|
നികുതി വെട്ടിച്ച ഏഴര ലക്ഷം രൂപയുടെ വിദേശ സാധനങ്ങൾ പിടികൂടി
കോഴിക്കോട്: നികുതി വെട്ടിച്ച് റെയിൽവേ പാർസൽ സർവ്വീസ് വഴി കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ ഇറക്കിയ ഏഴര ലക്ഷം രൂപയുടെ വിദേശസാധനങ്ങൾ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മുംബൈയിൽ നിന്നും കൊണ്ടുവന്നതായിരുന്നു സാധനങ്ങൾ. ഇന്നലെ കാലത്ത് ഇന്റർസിറ്റി എക്സ്‌പ്രസിൽ നിന്നായിരുന്നു സാധനങ്ങൾ കോഴിക്കോട്ട് ഇറക്കിയത്.
Y¤Tt¼® l¡i¢´¤J
ടാക്സി സ്റ്റാന്റ് കയ്യേറി പൊതുയോഗം ഡ്രൈവർമാർ പെരുവഴിയിൽ
ടാക്സി സ്റ്റാന്റ് കയ്യേറി പൊതുയോഗം ഡ്രൈവർമാർ പെരുവഴിയിൽ
Y¤Tt¼® l¡i¢´¤J
ബീച്ച് റോഡ് സൗന്ദര്യവല്‍ക്കരണം പാതിവഴിയില്‍ വ്യാപാരികളും നാട്ടുകാരും ദുരിതത്തില്‍
പയ്യോളി: ഏറെ കൊട്ടിഘോഷിച്ചു പയ്യോളി ബീച്ച് റോഡില്‍ ആരംഭിച്ച സൗന്ദര്യവല്‍ക്കരണം പാതിവഴിയില്‍ നിലച്ചു. ഒരു മഴ പെയ്താല്‍ ബീച്ച് റോഡിനിരുവശവും ചളിക്കുളങ്ങളായി മാറും.ഓവുചാല്‍ നിര്‍മാണത്തിനായി കൊണ്ടുവന്ന കരിങ്കല്‍ ചീളുകളും കാല്‍നടയാത്രികര്‍ക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കുന്നത്.
Y¤Tt¼® l¡i¢´¤J
പയ്യോളിയില്‍ ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും പോലീസ് എടുത്തുമാറ്റി
പയ്യോളി: കഴിഞ്ഞ ദിവസം നേരം പുലര്‍ന്നു പയ്യോളി ടൗണില്‍ എത്തിയപ്പോള്‍ പലരും അമ്പരന്നു. പൊതുസ്ഥലം കയ്യേറി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളില്ല, കൊടിതോരണങ്ങളില്ല, പൊടിപിടിച്ചു കിടന്നിരുന്ന സ്തൂപങ്ങളോ ഒന്നും കാണാനില്ല. കാഴ്ചയ്ക്ക് മറയായി നിന്നിരുന്ന എല്ലാം മാറ്റിയിരിക്കുന്നു. ഇതിനു പിന്നില്‍ ആരെന്നുള്ള അന്വേഷണം ചെന്നെത്തിയത് പയ്യോളി പോലീസില്‍.
Y¤Tt¼® l¡i¢´¤J
കളക്ട്രേറ്റിന്റെ സ്ഥലവും സ്വത്തുക്കളും ജപ്തി ചെയ്യാൻ ഉത്തരവ്
കോഴിക്കോട്: റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം നൽകാത്തതിനാൽ കളക്ട്രേറ്റിന്റെ സ്ഥലവും സ്വത്തുക്കളും ജപ്തി ചെയ്യാൻ ഉത്തരവ്. കോഴിക്കോട്-പുതിയറ റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തതിന് 16 സ്ഥലം ഉടമകൾക്ക് നൽകേണ്ട 3,02,35,184 രൂപ നൽകാത്തതിനെ തുടർന്നാണ് കോഴിക്കോട് ജില്ലാ കളക്ടർക്ക് കോഴിക്കോട് പ്രിൻസിപ്പൽ സബ്ബ് കോടതിയുടെ ജപ്തി നോട്ടീസ് ലഭിച്ചത്.
Y¤Tt¼® l¡i¢´¤J
ഗാന്ധി മാർഗ്ഗത്തിൽ ഒരു ജീവിത മാർഗ്ഗം
കോഴിക്കോട്: 'കാലം എത്രമാറിയാലും നാടൻ ഉൽപ്പന്നങ്ങളോട് ആളുകൾക്കുള്ള താൽപ്പര്യം കുറയുന്നില്ല. അതിന് കാരണം ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ കൃത്രിമത്വം നടക്കുന്നില്ല എന്നുള്ളതാണ്. ആരോഗ്യത്തിന് ഹാനികരമല്ലാത്തതും വീടുകളിൽ ഇരുന്ന് ഉണ്ടാക്കുന്നതുമായ നാടൻ ഉൽപ്പന്നങ്ങളാണ് ഗാന്ധിഗ്രാമത്തിലെ സ്വദേശി ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.
Y¤Tt¼® l¡i¢´¤J
ഗൃഹനാഥന്റെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ഒരു കുടുംബം
കോഴിക്കോട്: സ്വന്തമായി അദ്ധ്വാനിച്ച് മാന്യമായി ജീവിച്ചു പോന്നൊരു ഗൃഹനാഥന്റെ അകാലത്തിലുള്ള വേർപാട് സമ്മാനിച്ച ആഘാതത്തിൽ നിന്ന് മുക്തമാകാതൊരു കുടുംബം വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ പകച്ച് നില്ക്കുകയാണ്.
Y¤Tt¼® l¡i¢´¤J
നാട്ടിൻപുറങ്ങളിൽ കിണർ വൃത്തിയാക്കാൻ ആളെ കിട്ടാതാവുന്നു
കുന്ദമംഗലം: കാലവർഷം വരുന്നതിന് മുമ്പ് നാട്ടിൻപുറങ്ങളിൽ കിണർ വറ്റിച്ച് വൃത്തിയാക്കുന്ന ജോലി തകൃതിയാവുന്നു. പക്ഷേ, കിണറിലിറങ്ങുവാൻ ആളെ കിട്ടാൻ വലിയ ബുദ്ധിമുട്ട്. സ്ഥിരമായി കിണറിലിറങ്ങി ജോലി ചെയ്യുന്നവർ പോലും ഇപ്പോൾ കിണറിലിറങ്ങാൻ മടിക്കുകയാണ്.
Y¤Tt¼® l¡i¢´¤J
സ്കൂൾപരിസരത്തും ബസ്റ്റോപ്പ് പരിസരത്തും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ നിരോധിക്കാനൊരുങ്ങുന്നു
കോഴിക്കോട്: ഉന്തുവണ്ടികളിലും പെട്ടിക്കടകളിലും മറ്റും വിൽപ്പന നടത്തുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ സ്കൂൾ പരിസരത്തും ബസ്റ്റോപ്പിനരികിലും നിരോധിക്കാനൊരുങ്ങുന്നു.
Y¤Tt¼® l¡i¢´¤J
കെ.ടി.ജയകൃഷ്ണൻ വധക്കേസ്: ക്രൈംബ്രാഞ്ച് കയ്യൊഴിഞ്ഞു
കോഴിക്കോട്: യുവമോർച്ച നേതാവ് കെ.ടി.ജയകൃഷ്ണൻ വധക്കേസിലെ തുടരന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എ.ഡി.ജി.പി വിൻസെൻ എം.പോളിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.
Y¤Tt¼® l¡i¢´¤J
രണ്ട് വ്യത്യസ്ത കേസുകളിൽ ആർ. എം.പി പ്രവർത്തകരെ വെറുതെവിട്ടു
വടകര: ആർ.എം.പി പ്രവർത്തകർക്കെതിരെയുള്ള രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതികളെ കോടതി വെറുതെ വിട്ടു. ഒഞ്ചിയം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തുവെന്ന പരാതിയിൽ ചോമ്പാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ ആറ് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
Y¤Tt¼® l¡i¢´¤J
ടെറസ്സിന് മുകളിലേക്ക് കയറവെ കോണിയിൽ നിന്നും വീണ് മരിച്ചു
കോഴിക്കോട്: വീടിന്റെ ടെറസിന് മുകളിലേക്ക് കയറുമ്പോൾ കോണിയുടെ പടി പൊട്ടിയത് കാരണം താഴെ വീണ് ഗൃഹനാഥൻ മരിച്ചു. പന്തീരങ്കാവ് കുഴികപള്ളി ഹൗസിൽ പരേതനായ മമ്മുവിന്റെയും കദീശ ഉമ്മയുടെയും മകനായ അബൂബക്കർ (53) ആണ് മരിച്ചത്.
Y¤Tt¼® l¡i¢´¤J
നാദാപുരം കണ്‍ട്രോൾ റൂം വാഹനങ്ങൾ പിൻവലിക്കുന്നു
നാദാപുരം: നാദാപുരം പൊലിസ് കണ്‍ട്രോൾ റൂം വാഹനങ്ങൾ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങി. നാദാപുരം മേഘലയിൽ അക്രമ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിനിടയിൽ ക്രമ സമാധാന പാലന നടപടികൾ ത്വരിതപ്പെടുത്താനായാണ് ഇവിടെ പൊലിസ് കണ്‍ട്രോൾ റൂം ഏർപ്പെടുത്തിയത്.
Y¤Tt¼® l¡i¢´¤J
പി.ഡബ്ളിയു.ഡി എൻജിനിയറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് ഭൂമി-ഫ്ളാറ്റ് രേഖകൾ
കോഴിക്കോട്: പി.ഡബ്ളിയു.ഡി. എക്സി. എൻജിനീയർ എ.പി. പ്രമോദിന്റെ വീട്ടിൽ നിന്ന് വിജിലൻസ് വിഭാഗം കണ്ടെടുത്തത് ഭൂമി-ഫ്ളാറ്റ് എന്നിവയുടെ രേഖകൾ. എല്ലാം ചേർന്നുള്ള 87 കെട്ടുകളാക്കി വച്ച രേഖകളാണ് റെയ്ഡിൽ കണ്ടെടുത്തത്. സ്ഥിരം നിക്ഷേപങ്ങളുടെ 80ൽ ഏറെ രേഖകളും ഉണ്ടായിരുന്നു.
Y¤Tt¼® l¡i¢´¤J
നാദാപുരം മേഖലയിൽ കാറ്റിൽ വ്യാപക നാശനഷ്‌ടം
നാദാപുരം: വേനൽ മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ നാദാപുരം മേഖലയിൽ പലയിടങ്ങളിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. വൈദ്യുതലൈനുകളിൽ മരങ്ങൾ വീണു വൈദ്യുതി വിതരണം തടസപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് ശക്തമായ കാറ്റ് വീശിയത്.
Y¤Tt¼® l¡i¢´¤J
പ്രണയം അത്ര ചെറിയ കെണിയല്ല
കോഴിക്കോട് : പ്രണയം അത്ര ചെറിയ കെണിയല്ല. വേഗം കുരുങ്ങുന്ന ഒന്നാണ്. പ്രത്യേകിച്ച് ടീൻ ഏജിന്റെ കാര്യത്തിൽ. പെൺകുട്ടികളെ വശീകരിക്കാൻ ഒരു കൂട്ടർ രംഗത്ത്.
Y¤Tt¼® l¡i¢´¤J
നഗരത്തിൽ കോടികളുടെ അഴിമതി
കോഴിക്കോട്: സമഗ്ര മലിനജല ശുദ്ധീകരണ പദ്ധതിയിൽ കുഴിച്ചിട്ട പൈപ്പുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൈപ്പുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്.
Y¤Tt¼® l¡i¢´¤J
ജീവന്‍ ദാനം നല്‍കാനായി ഒരു ഗ്രാമം
പയ്യോളി: അവയവ ദാനത്തിനു സന്നദ്ധമായി ഒരുഗ്രാമം ഒത്തുചേര്‍ന്നു. അവയവദാനത്തിന്റെ മഹത്വമുള്‍ക്കൊണ്ട് നൂറുകണക്കിന് പേരാണ് അയനിക്കാട് ശ്രീനാരായണ സ്വയം സഹായ സംഘം കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്നേഹസ്പര്‍ശംപദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അവയവദാന സമ്മതപത്ര സമര്‍പ്പണ ചടങ്ങിലേക്ക് ഒഴുകിയെത്തിയത്.
Y¤Tt¼® l¡i¢´¤J
ലക്ഷദ്വീപിലേയ്ക്കുള്ള കപ്പൽ യാത്ര ദുരിതത്തിൽ
കോഴിക്കോട്:ലക്ഷദ്വീപിലേക്കുള്ള കപ്പൽയാത്രയിൽ നിന്ന് കേരളത്തിന് ഒരു വർഷം ലഭിക്കുന്നത് 20 മുതൽ 30 കോടി വരെ രൂപയാണ് . എന്നിട്ടും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ് അധികൃതർ.
Y¤Tt¼® l¡i¢´¤J
കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായ ചേവായൂർ സബ്സ്റ്റേഷൻ റോഡ് നിർമ്മാല്യത്തിൽ ജനാർദ്ദനൻ നായർ(65) മരിച്ചു. ഇന്നലെ രാവിലെ 11. 30 ഓടെ കാരന്തൂരിലാണ് അപകടം.
Y¤Tt¼® l¡i¢´¤J
ശക്തമായ കാറ്റും മഴയും: നഗരത്തിൽ അങ്ങിങ്ങ് ഗതാഗത തടസ്സം
കോഴിക്കോട്: ഇന്നലെ രാത്രി ഏഴരയോടെ വീശിയടിച്ച അതിശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നഗരത്തിൽ രണ്ടിടങ്ങളിൽ ഗതാഗത തടസ്സമുണ്ടായി. തൊണ്ടയാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് സമീപത്ത് റോഡരികിൽ നിന്നിരുന്ന കൂറ്റൻ മരം റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.
Y¤Tt¼® l¡i¢´¤J
വ്യാജരേഖ നൽകി വാഹനം വാങ്ങി പൊളിച്ചു വിൽക്കുന്ന സംഘം അറസ്റ്റിൽ
തൃക്കാക്കര: വ്യാജരേഖകൾ ഉപയോഗിച്ച് പുതിയ വാഹനങ്ങൾ വാങ്ങി രജിസ്റ്റർ ചെയ്യാതെ തന്നെ പൊളിച്ചുവിൽക്കുന്ന സംഘത്തെ തൃക്കാക്കര പൊലീസ് പിടികൂടി. ഇടുക്കി ഉന്പക്കാട്ടുവീട്ടിൽ ജിന്റോ വർക്കി (29), കോഴിക്കോട് മാവൂർ മതിലകത്തുംപറന്പിൽ എഫ്.എം. റസാഖ് (49) എന്നിവരാണ് അറസ്റ്റിലായത്.
Y¤Tt¼® l¡i¢´¤J
അനധികൃത പണമിടപാടുകാരുടെ വീടുകളിൽ പരിശോധന: ഏഴ് ലക്ഷം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിൽ അനധികൃത പണമിടപാടുകാരുടെ വീടുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. ബാലുശേരി, കുറ്റ്യാടി, പയ്യോളി, നാദാപുരം, പേരാന്പ്ര എന്നിവിടങ്ങളിലെ 17 കേന്ദ്രങ്ങളിലാണ് റൂറൽ എസ്.പി. പി.കെ. രാജ്മോഹന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആറു മണിയോടെ പരിശോധന നടന്നത്.
Y¤Tt¼® l¡i¢´¤J
അനധികൃതമായി ശേഖരിച്ച മണല്‍ പിടിച്ചെടുത്തു
പയ്യോളി: കോട്ടക്കടപ്പുറത്ത് കോട്ടപ്പുഴയുടെ കരയിലാണ് ചാക്കില്‍ നിറച്ച നിലയില്‍ മണല്‍ കണ്ടെത്തിയത്. അനധികൃതമായി ശേഖരിച്ചുവെച്ച 60 ചാക്ക് മണല്‍ ഇന്നലെ രാവിലെയോടെയാണ് കണ്ടത്.
Y¤Tt¼® l¡i¢´¤J
നിറുത്തിയിട്ട ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട്: നിറുത്തിയിട്ട ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. ലോറി ക്ളീനർ മൂട്ടോളി പടിഞ്ഞാറ്റുമുറി വള്ളിൽ വീട്ടിൽ വിനോദ് (29) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ഓടെ വേങ്ങേരി തടന്പാട്ട് താഴത്താണ് അപകടം.
Y¤Tt¼® l¡i¢´¤J
ചാരായം പിടി്കൂടി, നാലുപേർ കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് നെടുംപറമ്പിൽ ആൾതാമസമില്ലാത്ത നടുത്തൊടി വാസുവിന്റെ വീട്ടിൽ വച്ച് അഞ്ച് ലിറ്റർ ചാരായം പിടികൂടി. ഇവിടെ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നല്ലളം എസ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
ടി.പി.വധം: ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടുന്നത് കണ്ടെന്ന് സാക്ഷി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടുന്പോൾ തലശേരി ഡിവൈ.എസ്.പി സന്തോഷിന്റെ സംഘത്തിൽ ഉണ്ടായിരുന്നതായി 138ാം സാക്ഷിയും കൊളവല്ലൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ സി. സുനിൽകുമാർ വിചാരണക്കോടതിയിൽ മൊഴി നൽകി.
Y¤Tt¼® l¡i¢´¤J
കോട്ടക്കടപ്പുറം അഴിമുഖത്ത് മണല്‍കടത്ത് വ്യാപകം
പയ്യോളി: കോട്ടക്കടപ്പുറം അഴിമുഖത്ത് മണല്‍ കടത്തുന്നത് വ്യാപകമാവുന്നു. ദിവസേന നൂറുകണക്കിന് ലോഡ് മണലാണ് മാഫിയകള്‍ കടത്തുന്നത്. രാത്രിയാവുന്നതോടെ നിരവധി തോണികളിലായാണ് മണല്‍ കടത്തുകാര്‍ അഴിമുഖത്തിനു സമീപമെത്തുന്നത്.
Y¤Tt¼® l¡i¢´¤J
ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു
ഫറോക്ക്: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. പുറ്റേക്കാട് മുന്നിലാം പാടം കാട്ടൊടിയിൽ രാഘവൻ(68) മരിച്ചതിനു പിന്നാലെയാണ് ഭാര്യ ചന്ദ്രിക(60) മരണപ്പെട്ടത്.
Y¤Tt¼® l¡i¢´¤J
ട്രെയിനിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോട്ട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 21 ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികൾ പിടിച്ചെടുത്തു. നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന മംഗളാ എക്സപ്രസ് കോഴിക്കോട്ട് സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ അർ.പി.എഫ് നടത്തിയ സെക്യുരിറ്റി പരിശോധനയ്ക്കിടയിൽ ജനറൽ കംപാർട്ട്മെന്റിൽ നിന്ന് ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തുകയായിരുന്നു.
Y¤Tt¼® l¡i¢´¤J
സിവിൽ സപ്ളൈസ് റെയ്ഡിൽ 402 ലിറ്റർ മണ്ണെണ്ണ പിടിച്ചെടുത്തു
വടകര: സിവിൽ സപ്ളൈസ് നടത്തിയ റെയ്ഡിൽ 402 ലിറ്റർ മണ്ണെണ്ണ പിടികൂടി. തൊട്ടിൽപ്പാലം കനറാ ബാങ്കിന് എതിർവശത്തുള്ള ഇടവഴിയിൽ അനധികൃതമായി സൂക്ഷിച്ച മണ്ണെണ്ണയാണ് റെയ്ഡിൽ പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
കിണറ്റിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
കോഴിക്കോട്: കിണർ നന്നാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്തി. കൊളത്തറ ആത്മവിദ്യാ സംഘം യു. പി. സ്കൂളിലെ പ്യൂൺ നിഖിലാണ് കിണറ്റിൽ കുടുങ്ങിയത്.
Y¤Tt¼® l¡i¢´¤J
ഡ്രൈനേജ് മാലിന്യം ബൈപ്പാസിൽ തള്ളിയത് നാട്ടുകാർ തടഞ്ഞു
രാമനാട്ടുകര: അങ്ങാടിയിലെ ഡ്രൈനേജ് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ഡ്രൈനെജിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന ഹോട്ടൽ മാലിന്യ മടക്കമുള്ള മാലിന്യം രാമനാട്ടുകര ബൈപ്പാസ്സിനു സമീപം റോഡരുകിൽ തള്ളിയത് നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു.
Y¤Tt¼® l¡i¢´¤J
ടി.പിയുടെ ശരീരത്തിൽ 27 വെട്ടുകൾ കണ്ടെത്തിയതായി ഡോക്ടറുടെ മൊഴി
കോഴിക്കോട്: ആർ.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിൽ 27 വെട്ടുകൾ കണ്ടെത്തിയെന്ന് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊലീസ് സർജനും 136ാം സാക്ഷിയുമായ ഡോ. സുജിത്ത് ശ്രീനിവാസൻ വിചാരണക്കോടതിയിൽ മൊഴി നൽകി. ഇതിൽ ആഴമേറിയ 12 മുറിവുകളാണ് മരണകാരണമായത്.
Y¤Tt¼® l¡i¢´¤J
കാവൽക്കാരനെ ആക്രമിച്ച് ബൈക്ക് മോഷണ ശ്രമം: പ്രതികൾ പിടിയിലായതായി സൂചന
രാമനാട്ടുകര: ബൈക്ക് വില്പ്പന കേന്ദ്രത്തിലെ കാവൽക്കാരനെ ആക്രമിച്ചു കെട്ടിയിട്ട് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ 11 പേരെ പൊലീസ് പിടികൂടിയതായി സൂചന. സംഭവത്തിന്റെ പിറ്റേന്നു രാമനാട്ടുകര കൃഷിഭവൻ റോഡിൽ ഉപേക്ഷിക്കപെട്ട നിലയിൽ നാട്ടുകാർക്ക് കിട്ടിയ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചു സൈബർ സെൽ അന്വേഷണത്തിനൊടിവിലാണ് പ്രതികൾ പിടിയിലായത് എന്നറിയുന്നു.
Y¤Tt¼® l¡i¢´¤J
നീര്‍മറി വെട്ടിപ്പ്: പൊലീസ് റെയ്ഡ് നടത്തി
തൊട്ടില്‍പാലം: കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയില്‍ അഞ്ചു വര്‍ഷം മുമ്പ് നടപ്പാക്കിയ നീര്‍മറി പദ്ധതിയില്‍ വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയത് സംബന്ധിച്ച് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള മണ്ണ് സംരക്ഷണ വിഭാഗം ഓഫീസില്‍ തൊട്ടില്‍പാലം പോലീസ് റെയ്ഡ് നടത്തി.
Y¤Tt¼® l¡i¢´¤J
പാളയം പച്ചക്കറി മാർക്കറ്റിലെ മാലിന്യനീക്കം തടസ്സപ്പെട്ടു
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിലെ മാലിന്യനീക്കം രണ്ടു ദിവസമായി തടസ്സപ്പെട്ടു. യഥാസമയം നീക്കം ചെയ്യാത്തതിനാൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടന്ന് മാർക്കറ്റാകെ ചീഞ്ഞുനാറുകയാണ്.
Y¤Tt¼® l¡i¢´¤J
കല്ലാച്ചിക്കടുത്ത് ഏഴു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
നാദാപുരം: കല്ലാച്ചിക്കടുത്ത് വിഷ്ണുമംഗലം, ചിയ്യൂർ, തെരുവൻപറമ്പ് എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ട് ചെറിയ കുട്ടികൾക്കാണ് ആദ്യം കടിയേറ്റത്.
Y¤Tt¼® l¡i¢´¤J
ട്രെയിന്‍ തട്ടി വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: വിദ്യാർത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരുവണ്ണൂര്‍ കൊല്ലര്‍കണ്ടി സരോവില്‍ വേലായുധന്റെ മകന്‍ അശ്വിൻ(20)ആണ് മരിച്ചത്.
Y¤Tt¼® l¡i¢´¤J
`ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അപമാനിച്ചു'
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് അന്താരാഷ്ട്രതലത്തിലുള്ള സൗകര്യങ്ങളുണ്ട് എന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാകേഷ് മിശ്രയുടെ അഭിപ്രായം കോഴിക്കോട്ടുകാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്സും മലബാർ ട്രെയിൻ ആക്ഷൻ കമ്മിറ്റിയും അഭിപ്രായപ്പെട്ടു.
Y¤Tt¼® l¡i¢´¤J
കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി
കോഴിക്കോട്: വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി. പുതിയനിരത്ത് കാരിയേരി രാമന്റെ മകൻ നരേന്ദ്രനാണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം.
Y¤Tt¼® l¡i¢´¤J
മിനി ടിപ്പറിനു പിന്നിൽ ചരക്ക് ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
രാമനാട്ടുകര: വീടൊഴിഞ്ഞു വീട്ടു സാധനങ്ങൾ കയറ്റി പോകുകയായിരുന്ന മിനി ടിപ്പറിനു പിന്നിൽ ചരക്ക് ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ എയർ പോർട്ട് റോഡിൽ രാമനാട്ടുകര അങ്ങാടിയിലെ മലബാർ ഹോട്ടലിനു സമീപമാണ് അപകടം.
Y¤Tt¼® l¡i¢´¤J
രണ്ടാനമ്മ കൊടിയ പീഡനം തുടരുന്പോഴും അമ്മയെ കുറിച്ച് കവിത
കോഴിക്കോട്: ബിലാത്തികുളം ബി.ഇ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികളായ അദീതി.എസ്.നന്പൂതിരിയും ജ്യേഷ്ഠൻ അരുൺ.എസ്.നന്പൂതിരിയും കൊടിയ പീഡനം അനുഭവിക്കുന്പോഴും അമ്മയെപ്പറ്റി മൂന്നാം ക്ളാസ് വിദ്യാർത്ഥിയായ അരുണിന് എഴുതാനുണ്ടായിരുന്നത് നല്ല കാര്യം മാത്രം.
Y¤Tt¼® l¡i¢´¤J
ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും റോഡ് അടഞ്ഞുകിടക്കുന്നു
മുക്കം: മുക്കം അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിതുടരുമ്പോഴും പ്രധാന റോഡ് അടഞ്ഞു കിടക്കുന്നു. പോസ്റ്റ്‌ഓഫീസ് ജംഗ്ഷൻ മുതൽ അഭിലാഷ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് രണ്ടുമാസമായി അടഞ്ഞുകിടക്കുന്നത്.
Y¤Tt¼® l¡i¢´¤J
നളിനിക്ക് താങ്ങായി കോഴിക്കോട്ടുകാരും
കോഴിക്കോട്: രക്താർബുദത്തിന് ചികിത്സയിൽ കഴിയുന്ന നളിനിയുടെ ജീവൻ രക്ഷിക്കാൻ സഹായഹസ്തവുമായി കോഴിക്കോട്ടുകാരും എത്തി. ഇന്നലെ ആര്യ ഭവനിൽ നടത്തിയ ക്യാന്പിൽ 90 പേർ രജിസ്റ്റർ ചെയ്തു. ഭൂരിഭാഗവും 35നും 45നും ഇടയിൽ പ്രായമുള്ളവരാണ്.
Y¤Tt¼® l¡i¢´¤J
പുഴയിൽ മുങ്ങിമരിച്ചു
കുറ്റ്യാടി: നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. കുന്നുമ്മക്കര തെക്കുംപുറംകുനിയിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ രാഘവൻ (40) ആണ് കുറിച്ചിക്കരപ്പുഴയിൽ മുങ്ങിമരിച്ചത്.
Y¤Tt¼® l¡i¢´¤J
തൂണേരിയിൽ മൂന്ന് നാടൻബോംബുകൾ പിടികൂടി
നാദാപുരം: തൂണേരിയിൽ ഉഗ്രശേഷിയുള്ള മൂന്ന് നാടൻബോംബുകൾ പിടികൂടി. തൂണേരി- മുടവന്തേരി റോഡിൽ കിഴക്കേ വല്ലൂർ പറമ്പിനോട് ചേർന്ന കൈക്കനാലിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ പറമ്പിൽ പശുവിനെ തീറ്റാൻ വന്ന സ്ത്രീയാണ് ബോംബുകൾ കണ്ടത്.
Y¤Tt¼® l¡i¢´¤J
ബൈക്കിൽ ബസ്സിടിച്ച് പത്ര ഏജന്റ് മരിച്ചു
കക്കോടി: ബൈക്കിൽ സ്വകാര്യബസ്സിടിച്ച് പത്ര ഏജന്റ് മരിച്ചു. ദേശാഭിമാനി ഒറ്റത്തെങ്ങ് ഏജന്റ് എടവലത്ത് താമസിക്കും പറമ്പത്ത്താഴത്ത് അബ്ദുൾറസാഖ് (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് തടമ്പാട്ടുതാഴം ആയുർവ്വേദ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
Y¤Tt¼® l¡i¢´¤J
വെള്ളമില്ല, ഊൺ നിർത്തി
കോഴിക്കോട്: കടുത്ത ജലക്ഷാമം കാരണം ഹോട്ടലിൽ ഉച്ചയൂൺ നിറുത്തി!മാവൂർ റോഡിലെ രുചി ഭവനിലാണ് ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതൽ ഊൺ ഉണ്ടായിരിക്കുന്നതല്ലെന്ന് ബോർഡ് വച്ചത് .
Y¤Tt¼® l¡i¢´¤J
രക്തം മാറിക്കയറ്റി രോഗി മരിച്ച സംഭവം: ഡ്യൂട്ടി ഡോക്ഠോട് വിശദീകരണം ചോദിച്ചു,നഴ്സിനെ സസ്പെന്റ് ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളേജിൽ രക്തം മാറിക്കയറ്റിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർ രജനി ആന്റണിയോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം ആവശ്യപ്പെട്ടു. കൂടാതെ ഡ്യൂട്ടി നഴ്സ് എ. രഹ്‌നയെ സസ്പെന്റ് ചെയ്തതായും സൂപ്രണ്ട് അറിയിച്ചു.
Y¤Tt¼® l¡i¢´¤J
|