ട്യൂട്ടർ നിയമനം

Friday 08 May 2026 12:25 AM IST

കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട പ്രീ മെട്രിക് ഹോസ്റ്റൽ (ആൺകുട്ടികൾ), പോരുവഴി, കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകൾ (പെൺകുട്ടികൾ) എന്നിവിടങ്ങളിലേക്ക് താത്കാലികമായി ട്യൂഷൻ ടീച്ചർമാരെ നിയമിക്കുന്നു. ഹൈസ്​കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ് എന്നീ വിഷയങ്ങളിലേക്കും യു.പി വിഭാഗത്തിൽ എല്ലാ വിഷയങ്ങളിലേക്കുമാണ് നിയമനം. യോഗ്യത: ബിരുദവും ബി.എഡും. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. മേയ് 25ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോൺ: 9188593589, 9605991661, 9747158501.