ഇരുചക്രവാഹനത്തിന് തീയിട്ടു
Monday 11 May 2026 12:18 AM IST
ചെറുതുരുത്തി: പൈങ്കുളം ഉന്നത്തൂരിൽ ഇരുചക്രവാഹനം തീയിട്ടു നശിപ്പിച്ചു. ഉന്നത്തൂർ അമ്പലത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് നശിപ്പിച്ചത്. പാലക്കാട് വാണിയംകുളം സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ഫോറൻസിക് വിഭാഗം സയന്റിഫിക് വിദഗ്ധൻ അജിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.