പ്രതിഷേധ ധർണ നടത്തി
Sunday 10 May 2026 12:12 AM IST
കൊടുവള്ളി: അന്യായമായ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പി.ടി.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. കെ. സരസ്വതി, പി.കെ. നൗഷാദ് അലി, എ.പി. ചന്തു, ടി.പി. അബ്ദുൽ ഖാദർ ഹാജി, മുഹമ്മദ് അലി, അബ്ദുൽ സലാം മാനിപുരം, സന്തോഷ്, വിനീത വട്ടോളി, ടി.കെ.അബ്ദുൽ സലാം, സത്താർ പുറായിൽ പ്രസംഗിച്ചു.