രോഗനിർണയവും മെഡിക്കൽ ക്യാമ്പും
Monday 11 May 2026 12:24 AM IST
മാവൂർ: മാവൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് രോഗ നിർണയവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ശിശുരോഗം, മൂത്രാശയ രോഗം, അസ്ഥിരോഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. കെ.വി. ഷംസുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ. അഷ്റഫ്, ഡോക്ടർമാരായ റിജാസ്, സിബിൻ, ജിഷി,അബ്ദുറഹീം പൂളക്കോട് , കെ. ശബ്ന പ്രസംഗിച്ചു. ഡോ. റിജാസ് (ഓർത്തോ), ഡോ. സിബിൻ (ജനറൽ മെഡിസിൻ), ഡോ. ആഷിക് (പീഡിയാട്രിക്സ്), ഡോ. ആസിയ (യൂറോളജി) പരിശോധനക്ക് നേതൃത്വം നൽകി.