വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണം: ശിവസേന (യു.ബി.ടി)
Sunday 10 May 2026 5:49 PM IST
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ വി.ഡി. സതീശനെന്ന് ശിവസേന (യു.ബി.ടി) സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ. പ്രതിപക്ഷ നേതാവെന്ന നിലയിൽ കാഴ്ചവച്ച പോരാട്ടവീര്യം കേരളത്തിന് ആവശ്യമാണ്. അദ്ദേഹത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് യു.ഡി.എഫിന്റെ വിജയം. തൃശൂരിൽ ശിവസേന ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുരേഷ് അരവിന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നരേന്ദ്രൻ, ജില്ലാ നേതാക്കളായ ബിജു വാഴപ്പിള്ളി, അർജുൻ അത്താണി, മോഹൻദാസ് വെള്ളറക്കോട്, ശശി പൂമല എന്നിവർ സംസാരിച്ചു.