ഖാദർ അത്തിയ കൊച്ചി ബിനാലെ ക്യൂറേറ്റർ
Saturday 09 May 2026 12:19 AM IST
കൊച്ചി: പ്രശസ്ത കലാകാരനും അന്താരാഷ്ട്ര ക്യൂറേറ്ററുമായ ഖാദർ അത്തിയയെ കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രഖ്യാപിച്ചു. വെനീസിൽ നടന്ന ചടങ്ങിൽ കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് പ്രഖ്യാപനം നടത്തിയത്. ജിതീഷ് കല്ലാട്ട് അദ്ധ്യക്ഷനായ സമിതിയാണ് അത്തിയയെ തിരഞ്ഞെടുത്തത്.
ശില്പ ഗുപ്ത, അമൃത ഝാവേരി, പൂജ സൂദ്, തസ്‌നീം സക്കറിയ മേത്ത, മറിയം റാം, റിർക്രിത് തിരവനിജ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ.
ബിനാലെ ഏഴാം പതിപ്പ് 2027 ഡിസംബർ 12ന് ആരംഭിക്കും. 1970ൽ ഫ്രാൻസിലെ ഡഗ്നിയിൽ ജനിച്ച ഖാദർ അത്തിയ ഹാംബർഗ് യൂണിവേഴ്സിറ്റി ഒഫ് ഫൈൻ ആർട്‌സിലെ പ്രൊഫസറാണ്. ബിനാലെയിൽ ആദ്യമായാണ് ഒരു വിദേശി ക്യൂറേറ്ററാകുന്നത്. നിഖിൽ ചോപ്രയാണ് കഴിഞ്ഞ ബിനാലെ ക്യൂറേറ്റ് ചെയ്തത്.