സ്റ്റാഫ് നേഴ്സ് നിയമനം
Friday 08 May 2026 1:55 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് വിഭാഗത്തിലേക്ക് ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖാന്തിരം കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുന്നു. ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കാത്ത് ലാബ് അല്ലെങ്കിൽ കാർഡിയാക് ഐ.സി.യു വിഭാഗങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മേയ് 16ന് രാവിലെ 10 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. പ്രായപരിധി: 18-40. ഫോൺ: 04912533327, 2534524