പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Sunday 10 May 2026 12:16 AM IST
വാണിജ്യ പാചക വാതക വിലവർധനവിനെതിരെ മാവൂരിൽ നടന്ന പ്രതിഷേധ ധർണ

മാവൂർ: വാണിജ്യ പാചകവാതക വില ഉയർത്തിയതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.വി.വി.ഇ.എസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് നാസർ മാവൂരാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർമാരായ എൻ. വിനോദ് കുമാർ. തൻവീർ എൻ.പി, ജയപ്രകാശ് ടി,ജൗഹർ കെ.കെ,,വനിതാവിംഗ് മണ്ഡലം പ്രസിഡന്റ് ബീന മുരളി. വൈസ് പ്രസിഡന്റ് ഖദീജ ടി.കെ, മണ്ഡലം ജനറൽ സെക്രട്ടറി കെ വി പ്രസന്നകുമാർ, മുസമ്മിൽ ബി.കെ എന്നിവർ പ്രസംഗിച്ചു.