|
ലൈറ്റ് ഹൗസിന് ചുറ്റുമതിൽ: പൊതുവഴി നിഷേധിക്കരുതെന്ന് നാട്ടുകാർ
അഴീക്കോട്: അഴീക്കൽ ലൈറ്റ് ഹൗസിന് ചുറ്റുമതിൽ കെട്ടുമ്പോൾപൊതുവഴി അടയ്ക്കരുതെന്ന് നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അമ്പതു വർഷത്തിലേറെയായി നൂറോളം വീട്ടുകാരും കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികളും ലൈറ്റ് ഹൗസിനരികിലൂടെയുള്ള ഈ പൊതുവഴിയാണ് ആശ്രയിക്കുന്നത്.
Y¤Tt¼® l¡i¢´¤J
ഐ.ജി.യുടെ മുത്തച്ഛൻ വിചാരിച്ചാലും നാടുകടത്താൻ പറ്റില്ല: എം.വി.ജയരാജൻ
തലശ്ശേരി: ഐ.ജി. ജോസ് ജോർജ്ജിന്റെ മുത്തച്ഛൻ വിചാരിച്ചാലും കമ്മ്യൂണിസ്റ്റുകാരെ നാടുകടത്താൻ പറ്റില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജൻ പറഞ്ഞു. എന്ത് വിലകൊടുത്തും ഇത്തരം നടപടികൾ തടയും.
Y¤Tt¼® l¡i¢´¤J
ജയിലിൽ മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ: സെൻട്രൽ ജയിലിലെ മൂന്നാം ബ്ളോക്കിലെ തടവുകാരിൽ നിന്നും മൊബൈൽ ഫോണുകളും സിംകാർഡുകളും പിടികൂടി. മോഷണകേസിൽ തടവിൽ കഴിയുന്ന കെ.വി ബിജു, ഇക്ബാൽ എന്നിവരിൽ നിന്നാണ് ഫോണും സിംകാർഡും പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
ആശുപത്രി ജീവനക്കാർക്ക് ശന്പളമില്ല
മാഹി: മാഹി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 52 എൻ.ആർ.എച്ച്.എം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശന്പളം ഇനിയും ലഭിച്ചില്ലെന്ന് പരാതി. നഴ്സ്, എ.എൻ.എം, പാരാമെഡിക്കൽ വിഭാഗക്കാർക്കാണ് ശന്പളം മുടങ്ങിയത്.
Y¤Tt¼® l¡i¢´¤J
തലായിയിൽ മത്സ്യബന്ധന തുറമുഖം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കും
തലശ്ശേരി: തലായിയിൽ ആധുനിക മത്സ്യബന്ധന തുറമുഖം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. ചാലിൽ ഗോപാലപേട്ട മത്സ്യബന്ധന കേന്ദ്രത്തിന്റെ നവീകരണപ്രവർത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Y¤Tt¼® l¡i¢´¤J
ആയിക്കരയിൽ ആധുനിക മത്സ്യമാർക്കറ്റിന് ശിലയിട്ടു
കണ്ണൂർ: സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആയിക്കരയിലെ ആധുനിക മത്സ്യമാർക്കറ്റിന് ഫിഷറീസ്-തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു ശിലയിട്ടു
Y¤Tt¼® l¡i¢´¤J
കാഞ്ഞിരോട് മേഖലയിൽ വീടുകൾ കുത്തിത്തുറന്ന് പരക്കെ കവർച്ച
കൂടാളി: കാഞ്ഞിരോട്,കൂടാളി മേഖലയിൽ വീടുകൾ കുത്തിത്തുറന്ന് വ്യാപകകവർച്ച. മോഷ്ടാക്കൾ വീട്ടുകാരെ മുറിയിൽ പൂട്ടിയിട്ടു. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരോട് മണിക്കുന്നമ്മ പാത്തുമ്മയുടെ വീട് കുത്തിത്തുറന്ന് ഒന്നേ മുക്കാൽ പവന്റെ സ്വർണ്ണമാലയും അയ്യായിരം രൂപയും കവർന്നു. പാത്തുമ്മയുടെ ആൺമക്കൾ ഭാര്യവീടുകളിലാണ് താമസം.മോഷണം നടന്ന വീട്ടിൽ പാത്തുമ്മ തനിച്ചാണുണ്ടായിരുന്നത്.
Y¤Tt¼® l¡i¢´¤J
ബി.ജെപി നേതാവിന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചു
കൂത്തുപറന്പ്: ബി.ജെപി നേതാവിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ബി.ജെ.പി പാട്യം മണ്ഡലം പ്രസിഡന്റ് വി. അശോകന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം.
Y¤Tt¼® l¡i¢´¤J
വീട്ടിൽ നിന്ന് സ്വർണ്ണം കവർന്നു
കൂടാളി: പീരങ്കിബസാർ തെക്കത്തി പറമ്പിൽ അഫ്നാസിൽ സുലൈഖയുടെ വീട്ടിൽ നിന്ന് ഒരു പവൻ സ്വർണ്ണാഭരണം മോഷണം പോയി. ഒരു വളയും മോതിരവുമാണ് നഷ്ടപ്പെട്ടത്.
Y¤Tt¼® l¡i¢´¤J
20,000 രൂപ മോഷണം പോയി
ചക്കരക്കൽ: കാഞ്ഞിരോട് കുനിയിൽ ഇബ്രാഹിമിന്റെ വീട്ടിൽ നിന്ന് ഇരുപതിനായിരം രൂപ കവർന്നു. കുളിമുറിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ നിന്നാണ് പണം കവർന്നത്.
Y¤Tt¼® l¡i¢´¤J
സ്‌മൃതിമണ്ഡപത്തിനു നേരെ അക്രമം
ചാലാട്: കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സജീറിന്റെ സ്‌മൃതിമണ്ഡപത്തിനു നേരെ അക്രമം. സ്തുപത്തിനു ചുറ്റുമുണ്ടായിരുന്ന ഗോളങ്ങളും മറ്റും അക്രമികൾ തകർത്തു.
Y¤Tt¼® l¡i¢´¤J
കണ്ണൂർ മാർക്കറ്റിൽ പഴങ്ങളിലും പച്ചക്കറികളിലും കൊടുംവിഷം, കീടനാശിനി തളിക്കുന്നതിനിടെതൊഴിലാളി കുഴഞ്ഞുവീണു
കണ്ണൂർ: കർശനപരിശോധനകൾക്കിടയിലും കണ്ണൂർ മാർക്കറ്റിൽ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി തളിക്കുന്നത് തുടരുന്നു. കഴിഞ്ഞദിവസം പഴവർഗങ്ങൾക്ക് കീടനാശിനി സ്‌പ്രേ ചെയ്യുന്നതിനിടെ ഒരുതൊഴിലാളി കുഴഞ്ഞുവീണു.
Y¤Tt¼® l¡i¢´¤J
പുതിയതെരു ഗണപതി മണ്ഡപത്തിൽ മോഷണ ശ്രമം
ചിറക്കൽ: പുതിയതെരു ഗണപതി മണ്ഡപത്തിൽ മോഷണശ്രമം. ഇന്നലെ പുലർച്ചെ പൂജാരി നടതുറക്കാനെത്തിയപ്പോഴാണ് മോഷണ ശ്രമം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
Y¤Tt¼® l¡i¢´¤J
തടവുകാരനിൽ നിന്നും ഫോൺ പിടികൂടി
കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ളോക്കിലെ ശിക്ഷാതടവുകാരനായ സതീഷിൽ നിന്നാണ് കഴിഞ്ഞദിവസം ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഫോൺ പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
ബർണശേരിയിൽ വീട്ടമ്മയുടെസ്വർണ്ണം കവരാൻശ്രമം
കണ്ണൂർ: ബർണശേരിയിൽ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം കവരാൻ ശ്രമം. കവർച്ചക്കാരനിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീട്ടമ്മയ്ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ സെന്റ് തെരേസാസ് സ്കൂളിനു സമീപളെ ലിൻസി ആരോണിന്റെ വീട്ടിലാണ് സംഭവം.
Y¤Tt¼® l¡i¢´¤J
കളി കാര്യമായി, നഗരം നടുങ്ങി
കണ്ണൂർ: നഗരത്തിലെ സ്ഫോടനവും തീപ്പിടിത്തവും പരിക്കുമെല്ലാം കളിയായിരുന്നു. എന്നാൽ, ഇതുകേട്ട് പേടിച്ചുവിറച്ച് പലരും അങ്ങോട്ടുമിങ്ങോട്ടുമോടി. സ്ത്രീകളും കുട്ടികളും ഭയപ്പാടോടെ ഓടിയപ്പോൾ ചിലർ അടിതെറ്റിവീണു, പരിക്കേറ്റു. ദുരന്തനിവാരണസേനയുടെ മോക്ഡ്രില്ലിനെ തുടർന്ന് ഹൃദ്രോഗികളുൾപ്പെടെയുള്ളവർ പേടിച്ചോടാനിടയാക്കിയത് ജനങ്ങളെ രോഷാകുലരാക്കി.
Y¤Tt¼® l¡i¢´¤J
മാവിലാക്കാവിൽ മോഷണം: രണ്ടു പേരെ കയ്യോടെ പിടികൂടി
പെരളശ്ശേരി: മാവിലാക്കാവിൽ മോഷണം നടത്തിയ രണ്ടു പേരെ നാട്ടുകാരും ക്ഷേത്രജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു.
Y¤Tt¼® l¡i¢´¤J
വ്യാജനമ്പർ പതിച്ച് മണൽകടത്തിയ ടിപ്പർ ലോറി പിടിയിൽ
പഴയങ്ങാടി: മാട്ടൂലിൽ വ്യാജനമ്പർ പതിച്ച് മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പൊലീസ് പിടിയിലായി. മാട്ടൂൽ സൗത്തിൽ വച്ചാണ് പഴയങ്ങാടി എസ്.ഐ ഷിജുവും സംഘവും ലോറി പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
വൃദ്ധയുടെ ആഭരണങ്ങൾ കവർന്ന യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠാപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധയുടെ നാലുപവന്റെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ഇരിക്കൂർ സിദ്ദിഖ് നഗറിലെ വെങ്ങപ്പുറത്ത് ഷൗക്കത്ത്(22) അറസ്റ്റിലായി.
Y¤Tt¼® l¡i¢´¤J
സഹോദരിമാരുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു
കണ്ണൂർ: വീട്ടിൽ പുലർച്ചെ കടന്നുകൂടിയ മോഷ്ടാക്കൾ സഹോദരിമാരുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ചിറക്കൽ കല്ലടത്തോട് മഹാത്മ റോഡിലെ പൂത്തട്ട വിജയന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മോഷണം നടന്നത്.
Y¤Tt¼® l¡i¢´¤J
ബക്കളത്ത് കടകൾ കുത്തിത്തുറന്ന് കവർച്ച
ബക്കളം: ബക്കളത്ത് കടകൾ കുത്തിത്തുറന്ന് സാധനങ്ങളും പണവും കവർന്നു. താഴെ ബക്കളത്ത് ദേവദാസിന്റെ ഉടമസ്ഥതയിലുളള അമ്മ സ്റ്റേഷനറിയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് ഏഴായിരം രൂപയുടെ സിഗരറ്റും രണ്ടായിരം രൂപയും കവർന്നു.
Y¤Tt¼® l¡i¢´¤J
ആറു ലോഡ് മണൽ പിടിച്ചെടുത്തു
മയ്യിൽ: അനധികൃതമായി സൂക്ഷിച്ച മണൽ പൊലീസ് പിടികൂടി. നാറാത്ത് ടി.സി ഗേറ്റിനു സമീപം ഓണപ്പറമ്പ് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മയ്യിൽ എസ്. ഐ സുരേന്ദ്രൻ കല്യാടനും സംഘവും ആറു ലോഡ് മണൽ പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
പയ്യാമ്പലം റിസോർട്ട് പെൺവാണിഭം: മനുഷ്യാവകാശ കമ്മിഷൻ ഇടപെടും
പയ്യാമ്പലം: റിസോർട്ടിൽ പെൺവാണിഭത്തിനായി നിർദ്ധന യുവതികളെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടും. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ഇ.ഗംഗാധരൻ റിസോർട്ടിലെത്തി തെളിവെടുത്തു.
Y¤Tt¼® l¡i¢´¤J
കനാൽ നിർമ്മാണം- നൂറോളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
തലശ്ശേരി: ഉൾനാടൻ ജലഗാതഗത പദ്ധതിയുടെ ഭാഗമായുള്ള കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നൂറോളം കുടുംബങ്ങൾ കുടിയറക്ക് ഭീഷണിയിൽ. തലശ്ശേരി ഇല്ലിക്കുന്ന്, ഇടത്തിലന്പലം മേഖലകളിലെ നൂറോളം കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്.
Y¤Tt¼® l¡i¢´¤J
കേരള കൗമുദി ഇംപാക്ട്: ഇരിക്കൂർ പുഴയിൽ നിന്ന് വാരിയ70 ചാക്ക് മണൽ പൊലീസ് പിടികൂടി
കണ്ണൂർ: ഇരിക്കൂർ മാമാനം അന്പലത്തിനു സമീപത്തെ പറന്പിൽ നിന്ന് 70 ചാക്ക് മണൽ പോലീസ് പിടികൂടി. എസ്.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മണൽ പിടികൂടിയത്. ഇരിക്കൂർ പുഴയിൽ നിന്ന് ശേഖരിച്ച മണലാണിതെന്ന് പൊലീസ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
പഴശികനാലിൽ പശുചത്ത നിലയിൽ
മട്ടന്നൂർ: പഴശികനാലിൽ പശുവിന്റെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. ഇതുകാരണം കനാൽ വെളളം ഉപയോഗശൂന്യമായി.കല്ലൂർ ചാലയിലെ ക്ഷേത്രത്തിന് സമീപമായാണ് പശുവിന്റെ ജഡം കണ്ടെത്തിയത്.
Y¤Tt¼® l¡i¢´¤J
കടത്ത് ചാക്കിലൊളിപ്പിച്ച്
കണ്ണൂർ: വേനൽക്കാലമായതോടെ വെള്ളം വറ്റിയ പുഴയിൽ നിന്നും ചാക്കിൽക്കെട്ടിയാണ് മണൽ കടത്ത്. പകൽസമയം വെള്ളം വറ്റിയ പ്രദേശങ്ങളിൽ നിന്ന് മണൽ നിറച്ച്, ആളുകളുടെ കണ്ണിൽപെടാത്ത പൊന്തകാടുകളിലേക്ക് ചാക്കുകൾ മാറ്റുന്നു.
Y¤Tt¼® l¡i¢´¤J
മരം കടപുഴകി വീണു; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്
ഇരിട്ടി: കീഴൂർ കുന്നിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് മരം കടപുഴകി വീണത്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. മരം വീണതിനെ തുടർന്ന് ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Y¤Tt¼® l¡i¢´¤J
കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്
ചെറുപുഴ : ചെറുപുഴ കാക്കയംച്ചാല്‍ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്. ഓട്ടോ ഡ്രൈവര്‍ വയക്കരയിലെ ജോബിനെ (28)യാണ് പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .
Y¤Tt¼® l¡i¢´¤J
പരിസ്ഥിതി പ്രവർത്തകനെ അവഹേളിച്ചത് കണ്ടൽപാർക്കിനെതിരെ സമരം നയിച്ചതിനെന്ന്
കണ്ണൂർ: ജില്ലാപരിസ്ഥിതി സെക്രട്ടറി ഭാസ്കരൻ വെളളൂരിനെതിരെ വ്യാജപ്രചരണം നടത്തുന്ന ഡി.വൈ.എഫ്.ഐ നടപടിയിൽ ജില്ലാപരിസ്ഥിതി സമിതിയോഗം പ്രതിഷേധിച്ചു.
Y¤Tt¼® l¡i¢´¤J
ബ്രൗൺഷുഗറുമായി മധ്യവയസ്കൻ അറസ്റ്റിൽ
തലശ്ശേരി: ബ്രൗൺഷുഗറുമായി മധ്യവയസ്കനെ പൊലീസ് പിടികൂടി. പിലാക്കൂലിലെ പി.കെ. അഷ്റഫിനെ (52) യാണ് തലശേരി എസ്.ഐ ബിജു ജോൺ ലൂക്കോസ് അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
കണ്ണൂരിലെ ജ്വല്ലറിക്കവർച്ച: സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു
കണ്ണൂർ: ബല്ലാർഡ് റോഡിലെ ജ്വല്ലറികളിൽ കവർച്ച നടത്തിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ജാർഖണ്ഡ് സ്വദേശിയാണ് സംഘത്തലവനെന്ന് പൊലീസ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് യുവാവിനും രക്ഷിക്കാൻ ശ്രമിച്ച അമ്മായിക്കും പൊള്ളലേറ്റു
പയ്യന്നൂർ: ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് യുവാവിനും രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ വീട്ടമ്മയ്ക്കും പൊള്ളലേറ്റു. കരിവെള്ളൂർ കുണിയനിൽ ഇന്നലെ രാവിലെയാണ് സംഭവം. എം.പി റിനീഷ് (26), അമ്മാവന്റെ ഭാര്യ ദീപ (33) എന്നിവർക്കാണ് പൊള്ളലേറ്റത്
Y¤Tt¼® l¡i¢´¤J
ബാറിൽ അക്രമം, രണ്ടുപേർ അറസ്റ്റിൽ
പഴയങ്ങാടി: താവത്തെ ബാർ അടിച്ചു തകർത്ത കേസിൽ രണ്ടുപേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. നെരുവന്പ്രത്തെ ബിജു ( 33), താവത്തെ സന്തോഷ് ( 28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
വാറ്റുചാരായവുമായി വൃദ്ധൻ അറസ്റ്റിൽ
ആലക്കോട്: മൂന്ന് ലിറ്റർ വാറ്റുചാരായം സഹിതം വൃദ്ധനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോളി ആദിവാസി കോളനിയിലെ മാങ്ങാട്ട് ചെമ്മരനെ (69) യാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസർ സി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
കുണിയനിൽ വിവാഹ പാർട്ടിയും നാട്ടുകാരും തമ്മിൽ സംഘർഷം: രണ്ടുപേർക്ക് പരിക്ക്
പയ്യന്നൂർ: വിവാഹ നിശ്ചയത്തിനെത്തിയവരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കരിവെള്ളൂരിനടുത്ത കുണിയനിൽ വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം.
Y¤Tt¼® l¡i¢´¤J
യുവതിയെ കാണാനില്ലെന്ന് പരാതി
കണ്ണൂർ: യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. പയ്യാന്പലം ശാലീനത്തിലെ വിൻലോബിന്റെ ഭാര്യ ഷർലിന ( 38)യെയാണ് കാണാതായത്. കഴിഞ്ഞദിവസം മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ടൗൺ പൊലീസിൽ പരാതി നൽകി.
Y¤Tt¼® l¡i¢´¤J
കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
പയ്യന്നൂർ: ഏഴിമലയ്ക്കടുത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണൂർ ചെക്കിക്കുളം സ്വദേശികളായ നാലുപേർക്ക് പരിക്ക്. രാമന്തളി പാലക്കോട് എട്ടിക്കുളം റോഡിൽ ഇന്നലെ രാവിലെ 7.45നായിരുന്നു അപകടം.
Y¤Tt¼® l¡i¢´¤J
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: അമ്പതു ഗ്രാം കഞ്ചാവുമായി പാപ്പിനിശേരി സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഷമീമിനെ(21)യാണ് പാപ്പിനിശേരി റെയ്ഞ്ച് എക്സ്‌സൈസ് ഇൻസ്‌പെക്ടർ പൗലോസും സംഘവും അറസ്റ്റു ചെയ്തതത്.
Y¤Tt¼® l¡i¢´¤J
അനധികൃത മണലൂറ്റ്: യുവാക്കൾ അറസ്റ്റിൽമ
വളപട്ടണം: പുഴയിൽ നിന്നും അനധികൃതമായി മണൽവാരുകയായിരുന്ന യുവാക്കളെ അറസ്റ്റുചെയ്തു. മാട്ടൂൽ സ്വദേശികളായ അജ്മൽ, അബ്ദുൾറഹ്മാൻ, നൗഷാദ്, മുനീർ, ബഷീർ, അബ്ദുൾ ഖാദർ എന്നിവരെയാണ് വളപട്ടണം എസ്.ഐയുടെ ചുമതലയുളള എ.എസ്.പി യതീഷ് ചന്ദ്രയും സംഘവും അറസ്റ്റു ചെയ്തത്.
Y¤Tt¼® l¡i¢´¤J
മോഷ്ടാവിനെ കീഴ്പ്പെടുത്തിയ യുവാവിനെ പൊലീസ് ഉപഹാരം നൽകി ആദരിച്ചു
തളിപ്പറന്പ്: പുലർച്ചെ വീട്ടിലെത്തിയ മോഷ്ടാവിനെ മൽപിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയ യുവാവിനെ പൊലീസ് ഉപഹാരം നൽകി ആദരിച്ചു. നെല്ലിപ്പറന്പിലെ കരയപ്പാത്ത് ഗണേശനെയാണ് ഇന്നലെ വൈകുന്നേരം പ്രത്യേകം ചടങ്ങ് സംഘടിപ്പിച്ച് ആദരിച്ചത്.
Y¤Tt¼® l¡i¢´¤J
മൊബൈലിൽ യുവതിയുടെ ഫോട്ടോയെടുത്തതിന് ശിക്ഷിച്ചു
കണ്ണൂർ: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന യുവതിയുടെ ഫോട്ടോയെടുത്ത തമിഴ്നാട് സ്വദേശിയെ പിഴയടക്കാൻ ശിക്ഷിച്ചു. നാമക്കൽ സ്വദേശി ജി. ഷൺമുഖനെ (35)യാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) ടി.പി അനിൽ ശിക്ഷിച്ചത്.
Y¤Tt¼® l¡i¢´¤J
പുഴയിൽ നിന്നും കടത്തുകയായിരുന്ന 20 ടൺ മണൽ പിടികൂടി
മട്ടന്നൂർ: പുഴയിൽ നിന്നും കടത്തുകയായിരുന്ന 20 ടൺ മണൽ പിടികൂടി. മട്ടന്നൂർ നഗരസഭാ പരിധിയിലെ കീഴല്ലൂരിലെ മണക്കായി-പാണലാട്ട് പുഴയിൽ നിന്നും കടത്തുകയായിരുന്ന മണലാണ് മട്ടന്നൂർ പൊലിസ് പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
ബൈക്കിൽ കാറിടിച്ചു; പൊലീസുകാർ രക്ഷപ്പെട്ടു
മാഹി: ബീറ്റ് ഡ്യൂട്ടിക്കിറങ്ങിയ പൊലീസുകാരുടെ ബൈക്കിൽ കാറിടിച്ചു. കോൺസ്റ്റബിൾ സി.പി. സുരേഷ് ബാബു, ഹോംഗാർഡ് രാഹുൽ എന്നിവർ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Y¤Tt¼® l¡i¢´¤J
വീട് കത്തിനശിച്ചു
പയ്യാവൂർ: ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു. ഏറ്റുപാറയിലെ അരിയമണ്ണിൽ സണ്ണിയുടെ കോൺക്രീറ്റ് വീടാണ് കത്തിനശിച്ചത്. സംഭവസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. അടുക്കള ഭാഗം പൂർണ്ണമായി കത്തിനശിച്ചു.
Y¤Tt¼® l¡i¢´¤J
പിടികിട്ടാപുള്ളി അറസ്റ്റിൽ
ആലക്കോട്: കവർച്ചക്കേസിലെ പ്രതിയെ ഏഴു വർഷത്തിനുശേഷം പിടിയിലായി. ചിറ്റാരിക്കലിനടുത്ത് കുന്നംകൈയിലെ പൊന്നാറ്റിൽ റിൻസൺ ദേവസ്യ(36)യെയാണ് ആലക്കോട് എസ്.ഐ വി.ജെ. തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ
മാഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിലായി. മേപ്പയൂർ ചെറുവത്ത് ഹൗസിൽ റോഷിത്തിനെയാണ് (29) പൊലീസ് അറസ്റ്റു ചെയ്തത്.
Y¤Tt¼® l¡i¢´¤J
ആദിവാസി യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
ഇരിക്കൂർ: മിസ്ഡ് കാളിലൂടെ പരിചയപ്പെട്ട ആദിവാസിയുവതിയെ വിവാഹവാഗ്ദ്ധാനം നൽകി പീഡിപ്പിച്ചകേസിൽ രണ്ടു പേർ അറസ്റ്റിൽ.കുമ്പള കുണ്ടങ്കേരയടുക്കത്തെ കൊറഗ യുവതിയെ (18) ബലാത്സംഗം ചെയ്തതതിന് മലപ്പുറം കുറ്റിപ്പുറം പക്കനെല്ലൂർ സ്വദേശികളായ പാറപ്പുറത്ത് വീട്ടിൽ അബ്ദുൾ ഗഫൂർ(30) കണക്കച്ചേരി വീട്ടിൽ അബൂബക്കർ സിദ്ദിഖ് അമീർ(25) എന്നിവരെയാണ് ഇരിക്കൂർ പൊലിസ് അറസ്റ്റു ചെയ്തത്.
Y¤Tt¼® l¡i¢´¤J
മാഹിയിൽ ഐസ്ക്രീം ബോംബ് കണ്ടെടുത്തു
മാഹി: ചൂടിക്കോട്ടയിൽ കാട് വൃത്തിയാക്കുന്നതിനിടയിൽ ഐസ്ക്രീം ബോംബ് കണ്ടെടുത്തു. മനയിൽ ഹൗസിനടത്തുള്ള ഇടവഴിയിലാണ് ബോംബ് ഉപേക്ഷിച്ചനിലയിൽ കണ്ടത്.
Y¤Tt¼® l¡i¢´¤J
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന്
മാഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മാഹി സിവിൽ സ്റ്റേഷനടുത്തുള്ള പെൺകുട്ടിയെ മേപ്പയ്യൂരിലെ ചെറുവത്ത് രാജന്റെ മകൻ രോഹിത്താണ്(22) കഴിഞ്ഞ 29ന് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.
Y¤Tt¼® l¡i¢´¤J
|