|
ഖരസംസ്കരണ പ്ളാന്റിലെ ജൈവവളം കടത്തൽ മൂന്ന് നഗരസഭ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഖരസംസ്‌കരണപ്ലാന്റിലെ ജൈവവളം കടത്തല്‍, ട്രഞ്ചിംഗ് ഗ്രൗണ്ടിലെ തീ പിടുത്തം, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിക്ക് സൗകര്യമൊരുക്കിയതിലെ ക്രമക്കേട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് മൂന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
Y¤Tt¼® l¡i¢´¤J
മലബാർ സിമന്റ്സിൽ വീണ്ടും വധഭീഷണി;പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ
പാലക്കാട്: മലബാർ സിമന്റ്സിൽ വീണ്ടും വധ ഭീഷണി. ഇത്തവണ ഭീഷണി ഉയർന്നത് പേഴ്സണൽ ഓഫീസർ മുഹമ്മദ് സുലൈമാന് എതിരെയാണ്. ആരോപണം ഉയർന്നിരിക്കുന്നത് ആൾ കേരള ആന്റി കറപ്ഷൻ ആന്റ് ഹ്യൂമൻ റൈറ്റ്സ് സംഘടനയുടെ പ്രസിഡന്റ് ഐസക്ക് വർഗ്ഗീസിനെതിരെയും.
Y¤Tt¼® l¡i¢´¤J
എരവാളർ വിഭാഗത്തെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതായി പരാതി
പാലക്കാട്: മീനാക്ഷിപുരം കുഞ്ചുമേനോൻപതിയിൽ താമസിക്കുന്ന ആദിവാസി എരവാളൻ വിഭാഗത്തെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതായി പരാതി.
Y¤Tt¼® l¡i¢´¤J
അട്ടപ്പാടി: ഒരു ലക്ഷം വീതം ധനസഹായം നൽകണമെന്ന് ചെന്നിത്തല
പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയില്‍ പോഷകാഹാരക്കുറവു മൂലം മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
Y¤Tt¼® l¡i¢´¤J
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മണ്ണാർക്കാട്: കിണറ്റിൽ വീണ് മരിച്ച നിലയിൽകണ്ടെത്തി. തച്ചന്പാറ ചൂരിയോട് മുള്ളത്തുപ്പാറ ചുണ്ടന്പറ്റ മുഹമ്മദാലിയുടെ മകൻ സക്കീർ (28) നെയാണ് വീട്ടുളപ്പിലെ ആൽമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Y¤Tt¼® l¡i¢´¤J
ഹോട്ടലുകളും പരിസരവും ശുചിത്വം പാലിക്കണം
പാലക്കാട്: മഴക്കാല പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളുടെ അകവും പുറവും പരിസരവും ശുചിത്വം പാലിക്കാൻ ഹോട്ടൽ ഉടമകളും ജീവനക്കാരും തയ്യാറാകണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
Y¤Tt¼® l¡i¢´¤J
അന്വേഷണം പ്രമുഖരിലേക്ക് നീങ്ങിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത്
പാലക്കാട്: കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളെ പറ്റിച്ച് 100 കോടി രൂപയോളം തട്ടിയെടുത്ത സംഘത്തിലെ പ്രമുഖർക്കെതിരെ അന്വേഷണം തിരിഞ്ഞപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത്.
Y¤Tt¼® l¡i¢´¤J
നിലവിലുള്ള അദ്ധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്തണം
പാലക്കാട്: നിലവിലുള്ള അദ്ധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്തണമെന്ന് ആൾ കേരള ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാലയങ്ങളുടെ പേര് മാത്രം മാറ്റി വിദ്യാഭ്യാസ അവകാശനിയമം ഈ വർഷം നടപ്പിലാക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
Y¤Tt¼® l¡i¢´¤J
നാല് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റിൽ
പാലക്കാട്: കേരളത്തിലേക്ക് കടത്തിയ നാല് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് അറസ്റ്റു ചെയ്തു. ഒറിസ നയാഗര്‍ ജില്ലയിലെ ബഡഗോറഡാ സ്വദേശിയായ ജോഗി പ്രധാന്‍ (27) ആണ് അറസ്റ്റിലായത്.
Y¤Tt¼® l¡i¢´¤J
മിനി ലോറി നിയന്ത്രണം വീട്ട് മറിഞ്ഞു
മണ്ണാർക്കാട്: മിനി ലോറി നിയന്ത്രണം വീട്ട് മറിഞ്ഞു. ദേശീയപാത 213ൽ വിയ്യക്കുറുശ്ശി പഴയ മാർക്കറ്റിന് സമീപമാണ് ലോറി മറിഞ്ഞത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി റോഡരികിലെ വീട്ടുമുറ്റത്തേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.
Y¤Tt¼® l¡i¢´¤J
സ്‌കൂളില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മരം വീണു
അലനല്ലൂര്‍: ശക്തമായ കാററിലും മഴയിലും അലനല്ലൂരിലും പരിസര പ്രദേശങ്ങളിലും വലിയ തോതില്‍ നാശ നഷ്ടമുണ്ടായി. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ വീശിയ കനത്ത കാററില്‍ അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി കാറിന് മുകളിലേക്ക് മരം വീണ് കാറിന് കേടുപാടുകള്‍ പററി.
Y¤Tt¼® l¡i¢´¤J
ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ഷോപ്പിംഗ് കോംപ്ളക്സിലേക്ക് കയറി
മണ്ണാർക്കാട്: ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ഷോപ്പിംഗ് കോംപ്ളക്സിലേക്ക് കയറി. ദേശീയപാതയിൽ 213ൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് നഗരത്തിൽ ആൽത്തറ കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ട്രെയിലർ ലോറി അപകടത്തിൽപ്പെട്ടത്.
Y¤Tt¼® l¡i¢´¤J
17 കാരിയെ പീഡിപ്പിച്ച് പിതൃസഹോദരൻ അറസ്റ്റിൽ
ഷൊർണൂർ: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാണിയംകുളം ചോലയിൽ വീട്ടിൽ മജീദ് (33) നെയാണ് ഇന്നലെ ഒറ്റപ്പാലം സി. ഐയുടെ ചാർജ്ജ് വഹിക്കുന്ന പട്ടാന്പി സി. ഐ കെ. എം. ദേവസ്യ അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
മോഷണശ്രമം പെരുകുന്നു
കൊല്ലങ്കോട്: മുതലമട, ഊട്ടറ, കൊല്ലങ്കോട് പ്രദേശങ്ങളിൽ വ്യാപകമായ മോഷണ ശ്രമം വർദ്ധിക്കുന്നു. മുതലമടയിൽ രണ്ട് ദിവസം മുൻപ് സ്ത്രീയുടെ രണ്ടര പവന്റെ മാല നഷ്ടപ്പെട്ടിരുന്നു. മുതലമടയിൽ തന്നെ കാർഷിക ആവശ്യത്തിനുള്ള ഇലക്ട്രിക് മോട്ടോറുകൾ രാത്രികാലങ്ങളിൽ മോട്ടോർ ഷെഡിൽ നിന്നും മോഷ്ടിച്ച് പോകുന്നതായും പറയുന്നു.
Y¤Tt¼® l¡i¢´¤J
മണ്ണാർക്കാട് പഞ്ചായത്ത് കടകളിൽ മിന്നൽ പരിശോധന നടത്തി
മണ്ണാർക്കാട്: പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കടകളിൽ മിന്നൽ പരിശോധന നടത്തി. മാലിന്യ സംസ്കരണം കൃത്യമായി നടത്താത്ത 20ലധികം കടകൾക്ക് പിഴചുമത്തി. മഴക്കാല രോഗങ്ങൾ താലൂക്കിൽ വർദ്ധിച്ച് വരുന്നത് തടയുക എന്ന ലക്ഷ്യമിട്ട് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ മിന്നൽ പരിശോധന നടത്തിയത്.
Y¤Tt¼® l¡i¢´¤J
അനധികൃത പണമിടപാട്: റിമാന്റ് ചെയ്തു
ഷൊർണൂർ: കുളപ്പുള്ളിയിലെ അനധികൃത പണമിടപാട് സ്ഥാപനത്തിൽ ഷൊർണൂർ എസ്. ഐ അനിൽകുമാറും സംഘവും നടത്തിയ റെയ്ഡിൽ ഒന്നര കോടിരൂപയുടെ പ്രമാണങ്ങൾ പിടിച്ചെടുത്ത സംഭവം നടത്തിപ്പുകാരായ ഷൊർണൂർ ഗവ. പ്രസ് ജീവനക്കാരൻ കല്ലിപ്പാടം ശ്രീവില്ലയിൽ ശ്രീനാഥ് (28), കല്ലിപ്പാടം പണ്ടാരി വീട്ടിൽ ജയകുമാർ എന്ന മോനു എന്നിവരെ ഒറ്റപ്പാലം കോടതി റിമാന്റ് ചെയ്തു.
Y¤Tt¼® l¡i¢´¤J
മോഷണം ആർഭാട ജീവിതത്തിന്
പാലക്കാട്: അന്തര്‍സംസ്ഥാന മോഷ്ടാവും ഒട്ടേറെ കളവുകേസിലെ പ്രതിയുമായ കര്‍ണാടക സ്വദേശി പൊലീസ് പിടിയില്‍. കുടക് പാലിബെട്ട സ്വദേശി രമേശ് എന്ന ആദിരമേശ് (25) നെയാണ് ആന്റി മണ്‍സൂണ്‍ തെഫ്ര്ര് ഓപ്പറേഷന്റെ ഭാഗമായി ടൗണ്‍ നോര്‍ത്ത് സി. ഐ കെ. എം. ബിജുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
ആനമാറിയിൽ വ്യാപക മണൽ, മണ്ണ് കടത്തൽ
കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്തിലെ ആനമാറി ഭാഗത്ത് നിന്നും വ്യാപകമായ മണ്ണ് ഖനനവും മണലൂറ്റും നടന്നു വരുന്പോഴും ഉദ്യോഗസ്ഥർ നിസംഗത പുലർത്തുകയാണ്.
Y¤Tt¼® l¡i¢´¤J
റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു
കൊല്ലങ്കോട്: ഗോവിന്ദാപുരം - മംഗലം അന്തർസംസ്ഥാന പാതയിൽ കൊല്ലങ്കോട് കുരുവിക്കൂട്ട് മരത്തിന് സമീപത്തായി റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്ക് ഭീഷണിയാവുന്നു.
Y¤Tt¼® l¡i¢´¤J
ആനക്കൊന്പുകളുമായി കടക്കാൻ ആറംഗ സംഘത്തെ വനം വകുപ്പ് പിടികൂടി
അഗളി: അട്ടപ്പാടി കള്ളമലയില്‍ നിന്ന് ആനക്കൊമ്പുകളുമായി കടക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിങ്കളാഴ്ച രാത്രി 11ന് മണിയോടെ ത്രിത്വമല, രാജഗിരി പള്ളിക്കു സമീപത്തുവച്ചാണ് ഇവര്‍ പിടിയിലായത്.
Y¤Tt¼® l¡i¢´¤J
ബാറ്ററി മോഷണത്തിന് രണ്ട് വര്‍ഷം തടവും പിഴയും
പാലക്കാട്: വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ചതിന് തമിഴ്‌നാട് നീലഗിരി തുണ്ടിയോട് മാംഗോ റേഞ്ച്, പൊന്തലൂര്‍, പരിയാരത്ത് വീട്ടില്‍ ബഷീറിനെ രണ്ട് വര്‍ഷം കഠിനതടവിനും 1000 രൂപ പിഴ അടയ്ക്കുവാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നമ്പര്‍ 1) സിന്ധുതങ്കം.എം. ശിക്ഷിച്ചു.
Y¤Tt¼® l¡i¢´¤J
ജില്ലാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു
പാലക്കാട്: നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ ആറ് മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന കെ. എച്ച്. ആർ.ഡബ്‌ള്യു.എസ് ജനതാ പേ വാർഡിൽ ഇപ്പോഴെത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പനിബാധിതരെ കിടത്തി ചികിത്സിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആശുപത്രി സുപ്രണ്ട് എൻ.വി.കൃഷ്ണനുണ്ണിയെ തടഞ്ഞ്‌വച്ചു.
Y¤Tt¼® l¡i¢´¤J
ലക്ഷങ്ങൾ ചിലവാക്കിയിട്ടും ആദിവാസികൾക്ക് കുടിവെള്ളമില്ല
അഗളി: പുതൂർ പഞ്ചായത്തിലെ ഉമ്മത്താംപടിയിലെ 50 ഓളം ആദിവാസി കുടുംബങ്ങൾ കുടിെവള്ളമില്ലാതെ നരകിക്കുന്നു. പുതൂർ പഞ്ചായത്തിൽ നിന്നും 2011 - 12 സാന്പത്തിക വർഷത്തിൽ നാല് ലക്ഷം രൂപയും 2012 - 13 ൽ മൂന്ന് ലക്ഷം രൂപയുമാണ് ഈ ആദിവാസി ഊരിൽ കുടിവെള്ളത്തിന് വേണ്ടി അനുവദിച്ചത്.
Y¤Tt¼® l¡i¢´¤J
പൂട്ടിയിട്ട വീട്ടിൽ മോഷണം
വടക്കഞ്ചേരി: പൂട്ടിയിട്ട വീട്ടിൽ മോഷണം, മൂന്നര പവൻ സ്വർണ്ണാഭരണവും പണവും കവർന്നു. പുതുക്കോട് കുലവിയിലെ പി. ഷാഹുൽ ഹമീദിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണവും 3000 രൂപയും മോഷണം പോയത്.
Y¤Tt¼® l¡i¢´¤J
പാലക്കാട് ചൂതാട്ട ക്ളബ്ബിൽ അന്യജില്ലക്കാരും
പാലക്കാട്: നഗരത്തിലെ ചൂതാട്ടകേന്ദ്രമായ മാധവരാജ് ക്ളബ്ബിൽ അന്യജില്ലകളിൽ നിന്നും പോലും ആൾക്കാർ എത്തിയിരുന്നതായി പൊലിസിന് വിവരം ലഭിച്ചു.മലപ്പുറം,തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും കോയമ്പത്തൂരിൽ നിന്ന് വരെ ആൾക്കാർ ഇവിടെ ചൂതാട്ടത്തിന് എത്തിയിരുന്നു.
Y¤Tt¼® l¡i¢´¤J
ജില്ലയിൽ പത്ത് പേർക്ക് ഡെങ്കിപ്പനി
പാലക്കാട്: ജില്ലയില്‍ ഇന്നലെ പനി മൂലം 2175 പേര് വിവിധ ആശുപത്രിയിലെത്തി. ഇതില്‍ 2064 പേര് ഒ.പി.യിലും 111 പേര് ഐ.പി.യിലുമാണ് ചികിത്സ തേടിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. വേണുഗോപാല്‍ അറിയിച്ചു.
Y¤Tt¼® l¡i¢´¤J
വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല
വടക്കാഞ്ചേരി: പനിയും പകര്‍ച്ചവ്യാധികളുമായി ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെടുത്തുന്ന വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല.
Y¤Tt¼® l¡i¢´¤J
വ്യാജ റിക്രൂട്ട്മെന്റ് നടത്താൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥയും സംഘവും പിടിയിൽ
മണ്ണാർക്കാട്: വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്താൻ ശ്രമിച്ച തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥയും സംഘവും പിടിയിൽ. അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസിയുടെ പേരിൽ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യുന്നതിനിടെയാണ് മണ്ണാർക്കാട് പൊലീസ് ഇവരെ പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
പള്ളിക്കുന്നിൽ വീട്ടിയ കയറി അക്രമണം നടത്തിയ ഒൻപത് അംഗ ക്വട്ടേഷൻ സംഘം പിടിയിൽ
മണ്ണാർക്കാട്: മണ്ണാർക്കാട് പള്ളിക്കുന്നിൽ വീട്ടിൽ കയറി അക്രമണം നടത്തിയ ഒൻപത് അംഗ ക്വട്ടേഷൻ സംഘത്തെ മണ്ണാർക്കാട് പൊലീസ് പിടികൂടി. കഴിഞ്ഞ ഡിസംബർ 13ന് പള്ളിക്കുന്ന് സ്വദേശി അലിപ്ര ലത്തീഫിന്റെ വീട്ടിൽ കയറി അച്ഛൻ അബൂട്ടി (60), അമ്മ കദീജ (50), ഭാര്യ ജുവൈരിയ (32), മകൻ ആഷിഫ് (12) എന്നിവരെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച് ജുവൈരിയുടെ ആഭരണങ്ങൾ പിടിച്ചു പറിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
അട്ടപ്പാടി പാക്കേജ് ആശങ്കയിൽ
മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പുതിയ പാക്കേജിന്റെ ഭാവിയെകുറിച്ച് ആശങ്കയുണ്ടെന്ന് എൻ. സി. പി. നേതാവ് എ. കെ. ശശീന്ദ്രൻ എം. എൽ. എ. അഭിപ്രായപ്പെട്ടു.
Y¤Tt¼® l¡i¢´¤J
വിശ്രമമില്ലാതെ ജോലി; റെയിൽവേ ജീവനക്കാരൻ കുഴഞ്ഞ് വീണു
ഷൊർണൂർ: വിശ്രമമില്ലാതെ തുടർച്ചയായി 24 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വന്ന റെയിൽവേ ജീവനക്കാരൻ ക്ഷീണിതനായി കുഴഞ്ഞ് വീണു. ഷൊർണൂർ റെയിൽവേ ബി ക്യാബിനിലെ ജീവനക്കാരൻ തമിഴ്നാട് ട്രിച്ച് സ്വദേശി കെ. ചന്ദ്രമോഹൻ പെരുമാൾ (55) ആണ് കുഴഞ്ഞ് വീണത്.
Y¤Tt¼® l¡i¢´¤J
ഗ്യാസ് പൈപ്പ് ലൈൻ ജനവാസ മേഖലയിൽ നിന്നും ഒഴിവാക്കണം
പാലക്കാട്: ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി സുരക്ഷദൂരപരിധി പാലിച്ച് ജനവാസ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ഗ്യാസ് പൈപ്പ് വിക്‌റ്റിംഗ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
Y¤Tt¼® l¡i¢´¤J
വ്യാജ ഡ്രൈവിംഗ് ലൈസൻസ് വിൽപ്പന: രണ്ട് പേർ അറസ്റ്റിൽ
വടക്കഞ്ചേരി: വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. മംഗലംഡാം ഇളവംപാടം പൊന്നപ്പാടം മുത്തുവിന്റെ മകൻ ഇബ്രാഹിം (48), ഇളവംപാടം കൊൽപ്പുള്ളി പുളിക്കളം വെള്ളയുടെ മകൻ രാജകുമാരൻ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Y¤Tt¼® l¡i¢´¤J
രണ്ട് കടകളിൽ പൂട്ട് പൊളിച്ച് കവർച്ച നടത്തി
ചെർപ്പുളശ്ശേരി: നെല്ലായയിൽ രണ്ട് കടകളിൽ പൂട്ട് പൊളിച്ച് കവർച്ച നടത്തി. നെല്ലായ സിറ്റിയിലെ മാവുണ്ടിരിക്കടവ് റോഡിൽ കോഴിക്കുന്നത്ത് മുഹമ്മദിന്റെ പലചരക്ക് കടയിലും പട്ടാന്പി റോഡിലെ പുലാക്കൽ അബൂബക്കറിന്റെ ബേക്കറിയിലുമാണ് പൂട്ടുപൊളിച്ച് കവർച്ച നടന്നത്.
Y¤Tt¼® l¡i¢´¤J
പലകപ്പാണ്ടി പദ്ധതി നാലാം റീച്ച് പണി പൂർത്തിയായില്ല
കൊല്ലങ്കോട്: കാർഷിക മേഖലയെ വരൾച്ചയിൽ നിന്നും മോചിപ്പിക്കുന്നതിനായി ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി വർഷകാലങ്ങളിൽ തെന്മലയിൽ നിന്നും ഒഴുകി പോകുന്ന പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽ പ്രത്യേകം പണിത ചാലുകളിലുടെ ചുള്ളിയാർ ഡാമിൽ എത്തിച്ച് കാർഷിക വിളകൾക്ക് വെള്ളം എത്തിക്കുന്ന പദ്ധതി ഏഴ് വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
Y¤Tt¼® l¡i¢´¤J
ഗ്യാസ് ഏജൻസിയുടെ നിബന്ധനകൾ ഉപഭോക്താക്കളെ വലയ്ക്കുന്നു
ഒറ്റപ്പാലം: ഭാരത് ഗ്യാസ് ഏജൻസിയുടെ പുതിയ നിബന്ധനകൾ ഉപഭോക്താക്കളെ വലയ്ക്കുന്നതായി ഒറ്റപ്പാലം സിറ്റിസൺ ഫോറം യോഗം ആരോപിച്ചു. മരണപ്പെട്ടവരുടെ പേരിലുള്ള ഗ്യാസ് കണക്ഷൻ അനന്തരവകാശികളുടെ പേരിലേക്ക് മാറ്റാൻ കാലതാമസം വരുത്തുന്നത് ഇടപാടുകാർക്ക് തടസം സൃഷ്ടിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.
Y¤Tt¼® l¡i¢´¤J
കഴിഞ്ഞ വരൾച്ച പാഠം ജലസംരക്ഷണ പദ്ധതികൾ ഊർജ്ജിതമാക്കണം
മണ്ണാർക്കാട്: ജില്ലയിൽ കാലവർഷം സജീവമായതോടെ ജലസംരക്ഷണ പ്രവർത്തന കാര്യക്ഷമമായി നടപ്പിലാക്കുവാൻ പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കണമെന്നാവശ്യം ശക്തമാകുന്നു.
Y¤Tt¼® l¡i¢´¤J
മണല്‍ പാസില്‍ തിരിമറി പഞ്ചായത്ത് അധികൃതര്‍ പിടികൂടി
ആനക്കര: ആനക്കര പഞ്ചായത്തില്‍ മണല്‍ പാസില്‍ തിരിമറി പഞ്ചായത്ത് അധികൃതര്‍ പിടികൂടി. പ്രതിപക്ഷം ഭരണസമിതി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഇന്നലെ വൈകുന്നേരാണ് സംഭവം പുറത്തറിയുന്നത്.
Y¤Tt¼® l¡i¢´¤J
കെട്ടിട വിവാദത്തിനിടയിലും പ്രവേശനോത്സവം പൊടിപൂരം
ആനക്കര : കെട്ടിട വിവാദത്തിനിടയിലും കക്കാട്ടിരി ജി.യു.പി സ്‌ക്കൂളിലെ പ്രവേശനോത്സവം പൊടിപൂരം. സ്‌കൂള്‍ തുറക്കുന്നതിന്റെ തൊട്ടടുത്ത ദിവസം റിപ്പയറിംഗിനായി പൊളിച്ചതോടെയാണ് സ്‌കൂള്‍ കേരളമാകെ അറിയാന്‍ കാരണമായത്. പ്രവേശനോത്സവം വിപുലമായ പരിപാടികളോടെയാണ് നടത്തിയത്.
Y¤Tt¼® l¡i¢´¤J
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടി
മണ്ണാർക്കാട്: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പിടികൂടി. വയനാട് അന്പലവയൽ സ്വദേശി ബാലകൃഷ്ണൻ (60) നെയാണ് ഞായറാഴ്ച രാത്രി ഫറോക്കിന് സമീപം മണ്ണാർക്കാട് പൊലീസ് പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റു
മണ്ണാർക്കാട്: തെങ്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തെങ്കര സ്വദേശികളായ കൃഷ്ണൻകുട്ടി (55) മുൻസൂർ (30)എന്നിവർക്കാണ് പരിക്കേറ്റത്.
Y¤Tt¼® l¡i¢´¤J
വർണ്ണാഭമായ പ്രവേശനോത്സവംപൊതുവിദ്യാലയങ്ങളാണ് സാംസ്‌കാരിക ഔന്നത്യത്തിന്റെ അടിത്തറ : വി.എസ്
പാലക്കാട്: പൊതുവിദ്യാലയങ്ങളാണ് സാംസ്‌കാരിക ഔന്നത്യത്തിന്റെ അടിത്തറയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഹേമാംബിക സംസ്കൃത ഹൈസ്ക്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Y¤Tt¼® l¡i¢´¤J
അബുദാബിയിൽ വാഹനാപകടം: ചെർപ്പുളശ്ശേരി സ്വദേശി മരിച്ചു
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി മയ്യത്തുംകര വാക്കടതൊടി ആലിപ്പുഹാജിയുടെ മകൻ അബ്ദുൾ അസീസ് (44) അബുദാബിയിലുണ്ടായ വാഹനപാകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്പോഴാണ് അബുബാദി ട്രാഫിക് ജംഗ്ഷനിൽ വച്ച് അപകടമുണ്ടായത്.
Y¤Tt¼® l¡i¢´¤J
പൊലീസിന്റെ പരാതിപ്പെട്ടികളും തയ്യാറായി
പാലക്കാട്: വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുന്നതോടെ എല്ലാ സ്കൂളുകളിലും പൊലീസിന്റെ പരാതിപ്പെട്ടികളും തയ്യാറായി. പാലക്കാട് സബ് ഡിവിഷനിലെ 50 ഓളം സ്കൂളുകളിലേക്ക് പരാതിപ്പെട്ടികൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാർ ഇന്നലെ തന്നെ സ്വീകരിച്ച് കഴിഞ്ഞു.
Y¤Tt¼® l¡i¢´¤J
ഒരു ലിറ്റര്‍ ചാരായം സഹിതം രണ്ട് യുവാക്കള്‍ പിടിയില്‍
ആനക്കര : ആനക്കരയില്‍ നിന്ന് ഒരു ലിറ്റര്‍ ചാരായം സഹിതം രണ്ട് യുവാക്കള്‍ പിടിയില്‍. ആനക്കര മുണ്ട്രക്കോട് സ്വദേശികളായ തോട്ടുങ്ങല്‍ ശിവശങ്കരന്‍ മകന്‍ പ്രവീണ്‍ (24), മുണ്ട്രക്കോട് പറമ്പില്‍ ബാലകൃഷ്ണന്‍ മകന്‍ സുധീഷ് (30) എന്നിവരെയാണ് തൃത്താല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, പ്രിവന്റി ഓഫീസര്‍ രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയ്സണ്‍, റോബിന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
സ്വർണ്ണമാലയെന്ന് കരുതി ബൈക്കിലെത്തിയവർ പറിച്ചു
കൊല്ലങ്കോട്: പയ്യലൂർ ചാത്തൻചിറ പാലത്തിന് സമീപത്ത് വച്ച് നടന്ന് വരുകയായിരുന്ന ചൂരിക്കാട് സ്വദേശികളായ തങ്ക, ദേവു എന്നിവരുടെ കഴുത്തിലെ മാല ബൈക്കിലെത്തി ഇരുവർ സംഘം പറിച്ചെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
Y¤Tt¼® l¡i¢´¤J
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവഗണിക്കാനാവാത്തത്: മന്ത്രി കെ. സി. ജോസഫ്
പാലക്കാട്: സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ നേട്ടങ്ങളെ അവഗണിച്ചു കൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക നഗരവികസന വകുപ്പ് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
സാമൂഹ്യവിരുദ്ധർക്ക് താവളമേകാൻ നഗരസഭയ്ക്ക് ഒരു കെട്ടിടം
പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ നഗരസഭയുടെ പണി തീരാത്ത കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. പകൽസമയത്ത് മദ്യപാനവും സന്ധ്യയാവുന്നതോടെ അനാശാസ്യപ്രവർത്തനവുമാണ് ഇവിടെ നടക്കുന്നത്.
Y¤Tt¼® l¡i¢´¤J
ജഡ്ജി ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍
കഞ്ചിക്കോട്: കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്ന വ്യാജേന പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കസബ പൊലീസ് പിടികൂടി. നെന്മാറ അകമ്പാടം ചെമ്മന്തോട് കെ. എ. പി. ഹൗസില്‍ ബാലന്റെ മകന്‍ കിഷോര്‍ കുമാറിനെ (34)യാണ് പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലായിരുന്ന പ്രതി രക്ഷപ്പെട്ടു
പാലക്കാട്: പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലായിരുന്ന പ്രതി ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു. വയനാട് അമ്പലവയല്‍ പുല്ലാട് നെല്ലറച്ചാല്‍ മരയ്ക്കാട്ട്പറമ്പ് വീട്ടില്‍ കുട്ടന്റെ മകന്‍ ബാലകൃഷ്ണന്‍ (65) ആണ് കസ്റ്റഡിയിലിരിക്കെ പൊലീസിനെ വെട്ടിച്ച് മുങ്ങിയത്.
Y¤Tt¼® l¡i¢´¤J
|