അപകടത്തിൽ പരിക്കേറ്റ് 15 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Friday 08 May 2026 1:30 AM IST

അങ്കമാലി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് 15 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിടങ്ങൂർ കൂരൻ കല്ലുക്കാരൻ പോൾ മകൻ ലോയൽ (42) ആണ് മരിച്ചത്. 2011 നവംബറിൽ അങ്കമാലി എസ്.എൻ.ഡി.പി ജംഗ്ഷനിലാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണി മിശിഹ പള്ളി സെമിത്തേരിയിൽ. മാതാവ്: ലൂവിസ. സഹോദരങ്ങൾ: ജോസ് പോൾ, ജോയൽ പോൾ, നോയൽ പോൾ.