Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Sunday, 26 May 2013 3.11 AM IST
 MORE
Go!

 


 
H¼¡« ©dQ® lic¡T®  


ഒമ്പത് കള്ളുഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ ഒമ്പതു കള്ളുഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടി, ഏച്ചോം, കല്ലോടി, മക്കിയാട്, ആറാട്ടുതറ എന്നിവിടങ്ങളിലെ ഷാപ്പുകളാണ് അടച്ചുപൂട്ടിയത്. അനുവദനീയമായ അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കള്ളില്‍ കണ്ടതിനാലാണ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.   Y¤Tt¼® l¡i¢´¤J


രോഗം ബാധിച്ച കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുപോയി

കല്‍പ്പറ്റ: വയറ്റില്‍ ട്യൂമര്‍ ബാധിച്ച മോഴയാനയെ മുതുമലയില്‍ നിന്ന് കൊണ്ടുവന്ന മൂന്നു താപ്പാനകളുടെ സഹായത്തോടെ പിടികൂടി. രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ കുറിച്യാട് റെയ്ഞ്ചിലെ പുതുവീട് വനത്തില്‍ വെച്ച് പിടികൂടിയത്. ഒന്‍പത് ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇന്നലെ വൈകുന്നേരത്തോടെയാണ് ആനയെ പിടികൂടിയത്   Y¤Tt¼® l¡i¢´¤J


ഭൂമിക്ക് വേണ്ടി ആറായിരം അപേക്ഷ; 926 പേര്‍ക്ക് ഉടന്‍ ലഭ്യമാക്കും

കല്‍പ്പറ്റ: ഭൂമിയില്ലാത്ത ഭൂമി നല്‍കാനുള്ള പദ്ധതിയില്‍ ജില്ലയില്‍ ആറായിരത്തിലധികം അപേക്ഷകളാണ് ലഭിച്ചതെന്നും ഇതില്‍ 926 പേര്‍ക്ക് ഉടന്‍ ഭൂമി ലഭ്യമാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. വനാവകാശ നിയമ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 4,331 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കി. 222 പേര്‍ക്കായി 14.17 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കി.   Y¤Tt¼® l¡i¢´¤J


കുറുവ ദ്വീപിൽ നിന്ന് ഡാലിയ ചെടി കടത്തിയ സംഭവം വിവാദമായി

മാനന്തവാടി: കുറുവ ദ്വീപ് മോടിപിടിപ്പിക്കുന്നതിനായി വളർത്തിയ ഡാലിയ ചെടികൾ താൽക്കാലിക ജീവനക്കാരൻ ദ്വീപിൽ നിന്ന് കടത്തിയ സംഭവം വിവാദമായി. പ്രശ്നം വിവാദമാകുമെന്ന് കണ്ടപ്പോൾ ഡാലിയ ചെടി കടത്തിയ ജീവനക്കാരൻ അത് കുറുവ ദ്വീപിലേക്ക് തന്നെ കൊണ്ട് തിരിച്ച് കൊണ്ടു വന്നപ്പോൾ നാട്ടുകാർ തടയുകയും ചെയ്തു.   Y¤Tt¼® l¡i¢´¤J


ആദിവാസി കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. കാര്‍ഡു നല്‍കുന്ന പദ്ധതി പൂര്‍ത്തിയാകുന്നു

കൽപ്പറ്റ: ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ബി.പി.എല്‍, എ.എ.വൈ (അന്ത്യോദയ അന്നയോജന) റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി അവസാനഘട്ടത്തില്‍.   Y¤Tt¼® l¡i¢´¤J


കൽപ്പറ്റയിൽ വടിവാൾ ആക്രമണം

കല്പറ്റ: റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളെ കാറിലെത്തിയ സംഘം വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അക്രമികള്‍ രക്ഷപ്പെടുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു.   Y¤Tt¼® l¡i¢´¤J


അവധി ദിവസം കലക്ടറെ കാണാന്‍ അവസരം

കല്‍പറ്റ: ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതികള്‍ നല്‍കാനും പരിഹാരം തേടാനും സംവിധാനം ഒരുക്കുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്‍ കെ.ജി.രാജു പറഞ്ഞു. ഇതിനായി മാസത്തിലെ ഒരു ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കലക്ടറുടെ ക്യാമ്പ് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തും.   Y¤Tt¼® l¡i¢´¤J


സ്വത്ത് കൈക്കലാക്കി മുത്തശ്ശിയെ ഇറക്കിവിട്ടു

കൽപ്പറ്റ: എൺപത് വയസ്സായ വീട്ടമ്മയെ സ്വത്തുകൾ തട്ടിയെടുത്ത ശേഷം വീട്ടിൽ നിന്ന് പുറത്താക്കി. സ്വന്തം പേരക്കുട്ടി തന്നെയാണ് ഇവരോട് കടുംകൈ കാട്ടിയത്. മാത്രമല്ല കണ്ണിൽച്ചോരയില്ലാത്ത വിധം അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരുടെ പരാതി കേൾക്കാൻ പൊലീസിനും താൽപ്പര്യമില്ല.   Y¤Tt¼® l¡i¢´¤J


നെല്‍കൃഷിയില്‍ വികസനത്തില്‍ ജില്ലയില്‍ നേട്ടമെന്ന്

കല്‍പ്പറ്റ: സര്‍ക്കാര്‍ നെല്ലു സംഭരണം ഏര്‍പ്പെടുത്തുകയും നെല്‍കൃഷി വികസനത്തിന് പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തത് ജില്ലയില്‍ നെല്‍കൃഷിയില്‍ പുരോഗതി ഉണ്ടാക്കിയതായി അധികൃതര്‍ അവകാശപ്പെട്ടു.   Y¤Tt¼® l¡i¢´¤J


റോഡുകൾ ഗതാഗത യോഗ്യമാക്കണം

മാനന്തവാടി: താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിലെയും പരിസരത്തെയും റോഡുകൾ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി ആവശ്യപ്പെട്ടു.   Y¤Tt¼® l¡i¢´¤J


മൂന്നംഗ സംഘം മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

താമരശ്ശേരി: മൂന്നംഗ സംഘം മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. താമരശ്ശേരി കെടവൂര്‍ ജുമുഅത്ത്പള്ളിക്കുസമീപത്തെ കെന്റെക് ഹോട്ടലിനുനേരെയാണ് മൂന്നംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.   Y¤Tt¼® l¡i¢´¤J


അമ്മയെ കൊന്ന കേസിൽ മകളും അറസ്റ്റിൽ

പ​ന​മ​രം:അ​മ്മ​യെ വി​ഷം കൊ​ടു​ത്തു കൊ​ന്ന കേ​സിൽ മ​ക​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ന​മ​രം ന​ള​ന്ദ​യിൽ മാ​ധ​വൻ ന​മ്പ്യാ​രു​ടെ ഭാ​ര്യ മാ​ല​തി​യെ (68) കൊ​ന്ന് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തിൽ മ​കൾ റീ​ജ​യെ​യാ​ണ് (41) ഇ​ന്ന​ലെ അ​റ​സ്റ്റ്‌ ചെ​യ്ത​ത്. മ​കൻ ര​ഞ്ജി​ത്തി​നെ​(43) നേ​ര​ത്തെ അ​റ​സ്റ്റ്‌ ചെ​യ്തി​രു​ന്നു.   Y¤Tt¼® l¡i¢´¤J


കെ.എസ്.ആർ.ടി.സിയിലെ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

സു​ല്‍​ത്താ​ന്‍ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഡി​പ്പോ​യി​ല്‍ നി​ന്ന് ക​ള​ക്‌​ഷ​ന്‍ തു​ക​യായ 60 ല​ക്ഷ​ത്തോ​ളം രൂപ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി ഇ.​ഷാ​ജ​ഹാ​നെ പൊ​ലീ​സ് വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​റ​സ്റ്റ്‌ ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി​യായ ഷാ​ജ​ഹാ​ന്‍ ത​ട്ടി​പ്പ് പു​റ​ത്തായ ഉ​ട​ന്‍ മു​ങ്ങി​യ​താ​യി​രു​ന്നു.   Y¤Tt¼® l¡i¢´¤J


ഷാജഹാനെ പിടികൂടിയത് മീനങ്ങാടിയില്‍ നിന്ന്

സുല്‍ത്താന്‍ ബത്തേരി: ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പു നടത്തി മുങ്ങിയ പ്രതി ഷാജഹാന്‍ പിടിയിലായത് ഒരു വര്‍ഷം കഴിഞ്ഞ്.   Y¤Tt¼® l¡i¢´¤J


ജീവിത ശൈലീ രോഗങ്ങൾക്ക് ചക്ക ഔഷധം

മുട്ടിൽ: ലോകം മുഴുവൻ നേരിടുന്ന ജീവിത ശൈലീ രോഗങ്ങൾക്ക് ചക്ക ഔഷധമായി പ്രയോജനപ്പെടുന്നതാണെന്ന് തൃക്കൈപ്പറ്റയിൽ ഇന്നലെ അവസാനിച്ച ചക്ക മഹോത്സവത്തിന്റെ പ്രമേയം ചൂണ്ടിക്കാട്ടി.   Y¤Tt¼® l¡i¢´¤J


വൈദ്യുതി നിലച്ചാൽ അമ്പലവയൽ സ്റ്റേഷൻ ഇരുട്ടിൽ

അമ്പലവയൽ: കരണ്ടു പോയാൽ അമ്പലവയൽ പൊലീസ് സ്റ്റേഷന്റെ നിയമപാലനം പിന്നീട് മെഴുകുതിരി വെളിച്ചത്തിലാവും. വെളിച്ചത്തിന് പകരം സംവിധാനമില്ലാത്തതിനാൽ രാത്രിയിൽ വൈദ്യുതി നിലയ്ക്കുമ്പോൾ മെഴുകുതിരി കത്തിച്ചുവച്ചും ടോർച്ച് തെളിയിച്ചുമാണ് കഴിയുന്നത്.   Y¤Tt¼® l¡i¢´¤J


ബസ് തിണ്ടിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്

കല്‍പറ്റ: കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസ് തിണ്ടില്‍ ഇടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു.   Y¤Tt¼® l¡i¢´¤J


കാണാതായ വീട്ടമ്മ മരിച്ചെന്ന്; ബന്ധുക്കള്‍ പരാതി നല്‍കി

പനമരം: എഴുപതുകാരിയുടെ മരണത്തില്‍ ദുരുഹതയുള്ളതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പനമരം മാത്തൂര്‍ അഞ്ഞണിക്കുന്ന് നളന്ദ നിവാസില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതി(70)യുടെ മരണത്തെ കുറിച്ചാണ് ബന്ധുക്കള്‍ പനമരം പൊലീസില്‍ പരാതി നല്‍കിയത്.   Y¤Tt¼® l¡i¢´¤J


പരാതി നല്‍കിയ ആള്‍ക്ക് മര്‍ദ്ദനം

കല്‍പ്പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ പരാതി നല്‍കിയ ആള്‍ക്ക് മര്‍ദ്ദനമേറ്റു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറിയുമായി ബന്ധപ്പെട്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. മുഹമ്മദിനെതിരെ പരാതി നല്‍കിയ വെള്ളമുണ്ടയിലെ അബ്ദുള്‍ മജീദിനാണ് മര്‍ദ്ദനമേറ്റത്.   Y¤Tt¼® l¡i¢´¤J


പെട്രോളും ഡീസലും പിടികൂടി

കല്‍പ്പറ്റ: അനധികൃതമായി വില്‍പ്പനനടത്താന്‍ വച്ച പെട്രോളും ഡീസലും പൊലീസ് പിടികൂടി. കുന്നത്തുപാലത്തെ മുഹമ്മദ് കുട്ടിയുടെ കടയില്‍ നിന്നാണ് പത്ത് ലിറ്റര്‍ ഡീസലും ഒമ്പതു ലിറ്റര്‍ പെട്രോളും വൈത്തിരി എസ്‌ഐയും സംഘവും പിടികൂടിയത്.   Y¤Tt¼® l¡i¢´¤J


കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടാന്‍ ശ്രമം: പന്ന്യന്‍ രവീന്ദ്രന്‍

കല്‍പറ്റ: ഐക്യ കേരള രൂപീകരണത്തിനും മുമ്പ് പൊതുസേവനമായി ആരംഭിച്ച പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ നഷ്ടക്കണക്കുണ്ടാക്കി പൂട്ടിച്ച് സ്വകാര്യ മേഖലയെ കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സി. പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.   Y¤Tt¼® l¡i¢´¤J


കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ ഹിമാചല്‍ സംഘം

കല്‍പ്പറ്റ: ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) പദ്ധതി ഹിമാചല്‍ പ്രദേശ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഗ്രാമീണ വികസന മന്ത്രി അനില്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള 10 അംഗ ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠനം പൂര്‍ത്തിയാക്കി മടങ്ങി.   Y¤Tt¼® l¡i¢´¤J


അമ്പലവയലിൽ വീണ്ടും കവർച്ച

അമ്പലവയൽ: അമ്പലവയലിൽ വീണ്ടും വീട് കുത്തിത്തുറന്ന് കവർച്ച. ഒന്നേയാറിലെ തൊഴുത്തുങ്കൽ ജോസഫിന്റെ വീട്ടിലാണ് ഇന്നലെ കള്ളൻ കയറിയത്. നാലു പവൻ സ്വർണ്ണവും 1.30 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു. വൈകീട്ട് ആറുമണിക്കും പത്തിനുമിടയിലാണ് മോഷണം നടന്നിട്ടുള്ളത്.   Y¤Tt¼® l¡i¢´¤J


ഫോണ്‍ സംഭാഷണം: ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കല്‍പ്പറ്റ: സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായി ആര്‍.ടി.ഒ. എം.പി.അജിത്കുമാര്‍ അറിയിച്ചു.   Y¤Tt¼® l¡i¢´¤J


ഗവ. ഹോമിയോ ഡിസ്പൻസറി ശോചനീയാവസ്ഥയിൽ

മേപ്പാടി: മേപ്പാടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിൽ പ്രവർത്തിക്കുന്ന ഗവ. ഹോമിയോ ഡിസ്പൻസറിയുടെ പ്രവർത്തനം ശോചനീയാവസ്ഥയിലായി. അസൗകര്യങ്ങൾക്കു നടുവിലാണ് ഈ സ്ഥാപനം. ഇടുങ്ങിയ മൂന്ന് മുറികളിലാണ് ഡിസ്പൻസറി പ്രവർത്തിക്കുന്നത്.   Y¤Tt¼® l¡i¢´¤J


പരിസ്ഥിതി ലോല പ്രദേശം: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മാനന്തവാടി: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പേര്യ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനെതിരെ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നിവേദനം നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.   Y¤Tt¼® l¡i¢´¤J


കഞ്ചാവ് വേട്ടയിൽ പൊലീസിന് കിട്ടിയത് കൊന്നയില

കല്‍പ്പറ്റ: കഞ്ചാവ് പിടികൂടാൻ പോയ പൊലീസിനെ കഞ്ചാവ് കച്ചവടക്കാർ വെട്ടിലാക്കി. ഇടുക്കി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഞ്ചാവു സംഘമാണ് പൊലീസിനെ കബളിപ്പിച്ചത്. കഞ്ചാവ് വില്‍പ്പനയെകുറിച്ച് രഹസ്യ വിവരം കിട്ടിയ പോലീസ് ആവശ്യക്കാരെന്ന വ്യാജേന കച്ചവടക്കാരെ സമീപിക്കുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


ബസ് കാത്തിരിപ്പു കേന്ദ്രം സാമഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

താമരശ്ശേരി: നാട്ടുകാര്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പന്നൂര്‍ കണ്ണിപ്പൊയിലില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണ് തിങ്കളാഴ്ച രാത്രി തകര്‍ത്തത്.   Y¤Tt¼® l¡i¢´¤J


തൂങ്ങി മരിച്ച നിലയില്‍

കല്‍പ്പറ്റ: മലപ്പുറം പടിഞ്ഞാറ്റേമുറി അബ്ദുള്‍ സലാമിനെ(48) വൈത്തിരി തളിമലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ: റസിയ.   Y¤Tt¼® l¡i¢´¤J


ഉത്തരവ് അംഗീകരിക്കില്ലെന്ന്

മാനന്തവാടി: വയനാട് ജില്ലയിൽ മോട്ടോർ തൊഴിലാളികൾ വെളളമുണ്ട് ധരിക്കാൻ പാടില്ലെന്ന ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് ഐ. എൻ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മറ്റി യോഗം അറിയിച്ചു.   Y¤Tt¼® l¡i¢´¤J


സോളാര്‍ വിളക്കിനെത്തിയവർ വെയിലേറ്റ് വലഞ്ഞു

കല്‍പറ്റ: അനര്‍ട്ട് നല്‍കുന്ന സോളാര്‍ ലാമ്പ് വാങ്ങാനായി ഇന്നലെ കല്‍പ്പറ്റ അനര്‍ട്ടക ഓഫീസിലെത്തിയവര്‍ വലഞ്ഞു. രാവിലെ അഞ്ചുമണിക്കേ ക്യൂ ആരംഭിച്ചിരുന്നു. ആയിരം ആളുകള്‍ക്കാണ് വിളക്ക് നല്‍കുന്നത്.   Y¤Tt¼® l¡i¢´¤J


ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

മാനന്തവാടി: ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവര്‍ കല്ല്‌മൊട്ടംകുന്ന് ചോലയില്‍ മൊയ്തൂട്ടി(34), യാത്രക്കാരി കൊട്ടിയൂര്‍ അമ്പായത്തോട് പുത്തന്‍ കണ്ടത്തില്‍ ജസ്‌ന(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.   Y¤Tt¼® l¡i¢´¤J


ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് അപകടം: മരണം മൂന്നായി

സുൽത്താൻ ബത്തേരി: ബീനാച്ചിക്കടുത്ത എക്സ് സർവീസ്മെൻ കോളനിയിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വള്ളുവാടി കൊല്ലിയേലിൽ മത്തായിയുടെ ഭാര്യ റീനയാണ് (37) ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മത്തായിയും മകൻ എൽദോസും ഞായറാഴ്ച മരിച്ചിരുന്നു.   Y¤Tt¼® l¡i¢´¤J


ജനവാസ കേന്ദ്രത്തിലെ ക്വാറിക്കെതിരെ നടപടിയില്ല

സുൽത്താൻ ബത്തേരി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പാടിച്ചിറ സേവ്യൻകൊല്ലി കുന്നിൽ കരിങ്കൽ ക്വാറിക്കും മണ്ണ് ഖനനത്തിനും അനുമതി നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.   Y¤Tt¼® l¡i¢´¤J


പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: മുഖ്യമന്ത്രി വാക്കുപാലിക്കണം: ഡിവൈഎഫ്‌ഐ

മാനന്തവാടി: തലാസീമിയ ബാധിച്ച പെണ്‍കുട്ടി രക്തംസ്വീകരിച്ചതിലൂടെ എച്ച്‌ഐവി രോഗിയായ സംഭവത്തില്‍ മുഖ്യമന്ത്രി വാക്കു പാലക്കണമെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ജില്ലയിലെത്തിയപ്പോള്‍ കുട്ടിയുടെ ചികിത്സയും വിദ്യാഭ്യാസത്തിനുള്ള ചെലവും വീടും നല്‍കുമെന്ന് ഉറപ്പുകൊടുത്തതാണ്.   Y¤Tt¼® l¡i¢´¤J


കമ്പിവേലി തകർത്തു

മാനന്തവാടി: മാനന്തവാടി സത്യസായി സേവാ സമിതിയുടെ കമ്പിവേലികൾ തകർത്തെന്ന് ഭാരവാഹികൾ മാനന്തവാടി പൊലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകര‌ിക്കണമെന്നും ആരാധനാലയത്തിന് സംരക്ഷണം നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.   Y¤Tt¼® l¡i¢´¤J


ബൈക്കിൽ ടിപ്പർ ഇടിച്ച് അച്ഛനും മകനും മരിച്ചു

സുൽത്താൻ ബത്തേരി: ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് അച്ഛനും മകനും മരിച്ചു. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ബത്തേരിക്കടുത്ത വള്ളുവാടി കൊല്ലിയേരി മത്തായി (45), മകൻ എൽദോസ് (12) എന്നിവരാണ് മരിച്ചത്. മത്തായിയുടെ ഭാര്യ റീനയെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   Y¤Tt¼® l¡i¢´¤J


ബാലവേല നാട്ടുകാര്‍ തടഞ്ഞു

വെള്ളമുണ്ട: ആദിവാസി ബാലന്‍മാരെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തൊണ്ടര്‍നാട് പഞ്ചായത്തിലെ പാലേരിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഒന്‍പതും പന്ത്രണ്ടും വയസ് പ്രായമുള്ളവരെ പണിയെടുപ്പിച്ചത്. നെല്ലേരി പണിയ കോളനിയിലെ കുട്ടികളെയാണ് 250രൂപ കൂലിക്ക് സ്ഥലമുടമ കൃഷിപണിയെടുപ്പിച്ചത്.   Y¤Tt¼® l¡i¢´¤J


വിനോദയാത്ര വിവാദമായി

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ഊട്ടിയിലേക്കുള്ള വിനോദയാത്ര വിവാദമായി. സ്‌കില്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് രണ്ട് ദിവസത്തെ യാത്ര സംഘടിപ്പിച്ചത്.   Y¤Tt¼® l¡i¢´¤J


കൂറ്റൻ മലമ്പാമ്പിനെ പിടികൂടി

മേപ്പാടി: ജനവാസ കേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കുന്നമ്പറ്റ മരമില്ലിനു സമീപത്താണ് 14 അടി നീളമുള്ള മലമ്പാമ്പിനെ കണ്ടത്. തേയിലത്തോട്ടത്തിൽ നിന്ന് ഇറങ്ങിവന്ന പാമ്പ് റോഡ് കുറുകെ കടക്കുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


കര്‍ണ്ണാടകയില്‍ ജോലിക്ക്‌പോയ ആദിവാസിയുടെ മരണത്തില്‍ ദുരൂഹതയെന്ന്

കല്‍പ്പറ്റ: കര്‍ണാടകയിലെ എച്ച് ഡി കോട്ടയില്‍ ഇഞ്ചിപ്പണിക്കായി കൊണ്ടുപോയ ആദിവാസിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി എസ് സി-എസ് ടി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.   Y¤Tt¼® l¡i¢´¤J


റിസോർട്ടിന് വേണ്ടി കുന്നിടിക്കുന്നത് തടഞ്ഞു

വൈത്തിരി: റിസോർട്ടിനു വേണ്ടി കുന്നിടിക്കുന്നത് നാട്ടുകാർ തടഞ്ഞു. കുന്നിടിക്കുന്നതും വയൽ നികത്തുന്നതും തളിമല ഐ.എച്ച്.ഡി.പി കോളനി പ്രദേശത്തുകാരുടെ കുടിവെള്ളം ഇല്ലാതാക്കുന്നതായി ആരോപിച്ചാണ് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് നിർമ്മാണ ജോലി തടഞ്ഞത്.   Y¤Tt¼® l¡i¢´¤J


ആടിന് ഒരു പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾ

അയ്യംകൊല്ലി: ആടിന് ഒരു പ്രസവത്തിൽ രണ്ടിലേറെ കുട്ടികളുണ്ടാവുന്നത് അപൂർവമാണ്. അയ്യംകൊല്ലി തട്ടാംപറമ്പ് സുരേഷ് വളർത്തുന്ന ആട് പ്രസവിച്ചത് അഞ്ച് കുട്ടികളെ.   Y¤Tt¼® l¡i¢´¤J


ഈങ്ങാപ്പുഴ വില്ലേജോഫീസറെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടു

താമരശ്ശേരി: ഈങ്ങാപ്പുഴ വില്ലേജോഫീസറെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ട് ഉപരോധിച്ചു. ഈങ്ങാപ്പുഴ വില്ലേജ് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന മണല്‍ ഖനനത്തിനും വയല്‍ മണ്ണിട്ട് നികത്തുന്നതിനും വില്ലേജോഫീസര്‍ മനോജ് തോമസ് പണം വാങ്ങി ഒത്താശ ചെയ്യുന്നതായി ആരോപിച്ചായിരുന്നു ഉപരോധം.   Y¤Tt¼® l¡i¢´¤J


ആനക്കൊമ്പ് കേസിൽ രണ്ടു പേർ റിമാന്റിൽ

സുൽത്താൻ ബത്തേരി: ആനക്കൊമ്പു കേസില്‍ പിടിയിലായ രണ്ടുപേരെ കോടതി റിമാന്റു ചെയ്തു. മുത്തങ്ങ ആനക്യാമ്പ് കോളനിയിലെ മാരന്‍(55), മുത്തങ്ങ അച്ചിപ്ര വീട്ടില്‍ അബു(58) എന്നിവരെയാണ് ഇന്നലെ സുൽത്താൻ ബത്തേരി കോടതി റിമാന്‍ഡ് ചെയ്തത്.   Y¤Tt¼® l¡i¢´¤J


പടക്കം പൊട്ടി പരിക്കേറ്റവർക്ക് സഹായമില്ല: ഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

സുല്‍ത്താന്‍ ബത്തേരി: മാനിക്കുനി പണിയ കോളനിയിലെ കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ വയനാട് ജില്ലാ കലക്ടറുടെയും പൊലീസ് മേധാവിയുടെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരി 19ന് പകല്‍ ആണ് മാനിക്കുനി സ്റ്റേഡിയത്തില്‍ വച്ച് പടക്കം പൊട്ടിത്തറിച്ച് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റത്. കുട്ടികള്‍ക്കു ചികിത്സ നല്‍കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് ജില്ലാ കലക   Y¤Tt¼® l¡i¢´¤J


ജീവനക്കാരെ സ്ഥലംമാറ്റി പീഡിപ്പിക്കുന്നു

കൽപ്പറ്റ: ജില്ലയിൽ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.   Y¤Tt¼® l¡i¢´¤J


സ്ത്രീധന രഹിത വിവാഹസംഗമം: 61 യുവതികള്‍ മംഗല്യവതികളായി

മുട്ടില്‍: ഡബ്ല്യു.എം.ഒ സംഘടിപ്പിച്ച ഒമ്പതാമത് സ്ത്രീധന രഹിത വിവാഹസംഗമത്തില്‍ 61 പെണ്‍കുട്ടികള്‍ മംഗല്യവതികളായി. വയനാട്,കുടക്,ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ മുസ്‌ലിം, ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു നവദമ്പതികള്‍. ഡബ്ല്യു.എം.ഒയില്‍ പഠിച്ചു വളര്‍ന്ന ആറു പേരും ഇക്കൂട്ടത്തിലുണ്ട്.   Y¤Tt¼® l¡i¢´¤J


ആദിവാസിക്ക് ലഭിച്ച ഭൂമി കളിസ്ഥലമാക്കാന്‍ ശ്രമം

കമ്പളക്കാട്: ആദിവാസി കുടുംബത്തിന് വനാവകാശ നിയമപ്രകാരം ലഭിച്ച സ്ഥലം തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി. മൈലാടി പുത്തന്‍മുറ്റം രാജന് വനാവകാശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരേക്കര്‍ സ്ഥലമാണ് അന്യാധീനപ്പെടുത്താന്‍ ശ്രമം നടന്നത്.   Y¤Tt¼® l¡i¢´¤J


നിരവിൽപുഴ റൂട്ടിലെ ഓട്ടോ റിക്ഷകളുടെ പാരലൽ സർവീസ് നിർത്തലാക്കണമെന്ന്

മാനന്തവാടി: നാലാംമൈൽ മുതൽ നിരവിൽപുഴവരെ ഓട്ടോ റിക്ഷകൾ പാരലൽ സർവീസ് നടത്തുന്നതുകാരണം ഇതുവഴിയുളള സ്വകാര്യ ബസ് സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ബസ് തൊഴിലാളി കോ ഓർഡിനേഷൻ കമ്മറ്റി കുറ്റപ്പെടുത്തി.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® lic¡T®  

   h¤Jq¢©k´® TOP
 
 
 

യൂറോപ്യൻ ചാന്പ്യൻസ് ലീഗ്: ബയേൺ ചാന്പ്യൻമാർ

കൂട്ടബലാത്‌സംഗത്തിനിരയായ യുവതിയെ കൂട്ടുകാരൻ ജീവിതസഖിയാക്കി

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സഞ്ജുവിന്

കായികകാര്യങ്ങൾ കായികരംഗത്തുള്ളവർക്ക് വിടുക: ഒമർ അബ്‌ദുള്ള

നക്സൽ ആക്രമണം: പ്രധാനമന്ത്രി അപലപിച്ചു, ഛത്തീസ്ഗഡിലേക്ക് കൂടുതൽ സേന

കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിനു നേരെ നക്സൽ ആക്രമണം: 25 മരണം

ദന്പതിമാർക്കെതിരെ ആസിഡ് ആക്രമണം: ഭർത്താവ് മരിച്ചു

ഓടയിൽ വീണ സ്ത്രീ മരിച്ചു

കായികരംഗത്തെ അധാർമ്മികതകൾക്കെതിരേ പുതിയ നിയമം ഉടൻ: കപിൽ സിബൽ

ആർ.കെ.മാധുർ പ്രതിരോധ സെക്രട്ടറി

തമിഴ് പിന്നണി ഗായകൻ ടി.എം.സൗന്ദർ രാജൻ അന്തരിച്ചു

പെൺകുട്ടികളെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ ആഭ്യന്തര മന്ത്രി കൈയോടെ പിടികൂടി

‌യൂസഫലി പിന്മാറിയത് സ്വാഗതാർഹം: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

എരിതീയിൽ എണ്ണ ഒഴിക്കരുത്: ആന്റണി

കേരളത്തിൽ കമ്മ്യൂണിസം തകരുമെന്നത് ആന്റണിയുടെ വ്യാമോഹം: പിണറായി

മെയ്യപ്പനെ 29വരെ കസ്റ്റഡിയിൽ വിട്ടു

ബോൾഗാട്ടി പദ്ധതിയിൽ നിന്ന് യൂസഫലി പിന്മാറി

അഹമ്മദാബാദിൽ വാതുവയ്പുകാരൻ അറസ്റ്റിൽ

വിന്ദുവിനെ പരിചയപ്പെടുത്തിയത് ധോണിയെന്ന്

ഇനി സോളാർ വിമാനവും

ബോൾഗാട്ടി പദ്ധതിയിൽ നിന്ന് പിന്മാറും: യൂസഫലി

'ആഭ്യന്തര'യുദ്ധം തീർക്കാൻ ഹൈക്കമാൻഡ് പൊരുതുന്നു

പ്രശ്നപരിഹാരത്തിന് ശ്രമിക്കും : മന്ത്രി കുഞ്ഞാലിക്കുട്ടി

ഫേസ്ബുക്കുവഴി ലക്ഷങ്ങൾ തട്ടിപ്പ്​ : ചുരുളഴിയാൻ ഇനിയുമേറെ

രാധാകൃഷ്‌ണന്റെ വീട്ടിൽ രഹസ്യരേഖകൾ

മൂവാറ്റുപുഴയിൽ അഭിഭാഷകൻ മരിച്ച നിലയിൽ; പിതൃസഹോദരൻ കസ്റ്റഡിയിൽ

ഡോ. ബി. അശോകിനെതിരായ നടപടി വിവേചനപരം: സ്വാമി ഋതംഭരാനന്ദ

അവസാന പിറന്നാൾ മധുരവുമായി ടി.എം.എസ് മടങ്ങി, കേരളത്തിന് നന്ദി...

ഉമ്മൻചാണ്ടി പങ്കെടുത്ത യോഗങ്ങളിൽ നിന്ന് ചെന്നിത്തല വിട്ടുനിന്നു

സമുദായ നേതാക്കൾക്കെതിരെ ആസൂത്രിത നീക്കം: കുമ്മനം

ഷുക്കൂറിന്റെ പ്രസ്താവന ദൗർഭാഗ്യകരം: എ.കെ.ആന്റണി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് ഫലം നാളെ

പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമനടപടി: സുകുമാരൻ നായർ

ഡി.സി.സി പ്രമേയത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഷുക്കൂർ

ര​മേ​ശിന് ഇഷ്ട വകുപ്പ് നൽകണം:പിള്ള

സൗന്ദർരാജന്റെ വേർപാട് വലിയനഷ്ടം: പി.ജയചന്ദ്രൻ

സൗന്ദർരാജൻ വിസ്മയ ഗായകൻ:പിണറായി

എരിതീയിൽ എണ്ണയൊഴിക്കരുത്: ആന്റണി

ടി.പി വധം: അക്രമികള്‍ ഉപേക്ഷിച്ച കാര്‍ കണ്ടെത്തിയത് താനെന്ന് പാനൂര്‍ സി.ഐ

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷ: വീഴ്ച വരുത്തിയവരെ ശാസിച്ച ഉദ്യോഗസ്ഥനെതിരെ സേന സംഘടിച്ചു

മരുമകൻ അകത്ത്, അമ്മാവൻ പുറത്തേക്ക്

പാട്ടിന്റെ രാജന് വിട

തരൂര്‍ കോൺഗ്രസിന്റെ മാദ്ധ്യമ സംഘത്തിൽ

നിതാഖാത്: സൗദി നിയമങ്ങൾ പാലിക്കണമെന്ന് ഖുർഷിദ്

രാജ്യസഭാ തിരഞ്ഞെടുപ്പ്: അസാമിൽ കോൺഗ്രസ് വിപ്പ്

മെയ്യപ്പൻ അറസ്‌റ്റിൽ

കളി പഠിപ്പിക്കും, മുത്തശ്ശിയെപ്പോലെ: രാഹുൽ

ജാമ്യത്തുകയില്ലാതെ രണ്ട് പതിറ്റാണ്ട് ജയിലിൽ

പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗത്തിനു ശേഷം തീയിട്ടു കൊല്ലാൻ ശ്രമം

മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേട്ട് എത്തേണ്ട: സുപ്രീംകോടതി

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ 8,9 തീയതികളിൽ

കാശ്മീരിൽ ഏറ്റുമുട്ടലിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു

പീഡനം: സമാജ്‌വാദി പാർട്ടി നേതാവിന്റെ മകന് ജീവപര്യന്തം

രണ്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു

സഭാനടപടികൾ അലങ്കോലപ്പെടുന്നതിൽ രാഷ്ട്രപതിക്ക് ഉത്കണ്ഠ

ശ്രീയെ തെളിവെടുപ്പിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും

ശശികാന്ത് ശർമ്മ സി. എ. ജി

മെയ്യപ്പന് സമൻസ്, ഇന്ന് ഹാജരാകണം

കൊള്ളക്കാരെ ഗ്രാമീണർ തല്ലിക്കൊന്നു

കാശ്മീരിൽ പെൺകുട്ടികളെ പീ‌ഡിപ്പിച്ച 'ആൾദൈവം' അറസ്റ്റിൽ

നിൽക്കകള്ളിയില്ലാതെ ജപ്പാൻ പ്രധാനമന്ത്രി 'ഭാർഗ്ഗവി നിലയ'ത്തിലേക്ക്

ബർലൂസ് കോണി വിഷയത്തിൽ കള്ളം പറഞ്ഞതായി കരിമ

സിറിയ ചർച്ചയ്‌ക്ക തയാറെന്ന് റഷ്യ

സ്കൂൾ വാനിൽ സ്ഫോടനം: 17 പാക് വിദ്യാർത്ഥികൾ മരിച്ചു

പാക് യാത്രാവിമാനത്തിനു ഭീഷണി: രണ്ടു പേർ അറസ്റ്റിൽ

ബ്രിട്ടനിൽ സൈനികനെ കശാപ്പുചെയ്ത സംഭവം: രണ്ടുപേ‌ർ കൂടി പിടിയിൽ

കാനിന്റെ തിളക്കം കെടുത്തി വീണ്ടും മോഷണം

ലെബനനിൽ സംഘർഷം,​ അഞ്ച് മരണം

അമേരിക്കയിൽ വീശിയടിച്ചത് ആറ്റംബോംബിനേക്കാൾ ഭീകരൻ

മുഷാറഫിന് ജാമ്യം ഇല്ല

ഗാന്ധിയുടെ ഒരു തുള്ളി രക്തം ലേലത്തിന്

ഇമ്രാൻ ഇന്ന് ആശുപത്രി വിടും

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ്, മരണം നൂറു കവിഞ്ഞു

വീണ്ടും കൊറിയയുടെ മിസൈൽ വിക്ഷേപണം

ഇറാക്കിൽ സ്ഫോടന പരന്പര: മരണം 57

എവറസ്റ്റിൽ വല്ലാത്ത തിരക്ക്, റെക്കോഡുകൾ പെയ്‌തിറങ്ങുന്നു

റഷ്യയുടെ 'പെട്ടകം' തിരിച്ചെത്തി

പാക് ജഡ്ജി ഇന്ത്യ സന്ദർശിച്ചേക്കും

റോമിനെ ചുവപ്പിച്ച് കൂറ്റൻ ഇടതുപക്ഷ പ്രകടനം

പാക് വനിതാ നേതാവ് കൊല്ലപ്പെട്ടു
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy