ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ സ്റ്റാഫ് ഡേ ആഘോഷം ഇന്ന്
Friday 08 May 2026 12:13 AM IST
തിരുവനന്തപുരം: കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ് ഡേ ആഘോഷം ഇന്ന് നടക്കും.ഹോട്ടൽ റസിഡൻസി ടവറിൽ വൈകിട്ട് ഏഴിന് ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ,പാരാമെഡിക്കൽ ജീവനക്കാർ,അഡ്മിനിസ്ട്രേറ്റീവ് വിഭാഗം എന്നിവരെ ആദരിക്കും.ഹോസ്പിറ്റൽ ചെയർമാൻ ഡോ.സുശീലാ പ്രഭാകരൻ മുഖ്യാതിഥിയാകും. വൈസ് ചെയർമാൻ ഡോ.ദേവിൻ പ്രഭാകർ,ആശുപത്രി ഡയറക്ടർ ഡോ.കവിത ദേവിൻ എന്നിവർ പങ്കെടുക്കും.