ജാഗ്രതാ സമിതി രൂപീകരിച്ചു
Sunday 10 May 2026 12:16 AM IST
മുക്കം: പ്രദേശത്ത് തുടർച്ചയായുണ്ടാവുന്ന മോഷണങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ നെല്ലിക്കാപറമ്പിൽ ജനജാഗ്രതാ സംഗമം സംഘടിപ്പിച്ചു. എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെയും ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മോഷണങ്ങളും മറ്റും തടയുന്നതിനുള്ള വിവിധ കർമ പദ്ധതികൾ ആസൂത്രണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ജി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വിജീഷ്, പി.ടി. മുനീർ, കെ. അബ്ദുൽ ബാർ, എൻ.ജോസ്, മണ്ണിൽ മുഹമ്മദ്, എൻ.പി. മുജീബ്റഹ്മാൻ, സലീം എടത്തിൽ, യു.പി. അബ്ദുൽ ഹമീദ്, വി. ഫൈസൽ, സുരേഷ് മാട്ടുമുറി എന്നിവർ സംബന്ധിച്ചു.