Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Sunday, 26 May 2013 11.58 AM IST
 MORE
Go!

 


 
H¼¡« ©dQ® d·c«Y¢¶  


കാല​വർഷം നേരി​ടാൻ മുൻക​രു​തൽ

പത്തനംതിട്ട: കാല​വർഷ കെടു​തി​കൾ നേരി​ടു​ന്ന​തി​നാ​വശ്യ​മായ മുൻക​രു​തലെടു​ക്കു​ന്ന​തിന് കള​ക്ട​റേ​​റ്റിൽ ചേർന്ന വകുപ്പ് ഉദ്യോ​ഗ​സ്ഥ​രുടെ യോഗം തീരു​മാ​നി​ച്ചു.   Y¤Tt¼® l¡i¢´¤J


കുരമ്പാല- തണ്ടാനിവിള റോഡ് തകർന്നു

പന്തളം: കുരമ്പാല- തണ്ടാനിവിള റോഡ് തകർന്നു. കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിന്റെ മുൻവശത്തുനിന്ന് ആരംഭിച്ച് തണ്ടാനുവിള ഹയർ സെക്കൻഡറി സ്‌കൂളിന് മുമ്പിൽ എത്തുന്ന റോഡാണിത്. 3 കിലോമീ​റ്ററുണ്ട്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് വഴിനടക്കാൻ കഴിയില്ല.   Y¤Tt¼® l¡i¢´¤J


ഷാ​ർജക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ കാ​ണാ​താ​യി

പ​ത്ത​നം​തി​ട്ട: ഷാ​ർജ പെ​ൺ​വാ​ണി​ഭ​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യായ യു​വ​തി​യെ വ്യാഴാഴ്ച രാ​ത്രിമു​തൽ കാ​ണാ​തായതാ​യി പരാതി. വധ ഭീഷണി ഉള്ളതിനാൽ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേശ പ്ര​കാ​രം ഇവർക്ക് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നുവെങ്കിലും രാ​ത്രി 7​മ​ണി​യോ​ടെ പ​ത്ത​നം​തി​ട്ട ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള യു​വ​തി​യു​ടെ തു​ണി​ക്ക​ട​യിൽ നി​ന്ന് കാ​ണാ​താവുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


ചെമ്പൻമുടി മലയിലെ സംഭരണി: 48 മണിക്കൂറിനുള്ളിൽ വെള്ളം വ​റ്റിച്ചുകളയാൻ ഉത്തരവ്

റാന്നി: ചെമ്പൻമുടി മലയിലെ കാവുങ്കൽ ക്രഷർ യൂണി​റ്റിൽ നാട്ടുകാർക്കാകെ ഭീഷണി ഉയർത്തിയ ജലസംഭരണിയിലെ വെള്ളം വ​റ്റിച്ച് കളയാൻ തിരുവല്ല ആർ. ഡി. ഒയുടെ ഉത്തരവ്. ക്രഷർ യൂണി​റ്റ് ഉടമ സ്വന്തം ചെലവിൽ 48 മണിക്കൂറിനുള്ളിൽ വെള്ളം വ​റ്റിച്ചുകളയണമെന്നാണ് തിരുവല്ല ആർ. ഡി. ഒ എ. ഗോപകുമാർ ഉത്തരവിറക്കിയത്.   Y¤Tt¼® l¡i¢´¤J


സീറോ ബാലൻസ് അക്കൗ​ണ്ടിൽ പണം നിക്ഷേ​പി​ക്കാൻ ബാങ്കു​കൾ നിർബ​ന്ധി​ക്ക​രുത് - ജില്ലാ കള​ക്ടർ

പത്തനംതിട്ട: സീറോ ബാലൻസ് അക്കൗ​ണ്ടിൽ പണം നിക്ഷേ​പി​ക്ക​ണ​മെന്ന് ബാങ്കുകൾ ഇട​പാ​ടു​കാരെ നിർബ​ന്ധി​ക്ക​രു​തെന്ന് ജില്ലാ കള​ക്ട​റുടെ ചുമ​ത​ല​യുള്ള എ.ഡി.എം എച്ച്.​സ​ലിം​രാജ് നിർദ്ദേ​ശി​ച്ചു. ഇക്കാ​ര്യത്തിൽ ലീഡ് ബാങ്ക് മാനേ​ജർ മുഖേന ബാങ്കു​കൾക്ക് ആവ​ശ്യ​മായ നിർദ്ദേശം നൽകും.   Y¤Tt¼® l¡i¢´¤J


ബാങ്കിൽ സംഘർഷം: പ്രതിപക്ഷാംഗത്തെ മർദ്ദിച്ചു

റാന്നി: നാ​റാ​ണം​മൂ​ഴി സർ​വീ​സ് സ​ഹകരണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി യോ​ഗം ചേ​രു​ന്ന​തി​നു​തൊട്ടുമുന്പുണ്ടായ സംഘർഷത്തിൽ പ്ര​തി​പ​ക്ഷാം​ഗ​ത്തി​ന് മർ​ദ്ദനമേറ്റു. എൽ.ഡി.എ​ഫ് അം​ഗവും എ​സ്.എൻ.ഡി.പി യോ​ഗം അ​ത്തിക്ക​യം ശാ​ഖാ പ്ര​സി​ഡന്റു​മാ​യ എം.വി. വി​ജ​യ​കു​മാ​റി​നാണ് (45) മർദ്ദനമേറ്റത്.   Y¤Tt¼® l¡i¢´¤J


ജനങ്ങളെ ദുരിതത്തിലാക്കി തിരുവല്ല - മല്ലപ്പള്ളി റോഡില്‍ പൈപ്പ് സ്ഥാപിക്കല്‍

തിരുവല്ല: കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെടുത്ത കുഴികള്‍ തലവേദന സൃഷ്ടിക്കുന്നു. ഗതാഗതക്കുരുക്കും പൊടിശല്യവും അപകടങ്ങളും കാരണം ജനങ്ങള്‍ പൊറുതിമുട്ടി. തിരുവല്ല-മല്ലപ്പള്ളി റോഡിലാണ് പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികള്‍ വിനയായിരിക്കുന്നത്.   Y¤Tt¼® l¡i¢´¤J


വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 17 ലക്ഷം രൂപ അനുവദിച്ചു

പത്തനംതിട്ട: ജില്ലയിൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 17 ലക്ഷം രൂപ അനുവദിച്ചു. ഓരോ സ്‌കൂളിനും ഗേൾസ് ഫ്രണ്ട്‌ലി ടോയില​റ്റിന് ഒരു ലക്ഷം രൂപയും ടോയില​റ്റിന് 50000 രൂപയും കുടിവെള്ള ലഭ്യതയ്ക്ക് 20000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.   Y¤Tt¼® l¡i¢´¤J


കുടിവെള്ള വിതരണത്തിലെ അനാസ്ഥ: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു

അടൂർ : മുഖ്യമന്ത്രിയുടെ വരൾച്ച ദുരിതാശ്വാസ പാക്കേജ് അട്ടിമറിച്ച പള്ളിക്കൽ പഞ്ചായത്ത് ഭരണസമിതിയുടേയും സെക്രട്ടറിയുടേയും നടപടിയിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കാത്ത നടപടിയിലും പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു.   Y¤Tt¼® l¡i¢´¤J


ആകർഷകമായ ഉല്പന്നങ്ങളുമായി സ്കൂൾ വിപണി സജീവം

പത്തനംതിട്ട: സ്കൂൾ വിപണി സജീവം. കുട്ടികളെ ആകർഷിക്കാനുള്ള കൗതുകമുള്ള പുതിയ മോഡലുകൾ യഥേഷ്ടം. കാർട്ടൂൺ കഥാപാത്രങ്ങളുടെ ആകൃതിയിലുള്ള ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, വർണ്ണ വൈവിധ്യമുള്ള കുടകൾ എന്നിങ്ങനെ നീളുന്നു കൗതുകം. മുതിർന്ന വിദ്യാർത്ഥികൾക്കായി സ്റ്റെലൻ ബാഗുകളും ബുക്കുകളുമുണ്ട്.   Y¤Tt¼® l¡i¢´¤J


മേക്കൊഴൂർ ശാഖയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധം ഇരന്പി

പത്തനംതിട്ട : ശ്രീനാരായണ ഗുരുദേവ പ്രതിമ തകർത്ത സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എസ്. എൻ. ഡി. പി യോഗം 425-ാം മേക്കൊഴൂർ ശാഖാ പ്രവർത്തകർ നടത്തിയ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ മാർച്ച് താക്കീതായി. നിരവധി ശ്രീനാരായണീയർ പങ്കെടുത്തു.   Y¤Tt¼® l¡i¢´¤J


എന്തൊരു വില! പച്ചക്കറിക്കും മത്സ്യത്തിനും മാംസത്തിനും തൊട്ടാൽ പൊള്ളുന്ന വില

പത്തനംതിട്ട: പച്ചക്കറിക്കും മത്സ്യത്തിനും മാംസത്തിനും തീവില. തമിഴ്നാട്ടിൽ ഉല്പാദനം കുറഞ്ഞതാണ് പച്ചക്കറിയുടെ വില വർദ്ധനയ്ക്ക് കാരണം. പല കടകളിലും തോന്നുന്ന വിലയാണ് ഇൗടാക്കുന്നത്. ചെറിയ ഒരു പടവലങ്ങയ്ക്ക് 70 രൂപ നൽകണം. ഒരു കിലോ തക്കാളിക്ക് 70 രൂപ. രണ്ടാഴ്ച മുന്പ് 35 മുതൽ 40 രൂപ വരെയായിരുന്നു തക്കാളിയുടെ വില. 80 രൂപയ്ക്കും 100 രൂപയ്ക്കും നൽകിയിരുന്ന പച്ചക്കറി കിറ്റുകൾ മിക്ക കടകളിലും കിട്ടില്ല.   Y¤Tt¼® l¡i¢´¤J


കുമ്മല്ലൂർ കുടിവെള്ളപദ്ധതി പെരുവഴിയിൽ

ചാത്തന്നൂർ : പദ്ധതിനടത്തിപ്പിലുണ്ടായ അപാകതമൂലം പെരുവഴിയിലായ പദ്ധതിയായിമാറി കുമ്മല്ലൂർ മാറാംകുഴിക്ക് സമീപം ലക്ഷങ്ങൾ മുടക്കിനിർമ്മിച്ച കുമ്മല്ലൂർ കുടിവെള്ള സുചിത്വപദ്ധതി. ഉപഭോക്തൃവിഹിതമായി 10 ശതമാനവും കേന്ദ്രഗവൺമെന്റ് 90 ശതമാനവും തുക മുടക്കി നിർമ്മിച്ച രാജീവ്ഗാന്ധി കുടിനീർ പ്രോജക്ട് ഗുണഭോക്താക്കളുടെ കമ്മിറ്റിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തേണ്ടത്.   Y¤Tt¼® l¡i¢´¤J


മാലിന്യത്തിൽ മുങ്ങി റാന്നി- മാലിന്യ സംസ്കരണ പ്ളാന്റ് പദ്ധതിയിലൊതുങ്ങി

റാന്നി: റാന്നി ടൗണിൽ മാലിന്യം കുന്നുകൂടുന്നു. റാന്നി, അ​ങ്ങാടി, പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആസ്ഥാ​നമാണ് റാ​ന്നി ടൗൺ. ഈ പ​ഞ്ചാ​യ​ത്തു​കളി​ൽ പനി വ്യാപകമായിട്ടും മാലിന്യ നിർമ്മാർജ്ജനത്തിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ല.   Y¤Tt¼® l¡i¢´¤J


പെരുമ്പുളിക്കലിൽ വെള്ളം നൽകാൻ സുരേന്ദ്രനുണ്ട്

പന്തളം: ഒരുനാടു മുഴുവൻ വെള്ളത്തിനായി നെട്ടോമോടുമ്പോൾ ആശ്വാസമാകുകയാണ് പെരുമ്പുളിക്കൽ ജി. എസ്. മന്ദിരത്തിൽ ജി. സുരേന്ദ്രൻ. എല്ലാ ദിവസവും തന്റെ വാഹനത്തിൽ വലിയ ടാങ്കുവെച്ച് വെള്ളം ശേഖരിച്ച് ഓരോ വീടുകളിലും എത്തിക്കുന്നു.   Y¤Tt¼® l¡i¢´¤J


ഭക്ഷ​ണ​സാ​ധ​ന​ വില അനു​മ​തി​യി​ല്ലാതെ വർദ്ധി​പ്പി​ക്ക​രുത്

പ​ത്ത​നം​തിട്ട : ഹോട്ടൽ ഭക്ഷണ സാധ​ന​ങ്ങ​ളുടെ വില ജില്ലാ ഭര​ണ​കൂ​ട​ത്തിന്റെ അനു​മ​തി​യി​ല്ലാതെ വർദ്ധി​പ്പി​ക്ക​രു​തെന്ന് ജില്ലാ ഭക്ഷ്യോപ​ദേശക വിജി​ലൻസ് സമിതി യോഗ​ത്തിൽ ജില്ലാ കള​ക്ടർ പ്രണബ് ജ്യോ​തി​നാഥ് കർശന നിർദ്ദേശം നൽകി.   Y¤Tt¼® l¡i¢´¤J


അടൂരിൽ വീണ്ടും ആക്രമണം. ഒരാൾക്ക് വെട്ടേറ്റു

അടൂർ : ആർ. എസ്. എസ് - ഡി. വൈ. എഫ്. ഐ സംഘർഷം നിലനിൽക്കുന്ന അടൂരിൽ ഇന്നലെ സി. പി. എം ലോക്കൽ കമ്മിറ്റി അംഗത്തിനും ഡി. വൈ. എഫ്. ഐ പ്രവർത്തകനും മർദ്ദനമേറ്റു.   Y¤Tt¼® l¡i¢´¤J


അനധികൃത പ്രസ് സ്​റ്റിക്കർ പതിച്ചാൽ കർശന നടപ‌ടി

പ​ത്ത​നം​തിട്ട: അന​ധി​കൃത പ്രസ് സ്​റ്റിക്കർ പതിച്ച് വാഹ​ന​ങ്ങ​ൾ ഓടി​ക്കു​ന്ന​വർക്കെ​തിരെ കർശന നട​പടി സ്വീ​ക​രി​ക്കു​ന്ന​തിന് പത്ര​പ്ര​വർത്ത​കരും പോലീസ് ഉദ്യോ​ഗ​സ്ഥരും സഹ​ക​രിച്ച് പ്രവർത്തി​ക്കു​ന്ന​തിന് ജില്ലാ കള​ക്ടർ ചെയർമാനും ജില്ലാ പോലീസ് ചീഫ് വൈസ് ചെയർമാനും ജില്ലാ ഇൻഫർമേ​ഷൻ ഓഫീ​സർ കൺവീ​ന​റു​മായി രൂപീ​ക​രിച്ച നിരീ​ക്ഷണ സെല്ലിന്റെ ​യോഗം തീരു​മാ​നി​ച്ചു.   Y¤Tt¼® l¡i¢´¤J


സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ വിദ്യാർത്ഥി മുങ്ങിമരിച്ചു

മല്ലപ്പള്ളി: മണിമലയാറ്റിൽ കല്ലൂപ്പാറ ചന്തക്ക് സമീപം മഠത്തിക്കടവിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലൂപ്പാറ കടമാൻകുളം ചെമ്മരിയിൽ ബാബുവിന്റെ മകൻ ഷൈജു സി വറുഗീസ് (19) ആണ് മരിച്ചത്.   Y¤Tt¼® l¡i¢´¤J


മൃഗാശുപത്രികളിൽ മരുന്നിന് ക്ഷാമം

പത്തനംതിട്ട : ജില്ലയിലെ മൃഗാശുപത്രികളിലും ഉപകേന്ദ്രങ്ങളിലും കന്നുകാലികൾക്കുള്ള മരുന്നുകൾക്ക് ക്ഷാമം. പ്രസവം കഴിഞ്ഞ കന്നുകാലികൾക്കുള്ള മരുന്നുകൾ, വളർച്ചയുടെ ഓരോ ഘട്ടത്തിലും കിടാക്കൾക്ക് കൊടുക്കേണ്ട മരുന്നുകൾ, വിര മരുന്നുകൾ, അകിട് വീക്കത്തിനുള്ള ആന്റീബയോട്ടിക്കുകൾ തുടങ്ങിയവയ്ക്കാണ് ക്ഷാമം. അമിത വില നൽകി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട ഗതികേടിലാണ് ക്ഷീര കർഷകർ.   Y¤Tt¼® l¡i¢´¤J


അടൂരിൽ ഡി.വൈ.എഫ്.ഐ - ആർ. എസ്.എസ് സംഘട്ടനം : അഞ്ച് പേർക്ക് പരിക്കേറ്റു

അടൂർ : അടൂരിൽ ഡി. വൈ. എഫ്. ഐ- ആർ. എസ്. എസ് സംഘട്ടനം . അഞ്ച് ആർ. എസ്. എസ് പ്രവർത്തകർക്ക് പരിക്കേറ്റു. ചേന്നംപള്ളി വിഷ്ണു ഭവനിൽ വിഷ്ണു (20), അനീഷ് ഭവനിൽ അനീഷ് (22) , ശിവശക്തിയിൽ സൂരജ് (25), രാഹുൽ ഭവനം രഞ്ചിത്ത് (20), പെരിങ്ങനാട് ശരത് ഭവനിൽ ശരത് ചന്ദ്രൻ (28) എന്നിവർക്കാണ് പരിക്കേറ്റത്.   Y¤Tt¼® l¡i¢´¤J


ഭീഷണിപ്പെടുത്തുന്നതായി പരാതി

ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ദളിത് യുവാവിനെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുന്നതായും പരാതി. അഞ്ചാം വാർഡിലെ തിങ്കളാമു​റ്റം പൂവണ്ണുനിൽക്കുന്നതിൽ പി.കെ. റെജിയെ പഞ്ചായത്ത് പ്രസിഡന്റ് രേഖാ റെജി ഭീഷണിപ്പെടുത്തി കേസിൽ കുടുക്കുന്നതായാണ് പരാതി.   Y¤Tt¼® l¡i¢´¤J


മാത്യു വി.ജോർജ് മികച്ച പാമ്പുപിടിത്തക്കാരൻ

പത്തനംതിട്ട: ജില്ലയിലെ മികച്ച പാമ്പ് പിടിത്തക്കാരനുള്ള 10000 രൂപയുടെ കാഷ് അവാർഡിന് ഉതിമൂട്ടിലെ മാത്യു വി.ജോർജ് അർഹനായി. വീടുകളിലും ജനവാസ കേന്ദ്രങ്ങളിലും മ​റ്റും വന്നുപെടുന്ന പാമ്പുകളെ പൊതുജന സുരക്ഷയും, പാമ്പുകളുടെ സംരക്ഷണവും മുൻനിറുത്തി സുരക്ഷിതമായി പിടിച്ച് വനപ്രദേശത്ത് എത്തിക്കുന്നതിൽ വ്യാപൃതരായിട്ടുള്ള വ്യക്തികൾക്ക് അവരുടെ സേവനത്തിനുള്ള അംഗീകാരമായി വനം വകുപ്പ് നൽകുന്നതാണ് ഈ അവാർഡ്.   Y¤Tt¼® l¡i¢´¤J


ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളികൾ പ​രാ​തി നൽകി

ചി​റ്റാർ: ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളിക​ളെ മർ​ദ്ദി​ച്ചവ​രെ അ​റ​സ്​​റ്റു​ചെ​യ്യാ​ത്തതിൽ പ്ര​തി​ഷേ​ധിച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ​ത്ത​നം​തി​ട്ട പൊലിസ് ചീഫിന് പ​രാ​തി നൽകി. ഏപ്രിൽ 14 നാണ് ഒരുസംഘം ആക്രമിച്ചത്.   Y¤Tt¼® l¡i¢´¤J


ഇടി​മി​ന്ന​ലിൽ വീടിന് നാശം

കോഴ​ഞ്ചേരി : ഇടി​മി​ന്ന​ലിൽ വീടിന് നാശം. മേലു​കര പുളി​യി​ലേത്ത് ജോണി​യുടെ വീടി​നാണ് നാശം നേരിട്ടത്. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടയാണ് സംഭവം. വരാ​ന്ത​യിലെ ടൈൽസ് പൊട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.   Y¤Tt¼® l¡i¢´¤J


കുടുംബ വഴക്ക്: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു

റാന്നി: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. കൊല്ലമുള ചാത്തൻതറ വെട്ടിമ​റ്റത്തിൽ അപ്പനച്ചൻ എന്ന് വിളിക്കുന്ന മത്തായിയുടെ (52) ഭാര്യ ലിസിയാണ് (വിജയമ്മ-45) കൊല്ലപ്പെട്ടത്. മത്തായിയെ പൊലീസ് അറസ്റ്റു ചെയ്തു.   Y¤Tt¼® l¡i¢´¤J


എല്ലാമുണ്ട്, എന്നിട്ടും ചെല്ലമ്മ അനാഥ

കോന്നി: ഒരേക്കർ വസ്തുവുണ്ട്, മൂന്ന് മക്കളുണ്ട്. എന്നിട്ടും കൊക്കാത്തോട് ചാരുപാറ അംബിക സദനത്തിൽ ചെല്ലമ്മ അനാഥയാണ്. എഴുപത്തിയെട്ടു വയസിന്റെ ബുദ്ധിമുട്ടുകളുമായി ഏതുനിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ കഴിയുന്ന ഇവർക്ക് ആശ്രയം സമീപവാസികളാണ്.   Y¤Tt¼® l¡i¢´¤J


മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഇനി തലസ്ഥാനത്തു പോകേണ്ട

പത്തനംതിട്ട: മുഖ്യമന്ത്രിയെ കണ്ടു പരാതി നൽകാൻ ഇനി തിരുവനന്തപുരത്തു പോകേണ്ട. കളക്ടറേറ്റിലെ സുതാര്യകേരളം സെല്ലിൽ പരാതി നൽകിയാൽ മതി. മുഖ്യമന്ത്രിയുടെ ശ്രദ്ധ നേടാനും പരിഹാരം കാണാനും കഴിയും.   Y¤Tt¼® l¡i¢´¤J


കക്കൂസ് മാലിന്യം ആറ്റിലേക്ക്: കെട്ടിടം ഉടമയ്ക്കെതിരെ കേസ്

കോന്നി: അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന കെട്ടിടത്തിലെ ക​ക്കൂ​സ് മാ​ലി​ന്യം അ​ച്ചൻ​കോ​വി​ലാ​​റ്റിലേക്ക് തള്ളുന്നതിനെതിരെ നാട്ടുകാർ സംഘടിച്ചു. സ്ഥലത്തെത്തിയ പൊലിസും ആരോഗ്യവകുപ്പ്, വൈദ്യുതി വകുപ്പ് അധികൃതരും കെട്ടിടം ഉടമയ്ക്കെതിരെ കേസെടുത്തു.   Y¤Tt¼® l¡i¢´¤J


സാമ്പത്തിക തിരിമറി: കുടുംബശ്രീ ഉദ്യോഗസ്ഥന് തടവും പിഴയും

പത്തനംതിട്ട: സാമ്പത്തിക തിരിമറി നടത്തിയ കുടുംബശ്രീ ഉദ്യോഗസ്ഥന് കോട്ടയം വിജിലൻസ് കോടതി കഠിനതടവും പിഴയും വിധിച്ചു. അടൂർ മുൻസിപ്പാലിറ്റിയിൽ കുടുംബശ്രീ പ്രോജക്ട് ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന കൂടൽ കുമ്പളോട് പുത്തൻവീട്ടിൽ കെ.കെ. വർഗീസിനെയാണ് വിവിധ വകുപ്പുകളിലായി 16 വർഷം കഠിന തടവിനും 13.50 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.   Y¤Tt¼® l¡i¢´¤J


ബസ് ജീവനക്കാരും ബി.എം.എസ് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം

തിരുവല്ല: ബസ് ജീവനക്കാരും ബി.എം.എസ്. തൊഴിലാളികളും തമ്മില്‍ പൊടിയാടിയില്‍ സംഘര്‍ഷം. റോഡ്‌ ഉപരോധിക്കാൻ ശ്രമിച്ച തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 9.30നാണ് സംഭവം. തിരുവല്ല-മാവേലിക്കര റൂട്ടില്‍ ഓടുന്ന ശ്രീ അയ്യപ്പന്‍ ബസിലെ ജീവനക്കാരും പൊടിയാടിയിലെ ബി.എം.എസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.   Y¤Tt¼® l¡i¢´¤J


സ്‌കൂട്ടറിൽ കാർ ഇടിച്ച് ദമ്പതികൾക്ക് പരിക്കേ​റ്റു

പത്തനംതിട്ട: കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേ​റ്റു. വള്ളിക്കോട് വടക്കേക്കര വീട്ടിൽ അനുകൃഷ്ണ(30),ഭാര്യ അഞ്ജലികൃഷ്ണ(28)എന്നിവർക്കാണ് പരിക്കേ​റ്റത്.   Y¤Tt¼® l¡i¢´¤J


കന്നിമലയുടെ താഴ്വരയിൽ വീട് വിള്ളൽ വീണു തകർന്നു

കടമ്പനാട്: കന്നിമല കരിങ്കൽക്വാറിയുടെ താഴ്‌വരയിലുള്ള പ്രവാസി മലയാളിയുടെ ടെറസ് വീട് വിള്ളൽ വീണു തകർന്നു. വയലിറക്കത്തു പുത്തൻവീട്ടിൽ അബ്ദുൾ അസീസിന്റെ മൂന്ന് വർഷംപഴക്കമുള്ള ആയിരത്തിഎണ്ണൂ​റ്റി അൻപത് സ്‌കൊയർഫി​റ്റ് വീടാണ് തകർന്നത്.   Y¤Tt¼® l¡i¢´¤J


പനിപ്പേടിയിൽ റാന്നി, മഠത്തി​ത്തോട്ടിൽ നി​റ​യെ മാലിന്യവും

റാന്നി: താ​ലൂ​ക്കി​ലെ​മ്പാടും പ​കർ​ച്ചപ്പ​നി വ്യാ​പ​ക​മാ​യിട്ടും പെ​രു​നാ​ട് - മഠത്തി​തോ​ട് മാ​ലി​ന്യ​ങ്ങൾ നി​റഞ്ഞു. വേ​നൽ​ക്കാല​ത്ത് നാ​ട്ടു​കാ​രു​ടെ പ്രധാ​ന ആ​ശ്ര​യമായ തോ​ട് പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ളാ​മ​ലയിൽ നി​ന്നാ​രം​ഭി​ച്ച് പെ​രു​നാ​ട് ച​ന്ത​യ്​ക്കു​സ​മീ​പം ക​ക്കാ​ട്ടാ​​റ്റി​ലാ​ണ് എ​ത്തു​ന്നത്.   Y¤Tt¼® l¡i¢´¤J


വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതായി പരാതി

റാന്നി : വീട്ടമ്മയെ സമീപവാസി വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതായി പരാതി. കുമ്പളാംപൊയ്ക കണ്ണാംപാറ തടത്തിൽവീട്ടിൽ കെ.വി. വർഗീസിന്റെ ഭാര്യ അന്നാമ്മ വർഗീസാണ് സമീപവാസിക്കെതിരെ റാന്നി പൊലീസിൽ പരാതി നൽകിയത്.   Y¤Tt¼® l¡i¢´¤J


വീ​ടി​ന് തീ​യി​ട്ട​താ​യി പ​രാതി

കോന്നി: സി.പി. എം. ബ്രാ​ഞ്ചം​ഗം മു​റി​ഞ്ഞ​കൽ പാ​റ​ക്കൂ​ട്ട​ത്തിൽ അം​ബു​ജ​കു​മാ​റി​ന്റെ വീ​ടി​ന് തീ​യി​ട്ട​താ​യി പ​രാതി. കാ​ല​ങ്ങ​ളായി ഈ മേ​ഖ​ല​യിൽ സി. പി. എം കോൺ​ഗ്ര​സ് സം​ഘർ​ഷം നി​ല​നിൽ​ക്കു​ന്നു​ണ്ട്.   Y¤Tt¼® l¡i¢´¤J


ഹൈ​മാ​സ്റ്റ് ലൈ​​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി അ​പ​ക​ട​ക്കെ​ണി​യായി

കോ​ഴ​ഞ്ചേരി: ആ​റൻമു​ള ക്ഷേ​ത്ര​ത്തി​ന് മു​ൻവശം ഹൈ​മാ​സ്റ്റ് ലൈ​​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കുന്നു.10 അ​ടി​യോ​ളം താ​ഴ്​ച​യു​ള്ള കു​ഴിയാണ് കുഴിച്ചത്.   Y¤Tt¼® l¡i¢´¤J


ബസ് കുറവ്: കുളത്തുമണ്ണിൽ ജനങ്ങളുടെ ദുരിതം ഏറുകയാണ്

കോന്നി: ബസ് സർവീസ് കുറവായത് മൂലം കുളത്തുമണ്ണിൽ യാത്രാക്ളേശം രൂക്ഷം. അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിൽപ്പെട്ട പ്രദേശമാണിത്.   Y¤Tt¼® l¡i¢´¤J


ചപ്പാത്തിക്ക് അമിത വില: 2500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

പത്തനംതിട്ട: ഒരു ചപ്പാത്തിക്ക് 17 രൂപയോ!10 ചപ്പാത്തി വാങ്ങിയ അയിരൂർ സ്വദേശിയുടെ കണ്ണുതള്ളി. പക്ഷേ, ഇപ്പോൾ കണ്ണു തള്ളുന്നത് ഹോട്ടലുടമയ്ക്കാണ്. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ ഉത്തരവു കേട്ടാണ് കടയുടയുടെ കണ്ണുതള്ളിയത്.   Y¤Tt¼® l¡i¢´¤J


മുട്ടാർ നീരൊഴുക്ക് ചാൽ മാലിന്യവാഹിനിയായി

പന്തളം : നഗരത്തിലൂടെ കടന്നുപോകുന്ന മുട്ടാർ നീരൊഴുക്ക് ചാൽ മാലിന്യവാഹിനിയായി വിസ്മൃതിയിലേക്ക് ഒഴുകുകയാണ്. മത്സ്യ മാർക്ക​റ്റിലെയും അറവുശാലകളിലെയും കോഴിക്കടകളിലെയും അവശിഷ്ടങ്ങൾ, പച്ചക്കറി കടകളിലെ ചീഞ്ഞതും ഉപയോഗശൂന്യവുമായ മലക്കറികൾ, ഹോട്ടലുകളിലെ മാലിന്യങ്ങൾ എന്നിവ ഈ നീരൊഴുക്കു ചാലിലേക്കാണ് തള്ളുന്നത്.   Y¤Tt¼® l¡i¢´¤J


മുൻ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു

അ​ടൂർ: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്റ് വാ​ഹ​നാ​പ​ക​ട​ത്തിൽ മ​ര​ണ​മ​ട​ഞ്ഞു. ഏ​ഴം​കു​ളം മ​ങ്ങാ​ട് ത​റ​യിൽ വീ​ട്ടിൽ ജോ​ർ​ജ് തോ​മ​സ് (​വി​ജ​യ​ൻ, 58) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.   Y¤Tt¼® l¡i¢´¤J


സ്വർണ്ണാ​ഭ​ര​ണങ്ങൾ മോഷ്ടിച്ച കേസിൽ അച്ഛനും മകനും പിടി​യിൽ

കോഴ​ഞ്ചേരി: സ്വർണ്ണാ​ഭ​ര​ണങ്ങൾ മോഷ്ടിച്ച അച്ഛനും മകനും പിടി​യിലായി. റാന്നി പഴ​വ​ങ്ങാടി മുക്കാ​ല​മൺ തട​ത്തിൽ കലാ​ധ​രൻ (53) , മകൻ റാന്നി പൂവൻമല കലേഷ് (അ​രുൺ​-24) എന്നി​വ​രെ​യാണ് കോഴ​ഞ്ചേരി സർക്കിൾ ഇൻസ്‌പെ​ക്ടർ എം. ദിലീപ് ഖാനും സംഘവും ചേർന്ന് പിടി​കൂ​ടി​യ​ത്.   Y¤Tt¼® l¡i¢´¤J


ഫയര്‍ഫോഴ്സിനെ വട്ടംകറക്കിയ `രാജുമോന്‍ ' പിടിയിലായി

തിരുവല്ല: ഫയര്‍ഫോഴ്സിനെ വട്ടംകറക്കിയ രാജുമോന്‍ പിടിയിലായി. ചങ്ങനാശ്ശേരി മുളയ്ക്കല്‍ വീട്ടില്‍ നവാസ്(27) ആണ് പിടിയിലായത്. പായിപ്പാട് തീപിടുത്തം ഉണ്ടായെന്ന് ഫോണില്‍ വിളിച്ചറിയിച്ച് കഴിഞ്ഞ മാസം തിരുവല്ല ഫയര്‍ഫോഴ്സിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം മുങ്ങിയ നവാസിനെ ചങ്ങനാശ്ശേരി പോലീസാണ് പിടികൂടിയത്.   Y¤Tt¼® l¡i¢´¤J


പൊലീസ് വാഹനത്തിന് പിന്നിൽ മിനിലോറിയിടിച്ച് പൊലീസുകാരന് പരിക്ക്

ഏനാത്ത് : പട്രോളിംഗ് നടത്തികൊണ്ടിരുന്ന ഹൈവേ പൊലീസിന്റെ വാഹനത്തിൽ പിന്നിൽനിന്ന് എത്തിയ പാൽകമ്പനിയുടെ മിനിലോറി ഇടിച്ച് പൊലീസുകാരന് പരിക്കേറ്റു.   Y¤Tt¼® l¡i¢´¤J


മണ്ണുമാന്തിയും ടിപ്പറും പിടികൂടി, വസ്തു ഉടമയ്ക്ക് എതിരെ കേസ്

മല്ലപ്പള്ളി: അനധികൃത പച്ചമണ്ണ് ഖനനം നടത്തി കടത്തുന്നതിനിടെ ഒരു ജെ.സി.ബി.യും രണ്ട് ടിപ്പർ ലോറികളും പെരുമ്പെട്ടി പൊലീസ് പിടിച്ചെടുത്തു. ഇരുമ്പുകുഴി മേമല ഫിലിപ്പോസിന്റെ പുരയിടത്തിൽ നിന്നാണ് മണ്ണ് ഖനനം നടത്തിയത്.   Y¤Tt¼® l¡i¢´¤J


തിരുവല്ലയിലെ ഭക്ഷ്യവിഷബാധ: ഹോട്ടല്‍ അടപ്പിച്ചു

തിരുവല്ല: ഭക്ഷ്യവിഷബാധ ഉണ്ടായതായി കണ്ടെത്തിയ തിരുവല്ല നഗരത്തിലെ ഹോട്ടല്‍ എലൈറ്റ് നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടിച്ചു.   Y¤Tt¼® l¡i¢´¤J


എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

പത്തനംതിട്ട : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് നിലയനെല്ലൂർ ചക്കിട്ടത്തെരുവിൽ മുരുകനെ (30) പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 12 ന് രാത്രി മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം.   Y¤Tt¼® l¡i¢´¤J


പരിശോധനയില്ല, വിളമ്പുന്നു വിഷം ഹോട്ടലുകളിൽ പഴകിയ ഭക്ഷണ വില്‍പ്പന വീണ്ടും വ്യാപകം

തിരുവല്ല: അധികൃതർ പരിശോധന നിർത്തിയതോ‌ടെ ഭക്ഷണശാലകളിൽ വീണ്ടും പഴകിയ ഭക്ഷണ വില്‍പ്പന തകൃതിയായി. ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണ സാധനങ്ങളാണ് നഗരത്തിലെ പല ഹോട്ടലുകളിലും വിൽപ്പന നടത്തുന്നത്. പരാതിപ്പെട്ടാലും പലപ്പോഴും നടപടിയില്ല.   Y¤Tt¼® l¡i¢´¤J


കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ തീപിടിത്തം : ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട : കെ.എസ്. ഇ. ബിയുടെ പത്തനംതിട്ട അഴൂർ 11 കെ.വി സബ് സ്റ്റേഷനിൽ ജനറേറ്ററിൽ വൻ തീപിടിത്തം. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.   Y¤Tt¼® l¡i¢´¤J


കനാലിന്റെ സംരക്ഷണ ഭിത്തി തകർന്നു: പഴകുളം മേഖലയിൽ വെള്ളം പാഴാകുന്നു

അടൂർ : കടുത്ത വേനലിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുമ്പോൾ നൂറ്കണക്കിന് ഹെക്ടർ പാടശേഖരങ്ങൾക്കും പറമ്പുകൾക്കും ലഭിക്കേണ്ട കനാൽ ജലം ആർക്കും പ്രയോജനമില്ലാതെ പാഴാകുന്നു.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® d·c«Y¢¶  

   h¤Jq¢©k´® TOP
 
 
 

മെയ്യപ്പനെ ബി.സി..സി.ഐ സസ്പെൻഡ് ചെയ്തു

കുമാരിയുടെ ഹൃദയത്തിനും ഷിന്റോയെ രക്ഷിക്കാനായില്ല

ഛത്തീസ്ഗഡ് പി.സി.സി അദ്ധ്യക്ഷന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

യൂറോപ്യൻ ചാന്പ്യൻസ് ലീഗ്: ബയേൺ ചാന്പ്യൻമാർ

കൂട്ടബലാത്‌സംഗത്തിനിരയായ യുവതിയെ കൂട്ടുകാരൻ ജീവിതസഖിയാക്കി

ഐ.പി.എൽ: മികച്ച യുവതാരം സഞ്ജുവെന്ന് സൂചന

കായികകാര്യങ്ങൾ കായികരംഗത്തുള്ളവർക്ക് വിടുക: ഒമർ അബ്‌ദുള്ള

നക്സൽ ആക്രമണം: പ്രധാനമന്ത്രി അപലപിച്ചു, ഛത്തീസ്ഗഡിലേക്ക് കൂടുതൽ സേന

ഛത്തീസ്ഗഡിൽ മാവോയിസ്‌റ്റ് ആക്രമണം: കോൺഗ്രസ് നേതാക്കൾ അടക്കം 17 മരണം

ദന്പതിമാർക്കെതിരെ ആസിഡ് ആക്രമണം: ഭർത്താവ് മരിച്ചു

ഓടയിൽ വീണ സ്ത്രീ മരിച്ചു

കായികരംഗത്തെ അധാർമ്മികതകൾക്കെതിരേ പുതിയ നിയമം ഉടൻ: കപിൽ സിബൽ

ആർ.കെ.മാധുർ പ്രതിരോധ സെക്രട്ടറി

തമിഴ് പിന്നണി ഗായകൻ ടി.എം.സൗന്ദർ രാജൻ അന്തരിച്ചു

പെൺകുട്ടികളെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ ആഭ്യന്തര മന്ത്രി കൈയോടെ പിടികൂടി

‌യൂസഫലി പിന്മാറിയത് സ്വാഗതാർഹം: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

എരിതീയിൽ എണ്ണ ഒഴിക്കരുത്: ആന്റണി

കേരളത്തിൽ കമ്മ്യൂണിസം തകരുമെന്നത് ആന്റണിയുടെ വ്യാമോഹം: പിണറായി

മെയ്യപ്പനെ 29വരെ കസ്റ്റഡിയിൽ വിട്ടു

ബോൾഗാട്ടി പദ്ധതിയിൽ നിന്ന് യൂസഫലി പിന്മാറി

ബോൾഗാട്ടി പദ്ധതിയിൽ നിന്ന് പിന്മാറും: യൂസഫലി

'ആഭ്യന്തര'യുദ്ധം തീർക്കാൻ ഹൈക്കമാൻഡ് പൊരുതുന്നു

പ്രശ്നപരിഹാരത്തിന് ശ്രമിക്കും : മന്ത്രി കുഞ്ഞാലിക്കുട്ടി

ഫേസ്ബുക്കുവഴി ലക്ഷങ്ങൾ തട്ടിപ്പ്​ : ചുരുളഴിയാൻ ഇനിയുമേറെ

രാധാകൃഷ്‌ണന്റെ വീട്ടിൽ രഹസ്യരേഖകൾ

മൂവാറ്റുപുഴയിൽ അഭിഭാഷകൻ മരിച്ച നിലയിൽ; പിതൃസഹോദരൻ കസ്റ്റഡിയിൽ

ഡോ. ബി. അശോകിനെതിരായ നടപടി വിവേചനപരം: സ്വാമി ഋതംഭരാനന്ദ

അവസാന പിറന്നാൾ മധുരവുമായി ടി.എം.എസ് മടങ്ങി, കേരളത്തിന് നന്ദി...

ഉമ്മൻചാണ്ടി പങ്കെടുത്ത യോഗങ്ങളിൽ നിന്ന് ചെന്നിത്തല വിട്ടുനിന്നു

സമുദായ നേതാക്കൾക്കെതിരെ ആസൂത്രിത നീക്കം: കുമ്മനം

ഷുക്കൂറിന്റെ പ്രസ്താവന ദൗർഭാഗ്യകരം: എ.കെ.ആന്റണി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് ഫലം നാളെ

പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമനടപടി: സുകുമാരൻ നായർ

ഡി.സി.സി പ്രമേയത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഷുക്കൂർ

ര​മേ​ശിന് ഇഷ്ട വകുപ്പ് നൽകണം:പിള്ള

സൗന്ദർരാജന്റെ വേർപാട് വലിയനഷ്ടം: പി.ജയചന്ദ്രൻ

സൗന്ദർരാജൻ വിസ്മയ ഗായകൻ:പിണറായി

എരിതീയിൽ എണ്ണയൊഴിക്കരുത്: ആന്റണി

ടി.പി വധം: അക്രമികള്‍ ഉപേക്ഷിച്ച കാര്‍ കണ്ടെത്തിയത് താനെന്ന് പാനൂര്‍ സി.ഐ

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷ: വീഴ്ച വരുത്തിയവരെ ശാസിച്ച ഉദ്യോഗസ്ഥനെതിരെ സേന സംഘടിച്ചു

മരുമകൻ അകത്ത്, അമ്മാവൻ പുറത്തേക്ക്

പാട്ടിന്റെ രാജന് വിട

തരൂര്‍ കോൺഗ്രസിന്റെ മാദ്ധ്യമ സംഘത്തിൽ

നിതാഖാത്: സൗദി നിയമങ്ങൾ പാലിക്കണമെന്ന് ഖുർഷിദ്

രാജ്യസഭാ തിരഞ്ഞെടുപ്പ്: അസാമിൽ കോൺഗ്രസ് വിപ്പ്

മെയ്യപ്പൻ അറസ്‌റ്റിൽ

കളി പഠിപ്പിക്കും, മുത്തശ്ശിയെപ്പോലെ: രാഹുൽ

ജാമ്യത്തുകയില്ലാതെ രണ്ട് പതിറ്റാണ്ട് ജയിലിൽ

പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗത്തിനു ശേഷം തീയിട്ടു കൊല്ലാൻ ശ്രമം

മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേട്ട് എത്തേണ്ട: സുപ്രീംകോടതി

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ 8,9 തീയതികളിൽ

കാശ്മീരിൽ ഏറ്റുമുട്ടലിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു

പീഡനം: സമാജ്‌വാദി പാർട്ടി നേതാവിന്റെ മകന് ജീവപര്യന്തം

രണ്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു

സഭാനടപടികൾ അലങ്കോലപ്പെടുന്നതിൽ രാഷ്ട്രപതിക്ക് ഉത്കണ്ഠ

ശ്രീയെ തെളിവെടുപ്പിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും

ശശികാന്ത് ശർമ്മ സി. എ. ജി

മെയ്യപ്പന് സമൻസ്, ഇന്ന് ഹാജരാകണം

കൊള്ളക്കാരെ ഗ്രാമീണർ തല്ലിക്കൊന്നു

കാശ്മീരിൽ പെൺകുട്ടികളെ പീ‌ഡിപ്പിച്ച 'ആൾദൈവം' അറസ്റ്റിൽ

നിൽക്കകള്ളിയില്ലാതെ ജപ്പാൻ പ്രധാനമന്ത്രി 'ഭാർഗ്ഗവി നിലയ'ത്തിലേക്ക്

ബർലൂസ് കോണി വിഷയത്തിൽ കള്ളം പറഞ്ഞതായി കരിമ

സിറിയ ചർച്ചയ്‌ക്ക തയാറെന്ന് റഷ്യ

സ്കൂൾ വാനിൽ സ്ഫോടനം: 17 പാക് വിദ്യാർത്ഥികൾ മരിച്ചു

പാക് യാത്രാവിമാനത്തിനു ഭീഷണി: രണ്ടു പേർ അറസ്റ്റിൽ

ബ്രിട്ടനിൽ സൈനികനെ കശാപ്പുചെയ്ത സംഭവം: രണ്ടുപേ‌ർ കൂടി പിടിയിൽ

കാനിന്റെ തിളക്കം കെടുത്തി വീണ്ടും മോഷണം

ലെബനനിൽ സംഘർഷം,​ അഞ്ച് മരണം

അമേരിക്കയിൽ വീശിയടിച്ചത് ആറ്റംബോംബിനേക്കാൾ ഭീകരൻ

മുഷാറഫിന് ജാമ്യം ഇല്ല

ഗാന്ധിയുടെ ഒരു തുള്ളി രക്തം ലേലത്തിന്

ഇമ്രാൻ ഇന്ന് ആശുപത്രി വിടും

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ്, മരണം നൂറു കവിഞ്ഞു

വീണ്ടും കൊറിയയുടെ മിസൈൽ വിക്ഷേപണം

ഇറാക്കിൽ സ്ഫോടന പരന്പര: മരണം 57

എവറസ്റ്റിൽ വല്ലാത്ത തിരക്ക്, റെക്കോഡുകൾ പെയ്‌തിറങ്ങുന്നു

റഷ്യയുടെ 'പെട്ടകം' തിരിച്ചെത്തി

പാക് ജഡ്ജി ഇന്ത്യ സന്ദർശിച്ചേക്കും

റോമിനെ ചുവപ്പിച്ച് കൂറ്റൻ ഇടതുപക്ഷ പ്രകടനം

പാക് വനിതാ നേതാവ് കൊല്ലപ്പെട്ടു
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy