വി.ഡിക്കുവേണ്ടി ബോർഡുകൾ

Sunday 10 May 2026 12:08 AM IST
ചാലക്കുടി സൗത്ത് ജംഗ്ഷനിൽ സ്ഥാപിച്ച വി.ഡി.സസീശൻ അനുകൂല ബോർഡ്

ചാലക്കുടി: നഗരത്തിൽ വി.ഡി.സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡുകൾ. എല്ലാ പ്രധാന ജംഗ്ഷനുകളിലും സതീശന്റെ ചിത്രം ആലേഖനം ചെയ്ത ബോർഡുകളാണ് നിരന്നത്. പട നയിച്ചവർ നാട് നയിക്കട്ടെ എന്നാണ് ബോർഡിലെ ഉള്ളടക്കം. ചാലക്കുടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർ‌ഡുകൾ. മുൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ജേക്കബ്ബാണ് ആദ്യം മുതൽക്കെ ചാലക്കുടിയിലെ വി.ഡി. അനുകൂലി. നഗരസഭ ചെയർപേഴ്‌സൺ ആലീസ് ഷിബു,പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ എന്നിവരും സതീശൻ പക്ഷക്കത്താണ്. എന്നാൽ ഇവരാരും ഫ്‌ളക്‌സ് ബോർഡിന്റെ പിന്നിലില്ലെന്ന് വ്യക്തമാക്കി.