കെ.സിക്ക് പിന്തുണ: മുസ്ലിംലീഗിന്റെ പരസ്യ വിമർശനം
Saturday 09 May 2026 12:00 AM IST
കൽപ്പറ്റ: വയനാട് ജില്ലയിലെ എം.എൽ.എമാർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചതിൽ പരസ്യ വിമർശനവുമായി മുസ്ലിംലീഗ്. ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദാണ് കെ.സി.വേണുഗോപാലിനെ പിന്തുണച്ച എം.എൽ.എമാർക്കെതിരെ രംഗത്തുവന്നത്.
'നിയുക്ത എം.എൽ.എമാർ ജനവികാരം മാനിക്കണമായിരുന്നു. ഇവർ വെറുതെ എം.എൽ.എമാരായവരല്ല. പ്രതിപക്ഷനേതാവിനെ മുൻനിറുത്തിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി വിഷയത്തിൽ ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ടി. മുഹമ്മദ് പറഞ്ഞു. മാനന്തവാടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉഷാ വിജയൻ മുസ്ലിംലീഗിന്റെ കൂടി പിന്തുണയിലാണ് സ്ഥാനാർത്ഥിയായത്. വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്ന് മുസ്ലിംലീഗ് ഉഷാ വിജയനോട് ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.