മോഹൻ പെരിനാടിന് ആദരം
Sunday 10 May 2026 12:53 AM IST
കൊല്ലം: കേരള സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് മുൻ പി.ആർ.ഒ മോഹൻ പെരിനാടിനെ ആദരിച്ചു. കൊല്ലം ആനന്ദവല്ലീശ്വരം ദേവസ്വത്തിനു മുന്നിൽ നടന്ന ചടങ്ങ് പ്രഥമ ദേവസ്വം ബോർഡ് അംഗം ആർ. ശങ്കറിന്റെ മകൻ മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ. ഷാജിശർമ ആദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് പ്രസിഡന്റ് ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി പി. രാജു നന്ദിയും പറഞ്ഞു. ശങ്കരൻ നായർ, നാരായണ പിള്ള, ഉദയൻ മുഖത്തല എന്നിവർ സംസാരിച്ചു.