|
പൊലീസിനെന്ത് ലഹരി മാഫിയ
മാരാരിക്കുളം: ഒരിടവേളക്കുശേഷം മുഹമ്മ, മാരാരിക്കുളം, മണ്ണഞ്ചേരി പ്രദേശങ്ങളിൽ വ്യാജമദ്യവും മയക്കുമരുന്നും വിൽക്കുന്ന സംഘങ്ങൾ സജീവമായി. പൊലീസിന്റെ ഉദാസീനതയാണ് ലഹരിമാഫിയയെ സഹായിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Y¤Tt¼® l¡i¢´¤J
കാർ തല്ലിത്തകർത്തു
അമ്പലപ്പുഴ: പള്ളി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വികാരിയുടെ കാറിന്റെ ചില്ലുകൾ സാമൂഹ്യവിരുദ്ധർ തല്ലിത്തകർത്തു. പുന്നപ്ര കിഴക്ക് പത്താം പീയൂസ് പള്ളി വികാരി നെൽസന്റെ ഉടമസ്ഥതയിലുളള കാറാണ് കഴിഞ്ഞ രാത്രിയിൽ തല്ലിത്തകർത്തത്. പുന്നപ്ര പൊലീസ് കേസെടുത്തു.
Y¤Tt¼® l¡i¢´¤J
കേബിളുകൾ നശിപ്പിച്ചു
ആലപ്പുഴ : ഏഷ്യാനെറ്റ് കേബിൾ വിഷന്റെ കേബിളുകൾ എ.എൻ.പുരം, തിരുവാന്പാടി, വിളഞ്ഞൂർ, പുന്നപ്ര, അറവുകാട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽഇന്റർനെറ്റ് അടക്കമുള്ള കേബിൾ സംപ്രേഷണം തടസ്സപ്പെട്ടു. സൗത്ത് പൊലീസിൽ പരാതി നൽകി.
Y¤Tt¼® l¡i¢´¤J
നാലംഗസംഘം വീടുകയറി ആക്രമിച്ചു
മാന്നാർ: കാറിലെത്തിയ നാലംഗസംഘം വീടുകയറി ആക്രമിച്ചതായി പരാതി. എണ്ണയ്ക്കാട് പനവിളയിൽ പരേതനായ രവീന്ദ്രന്റെ മകൻ മോനുക്കുട്ടനെയാണ് (32) മർദ്ദിച്ചത്.
Y¤Tt¼® l¡i¢´¤J
തെങ്ങിൻതടി വീണ് പരിക്കേറ്റു
മാവേലിക്കര: തെങ്ങ് മുറിക്കുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണമംഗലം വടക്ക് കളപ്പുരക്കൽ സുമേഷ് വില്ലയിൽ ബേബിക്കാണ് (59) ഇന്നലെ വൈകിട്ട് മൂന്നരയോടെ അപകടം പറ്റിയത്.
Y¤Tt¼® l¡i¢´¤J
|