിലെത്തി മണക്കാലയിൽ എത്തണം.