പ്രതിനിധി സമ്മേളനം

Saturday 09 May 2026 10:25 PM IST

പത്തനംതിട്ട: ഹിന്ദു ഐക്യ വേദി ജില്ലാ പ്രതിനിധി സമ്മേളനം 10ന് രാവിലെ 9ന് ആറന്മുള കിഴക്കേ നടയിൽ വിനായക ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ കെ ഹരിദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി തമ്പാനൂർ സന്ദീപ്, ജില്ലനേതാക്കൾ എന്നിവർ നേതൃത്വം നൽകും. ജില്ലാ, താലൂക്ക് പഞ്ചായത്ത് ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി എൻ രഘുത്തമൻ അറിയിച്ചു.